മോള്യേർ
മോള്യേർ | |
---|---|
തൊഴിൽ | നാടകകൃത്ത് |
ദേശീയത | ഫ്രെഞ്ച് |
Period | 1645-1673 |
Genre | കോമഡി |
ശ്രദ്ധേയമായ രചന(കൾ) | ടാർടുഫ്; ദി മിസാന്ത്രോപ്പ്; പണ്ഡിത; ഭാര്യമാരുടെ സ്കൂൾ; പിശുക്കൻ |
പങ്കാളി | അർമാന്തേ ബെജാർട്ട് |
പങ്കാളി | മാഡലിൻ ബെജാർട്ട് |
യൂറോപ്യൻ നാടകവേദിയിലെ ആധുനിക കാലഘട്ടത്തിന് തുടക്കം കുറിച്ച പ്രശസ്ത ഫ്രഞ്ച് നാടകകൃത്താണ് മോളിയേ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെട്ട ജീൻ-ബാപ്റ്റിസ്റ്റ് പോക്വെലിൻ(15 ജനുവരി 1622 - 17 ഫെബ്രുവരി 1673). ഒരു ഫ്രഞ്ചു നാടകകൃത്തും നടനും ആയിരുന്നു. പ്രഹസനരൂപത്തിലുള്ള ഗദ്യനാടകത്തിന്റെ വിശിഷ്ട മാതൃകകളാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യസഹജമായ ദൌർബല്യങ്ങൾ, സാധാരണക്കാരായ മിക്ക മനുഷ്യരുടെയും പെരുമാറ്റത്തിലെ അനാശാസ്യത, പല മനുഷ്യരും പ്രകടിപ്പിക്കാറുള്ള സ്വഭാവവൈകൃതങ്ങൾ തുടങ്ങിയവ അവിസ്മരണീയമായ രീതിയിൽ ചിത്രീകരിക്കുന്നവയാണ് അദ്ദേഹത്തിന്റെ പ്രഹസനങ്ങൾ. പ്രാചീന ഗ്രീസിലെ കോമഡികളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹാസ്യനാടകരൂപം അവതരിപ്പിക്കുന്നതിൽ മോളിയേ തികച്ചും വിജയിച്ചു. ഇതിനുപുറമേ മറ്റൊരു പ്രാധാന്യം കൂടി മോളിയേറുടെ നാടകങ്ങൾക്കുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിനുമുമ്പുണ്ടായ നാടകങ്ങളിൽ ഭൂരിപക്ഷവും പദ്യരൂപത്തിലുള്ളവയായിരുന്നു. ഗദ്യനാടകത്തിന് രംഗവേദിയിൽ വിജയിക്കാൻ കഴിയുമെന്ന് മോളിയേറുടെ നാടകങ്ങൾ തെളിയിച്ചു. ഉള്ളടക്കത്തിലും രൂപത്തിലും അദ്ദേഹത്തിന്റെ നാടകങ്ങൾക്കുള്ള സവിശേഷതകൾ മൂലം ലോകത്തിലെ പലഭാഷകളിലും ഇത്തരം ഫാഴ്സുകൾ (പ്രഹസനങ്ങൾ) രചിക്കപ്പെടാൻ ഇടയായി. പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഹാസ്യനാടകകൃത്തായി അദ്ദേഹം കണക്കാക്കപ്പെടുന്നു.[1]
ജീവിതരേഖ
[തിരുത്തുക]ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച മോള്യേർ പഠിച്ചത് ക്ലെർമോണ്ട് കലാശാലയിലാണ്. അദ്ദേഹത്തിന്റെ പ്രതിഭ നാടകരംഗത്തെ ജീവിതത്തിന് പറ്റിയതായിരുന്നു. പതിമൂന്നു വർഷം നാടോടി കലാകാരനായി നടന്ന പരിചയം തന്റെ ഹാസ്യപ്രതിഭയെ സംസ്കൃതമാക്കാൻ മോള്യേറെ സഹായിച്ചു. നാടോടി കലയുടെ ഘടകങ്ങളെ കൂടുതൽ സംസ്കൃതമായ ഫ്രെഞ്ച് ഹാസ്യകലയുടെ മാതൃകകളുമായി അദ്ദേഹം സംയോജിപ്പിച്ചു.[2]
