യുക്താ മുഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുക്താ മുഖി
സൗന്ദര്യമത്സര ജേതാവ്
ജനനംയുക്ത ഇന്ദർലാൽ മുഖി
(1979-10-07) ഒക്ടോബർ 7, 1979  (44 വയസ്സ്)
മുംബൈ
മറ്റു പേരുകൾYukta Tulli
Yuktaa Mookhey
Yukta Mukhi
തൊഴിൽActress
സജീവം1999–2008
ഉയരം5 അടി (1.52400000000 മീ)*[1]
അളവുകൾ35-27-39[1]
തലമുടിയുടെ നിറംBrown
കണ്ണിന്റെ നിറംBrown
പ്രധാന
മത്സരം(ങ്ങൾ)
Femina Miss India 1999
(Femina Miss India World)
Miss World 1999
(Winner)
(Miss World Asia & Oceania)
ജീവിതപങ്കാളിPrince Tulli
(2008–present)

യുക്ത മുഖി (ജനനം: 1978 ഒക്ടോബർ 7)[2] ഒരു മോഡലും ബോളിവുഡ് ചലച്ചിത്ര അഭിനേത്രിയുമാണ്. മുംബൈയിലുള്ള മുളുന്ദ് എന്ന സ്ഥലമാണ് യുക്തയുടെ സ്വദേശം. 1999-ൽ ലണ്ടനിലുള്ള ഒളിമ്പ്യ തിയറ്ററിൽ വച്ച് നടന്ന മിസ്സ് വേൾഡ് മത്സരത്തിൽ യുക്ത വിജയിയായിരുന്നു.

ജീവചരിത്രം[തിരുത്തുക]

വടക്കേ ഇന്ത്യക്കാരായ മുക്തയുടെ മാതാപിതാക്കൾ മുക്തയ്ക്ക് ഏഴ് വയസ്സാകുന്നതുവരെ ഗൾഫ് നാടുകളിലായിരുന്നു ജീവിച്ചിരുന്നത്. ജൂൺ 1986-ൽ ഇവർ മുംബൈയിലേയ്ക്ക് താമസം മാറി. മുക്തയുടെ അമ്മ ഒരു പ്രഫഷണൽ ഗ്രൂമിങ്ങ് കൺസൾട്ടിങ്ങ് ബിസിനസ്സ് നടത്തുന്നു. അച്ചൻ ഒരു വസ്ത്രകമ്പനിയിയുടെ ഡയറക്റ്ററാണ്. ഖേൽക്കൽ കോളേജിൽ സുവോളജി പഠിക്കുന്ന സമയത്താണ് യുക്ത ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്നത്. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ഡിപ്ലോമയുള്ള മുഖ ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സംഗീതവും പഠിച്ചിട്ടുണ്ട്.[3] സാമൂഹിയപ്രവർത്തനങ്ങളിലും ബി.ജെ.പിയുടെ പ്രചരണ പരിപാടികളിലും യുക്ത സജീവമായി പങ്കെടുക്കാറുണ്ട്.

മുംബൈയിലുള്ള ഗ്രാന്റ് മറാഠ ഹോട്ടലിൽ വച്ച് 2008 സെപ്റ്റംബർ 7-ന് യുക്തമുഖിയും ഫിനാൻസിയൽ അനലിസ്റ്റുമായ പ്രിൻസ് ടുലിയും (Prince Tuli) വിവാഹനിശ്ചയം നടത്തുകയുണ്ടായി.[4] ബച്ചിടാർ സിങ്ങ് ടുലിയുടേയും (Bacchitar Singh Tuli) ഹരിന്ദർ കൗർ ടുലിയുടേയും (Harinder Kaur Tuli) മകനാണ് പ്രിൻസ് ടുലി. ഹോട്ടലുകൾ, മാളുകൾ, വിദ്യാഭ്യാസം, നിർമ്മാണമേഖല എന്നീ മേഖലകളിൽ വ്യവസായം നടത്തുന്നവരാണ് ടുലിയുടെ കുടുമ്പം. 2008 നവംബർ 2-ന് ഇവർ തമ്മിൽ വിവാഹിതരായി. പ്രിൻസിന്റെ സ്വദേശമായ നാഗ്‌പൂരിൽ വച്ച് ഒരു ഗുരുദ്വാരയിൽ പരമ്പരാഗത സിക്ക് ആചാരങ്ങൾ പ്രകാരമായിരുന്നു വിവാഹം. ടുലി ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് വമ്പിച്ച ഒരു റിസപ്ഷനും അന്നേ ദിവസം വൈകുന്നേരം നടത്തുകയുണ്ടായി. Yukta Mookhey and Prince Tuli's wedding ceremony Archived 2009-01-07 at the Wayback Machine.. ഇവ രണ്ടും മാധ്യമങ്ങൾ ആഘോഷിച്ച രണ്ട് ചടങ്ങുകളായിരുന്നു. പല ചാനലുകളും ഇവ ലൈവായി സം‌പ്രേക്ഷണവും ചെയ്തിരുന്നു.

