മൗലികവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതശാസനങ്ങളെ മുറുകെപ്പിടിക്കണമെന്നും പരമ്പരാഗത വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽക്കണമെന്നുമുള്ള പിടിവാശിയെയാണ് മൗലികവാദം എന്ന് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കയിലെ പ്രൊട്ടെസ്റ്റന്റ് ക്രിസ്തുമത വിശ്വാസികളിൽ ഒരു വിഭാഗം സ്വീകരിച്ച നിലപാടുകളിൽ നിന്നാണ് ഈ താത്വിക സംജ്ഞ വികസിച്ചത്. ആധുനിക ദൈവശാസ്ത്ര നിലപാടുകൾക്കെതിരായി, വിശ്വാസപ്രമാണങ്ങളിലെ തുടർച്ചയും കൃത്യതയും ഉറപ്പാക്കുകയായിരുന്നു ഈ നിലപാട് സ്വീകരിച്ചവർ ലക്ഷ്യമിട്ടത്. [1]

ഒരു കൂട്ടം അടിസ്ഥാന ആശയങ്ങളോ, സിദ്ധാന്തങ്ങളോ കർക്കശമായി പാലിക്കണമെന്ന നിലപാടിനെ ഇന്ന് പൊതുവേ മൗലികവാദം എന്ന് വിളിക്കാറുണ്ട്. ആധുനികവൽക്കരണത്തിനെതിരായ ഈ നിലപാട് എല്ലാ മതവിശ്വാസങ്ങളിലും ദൃശ്യമാണ്. ക്രൈസ്തവ മൗലികവാദം, ഇസ്ലാമിക മൗലികവാദം, ഹൈന്ദവ മൗലികവാദം എന്നിങ്ങനെ വിവിധമതങ്ങളിൽ മൗലികവാദ നിലപാടുകൾ ഉടലെടുത്തിട്ടുണ്ട്. ജീവിതത്തിന്റെ ആത്മീയോന്നമനത്തിലുപരി, വിദ്യാഭ്യാസത്തിലും ജനാധിപത്യ പരിഷ്കാരങ്ങളിലും സാമ്പത്തികപുരോഗതിയിലും ഊന്നൽ നൽകുന്ന മതനിരപേക്ഷ രാഷ്ട്രം എന്ന കാഴ്ചപ്പാടിനെ എതിർക്കുന്ന സമീപനം മൗലികവാദികൾ പൊതുവിൽ സ്വീകരിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിലെ പ്രമാണങ്ങൾക്ക് അപ്രമാദിത്വം കൽപ്പിക്കുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളും പദവി വ്യത്യാസങ്ങളും ദൈവദത്തമാണെന്നും അവയെ അപ്പടി തന്നെ സ്വീകരിക്കലാണ് വിധിയെന്നും അവർ വിശ്വസിക്കുന്നു. [1] [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 മൗലികവാദത്തിന്റെ ഉദയം: ഗ്രാന്റ് വാക്കർ, ശേഖരിച്ചത് 2012 ഡിസംബർ 31  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  2. മൗലികവാദം - നിർവ്വചനം, ശേഖരിച്ചത് 2012 ഡിസംബർ 31  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=മൗലികവാദം&oldid=1896336" എന്ന താളിൽനിന്നു ശേഖരിച്ചത്