ലൂയി പതിനാലാമൻ രാജാവിന്റെ സഹോദരനും ഓർലിയൻസിലെ പ്രഭുവുമായിരുന്ന ഫിലിപ്പെ ഒന്നാമനെപ്പോലുള്ള ചില ഉന്നതന്മാരുടെ ഒത്താശയിൽ, ലൂവർ പ്രദർശനശാലയിൽ രാജാവിന്റെ മുൻപിൽ ഒരു രസികൻ പ്രദർശനം സംഘടിപ്പിക്കാൻ മോള്യേർക്ക് കഴിഞ്ഞു. പിയറി കോർണീല്ലെയുടെ ഒരു ക്ലാസിക്ക് നാടകവും തന്റെ തന്നെ ഹാസ്യരചനയായ "പ്രേമാതുരനായ വൈദ്യൻ" എന്നിവയുമാണ് അവതരിപ്പിച്ചത്. അതോടെ ലൂവറിലെ വിശാലമായൊരു പ്രദർശനശാല പതിവായി ഉപയോഗിക്കാൻ അദ്ദേഹത്തിന് അനുമതി കിട്ടി. 'പലായ്സ്-റോയൽ' എന്നയിടവും മോള്യേറുടെ പ്രദർശനങ്ങൾക്കായി പിന്നീട് അനുവദിച്ചുകിട്ടി. ഈ രണ്ടു സ്ഥലങ്ങളിലും "വലിയഭാവക്കാരി പെണ്ണുങ്ങൾ", "ഭർത്താക്കന്മാരുടെ സ്കൂൾ", ഭാര്യമാരുടെ സ്കൂൾ" തുടങ്ങിയ നാടകങ്ങൾ വഴി അദ്ദേഹം പാരീസിലെ കലാസ്വാദകർക്കുമുൻപിൽ വിജയം വരിച്ചു. ഇത് മോള്യേറുടെ നാടകസംഘത്തിന് സർക്കാർ പെൻഷനും "രാജകീയ നാടകസംഘം" എന്ന പദവിയും കിട്ടാൻ ഇടയാക്കി. കൊട്ടാരത്തിലെ അവതരണത്തിനുവേണ്ട രചനകളുടെ ചുമതലയും അദ്ദേഹത്തിനു കിട്ടി.[3]
കൃതികൾ
[തിരുത്തുക]മോള്യേറുടെ പ്രമുഖ നാടകങ്ങളാണ് "മിസാന്ത്രോപ്പ്", ഭാര്യമാരുടെ സ്കൂൾ, "ടർട്യൂഫ്", പിശുക്കൻ", സങ്കല്പരോഗം, ബൂർഷ്വാ മാന്യൻ" തുടങ്ങിയവ.
നാടകങ്ങളുടെ നിരോധനം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ മോളിയെ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയായ ടർട്യൂഫ് എന്ന നാടകം 1664-ൽ അരങ്ങേറിയപ്പോൾ അതിനെതിരെ ഭക്തജനങ്ങൾ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ൽ 'ഇംപോസ്ചർ' എന്ന പേരിൽ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടർന്നു. 1669-ലാണ് ഈ നിരോധനം പിൻവലിക്കപ്പെട്ടത്. ഈ ഭൂമിയിൽ മനുഷ്യന്റെ ദുഷ്പ്രവണതകൾക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താൻ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമർശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയിൽ മോളിയെ വ്യക്തമാക്കുന്നു.
രാജകൊട്ടാരത്തിന്റെയും ജനങ്ങളുടേയും അഭിനന്ദങ്ങൾ ലഭിച്ചുവെങ്കിലും മോള്യേറുടെ ഹാസ്യസൃഷ്ടികൾ സദാചാരവാദികളുടേയും സഭാധികാരികളുടേയും വിമർശനത്തിനു പാത്രമായി. കാപട്യക്കാരൻ എന്ന നാടകം മതരംഗത്തെ കാപട്യങ്ങളെ വിമർശിച്ചതിന് എതിപ്പിനെ നേരിട്ടെങ്കിൽ "ഡോൺ യുവാൻ" എന്ന നാടകം നിരോധിക്കപ്പെട്ടു.