വിവാഹത്തോടനുംബന്ധിച്ച് മിക സിങ്ങ് അവതരിപ്പിച്ച പാട്ട് പരിപാടിയും ഉണ്ടായിരുന്നു. പ്രിൻസ് ടുലി മിക സിങ്ങിനോടൊപ്പം സ്റ്റേജിൽ നൃത്തം ചെയ്യുകയും ഉണ്ടായി.

മിസ്സ് വേൾഡ്[തിരുത്തുക]

49-ആമത് മിസ്സ് വേൾഡ് മത്സരം 1999 ഡിസംബർ നാലാം തിയതി ലണ്ടനിലെ ഒളിമ്പിയ ഹാളിൽ വച്ചാണ് നടന്നത്. ഈ മത്സരം ഉൾറിക ജോൺസണും മോഡലായ മെലാനി സൈക്സും ആണ് അവതരിപ്പിച്ചത്. 94 മത്സരാർത്ഥികളാണ് മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുത്തത്. സ്കോട്ട്ലാന്റും വെയിൽസും ആദ്യമായി പങ്കെടുത്ത മിസ്സ് വേൾഡ് സൗന്ദര്യമത്സരം എന്ന പ്രത്യേകയും ഇതിനുണ്ട്.

ഫലങ്ങൾ

കോണ്ടിനെന്റൽ ക്വീൻ

സിനിമകൾ[തിരുത്തുക]

പേര് വർഷം കഥാപാത്രം കൂടുതൽ
മേംസാബ് - ലോസ്റ്റ് ഇൻ അ മിറാജ് 2008 അഞ്ചലി ജൂൺ 20-ന് വിതരണത്തിനെത്തി
കബ് കഹാബ തൂ 2007 ഐറ്റം നൃത്തം ബോജ്‌പുരി സിനിമ
കട്പുതലി 2006 അഞ്ചു അഗസ്റ്റ് 18-ന് വിതരണത്തിനെത്തി
ലവ് ഇൻ ജപ്പാൻ 2006 അതിഥി താരം ഫെബ്രുവരി 10-ന് വിതരണത്തിനെത്തി
പ്യാസ 2002 ശീതൾ ഒക്ടോബർ 11-ന് വിതരണത്തിനെത്തി
പൂവെല്ലാം ഉൻ വാസം 2001 ഐറ്റം നൃത്തം അഗസ്റ്റ് 24-ന് വിതരണത്തിനെത്തി. തമിഴ് ചലച്ചിത്രം.

വ്യക്തിജീവിതം[തിരുത്തുക]

പ്രിൻസ് ടുലുമായിട്ടാണ് യുക്താ മുഖി വിവാഹം ചെയ്തിരിക്കുന്നത്. രാജകുടുംബമൊന്നുമല്ല പ്രിൻസ് ടുലിന്റേത്. സിക്ക് വംശത്തിൽ പെട്ടവരാണ് പ്രിൻസിന്റെ കുടുംബം. 2008 നവംബർ 2-ന് ആണ് പ്രിൻസും യുക്തയും വിവാഹിതരായത്. 'മേംസാബ്' എന്ന തന്റെ ചിത്രത്തിന്റെ പ്രചരണാർത്ഥം നാഗ്‌പൂരിലെ ടുലി മാളിൽ വന്നപ്പോഴാണ് യുക്തയും പ്രിൻസും ആദ്യമായി കാണുന്നത്. അധികം വൈകാതെ അവർ പ്രണയബദ്ധരാകുകയായിരുന്നു. ഇരുവരും ഇപ്പോൾ തെക്കേ ഡെൽഹിയിലാണ് താമസം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Yukta Mookhey". Femina Miss India - Indiatimes. മൂലതാളിൽ നിന്നും 2013-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-31.
  2. "Yukta Mookhey - BOLLYWOOD". മൂലതാളിൽ നിന്നും 2009-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-02.
  3. "Yukta Mookhey - Profile". മൂലതാളിൽ നിന്നും 2007-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-12-07.
  4. "Yukta Mookhey's Engagement with Prince Tuli-Yukta Mookhey". മൂലതാളിൽ നിന്നും 2008-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-02.
"https://ml.wikipedia.org/w/index.php?title=യുക്താ_മുഖി&oldid=3642365" എന്ന താളിൽനിന്ന് ശേഖരിച്ചത്