മരണം
[തിരുത്തുക]നാടകരംഗത്തെ വിവിധമേഖലകളിലെ കഠിനാദ്ധ്വാനം മോള്യേറുടെ ആരോഗ്യത്തെ ബാധിച്ചതിനാൽ 1667-ല് അദ്ദേഹത്തിന് ഒരു താല്ക്കാലിക വിരാമം എടുക്കേണ്ടിവന്നു. 1673-ൽ, ഒടുവിൽ എഴുതിയ 'സങ്കല്പരോഗം' എന്ന നാടകത്തിന്റെ ഒരവതരണത്തിൽ, മുഖ്യകഥാപാത്രമായ ആർഗണായി അഭിനയിക്കുന്നതിനിടെ, നേരത്തേ തന്നെ ക്ഷയരോഗബാധിതനായിരുന്ന മോള്യേർ തുടർച്ചയായി ചുമക്കുവാനും രക്തം ഛർദ്ദിക്കുവാനും തുടങ്ങി. തന്റെ ഭാഗം അഭിനയിച്ചുതീർത്ത അദ്ദേഹം പിന്നീട് കുഴഞ്ഞുവീഴുകയും ഏതാനും മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു കുറച്ചു മുമ്പ് അദ്ദേഹത്തിന് അന്ത്യ സംസ്കാരങ്ങൾ നൽകുവാൻ രണ്ട് പുരോഹിതന്മാരെ വിളിച്ചിരുന്നെങ്കിലും വരാൻ അവർ വിസമ്മതിച്ചു. മരിച്ചതിനു ശേഷം, പള്ളിയോടു ചേർന്ന ശ്മശാനത്തിൽ ശവം മറവു ചെയ്യാൻ മതാധികാരികൾ അനുവദിച്ചില്ല. രാജാവിന്റെ പ്രത്യേക കൽപ്പന പ്രകാരമാണ് ശവസംസ്കാര കർമ്മങ്ങൾ നടന്നത്. മതപരമായ ചടങ്ങുകളില്ലാതെ അർദ്ധ രാത്രിയ്ൽ ശവം മറവു ചെയ്തു.[4] പാരിസിലെ നാടകവേദിയിലെ തന്റെ സമയത്ത് മോള്യേർ ഫ്രഞ്ച് ഹാസ്യനാടകത്തെ ഉടച്ചുവാർത്തു.[3]
അധിക വായനയ്ക്ക്
[തിരുത്തുക]- എം.പി. പോളിന്റെ അസമാഹൃത രചനകൾ, ഡി.സി. ബുക്ക്സ്, ISBN 81-264-0905-3
അവലംബം
[തിരുത്തുക]- ↑ Hartnoll, p. 554. "നാടകവേദിയുടെ ചരിത്രത്തിൽ ഏറ്റവും നല്ല ചില ഹാസ്യരചനകളുടെ രചയിതാവ്" and Roy, p. 756. "...നാടകരംഗത്തെ ഏറ്റവും മികച്ച ഹാസ്യകലാകാരന്മാരിൽ ഒരുവൻ"
- ↑ Roy, p. 756.
- ↑ 3.0 3.1 Roy, p. 756-7.
- ↑ എം.പി. പോൾ (ല. 7). "മോളിയേ". മംഗളോദയം.
{{cite journal}}
:|access-date=
requires|url=
(help); Check date values in:|accessdate=
,|date=
, and|year=
/|date=
mismatch (help); Unknown parameter|month=
ignored (help)
പുറം കണ്ണികൾ
[തിരുത്തുക]- Molière എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- രചനകൾ മോള്യേർ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Molière's works online Archived 2020-09-06 at the Wayback Machine. at toutmoliere.net (in French)
- Molière's works online at site-moliere.com
- Molière's works online at InLibroVeritas.net
- Molière's works online Archived 2007-03-14 at the Wayback Machine. at classicistranieri.com
- Biography, Bibliography, Analysis, Plot overview Archived 2006-01-14 at Archive.is at biblioweb.org (in French)
- Moliere's Verses Plays Publication, Statistics, Words Research (in French)
- Pages using Infobox writer with unknown parameters
- Commons link from Wikidata
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with KULTURNAV identifiers
- Articles with MusicBrainz identifiers
- Articles with RISM identifiers
- 1622-ൽ ജനിച്ചവർ
- 1673-ൽ മരിച്ചവർ
- ജനുവരി 15-ന് ജനിച്ചവർ
- ഫെബ്രുവരി 17-ന് മരിച്ചവർ
- ഫ്രഞ്ച് നാടകകൃത്തുക്കൾ