മോട്ടി ബാഗ് കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മോട്ടിബാഗ് കൊട്ടാരം
പട്ട്യാലയിലെ പുതിയ മോട്ടി ബാഗ് കൊട്ടാരം

ലോകത്തെ തന്നെ ഏറ്റവും വലിപ്പമുള്ള താമസസ്ഥലമെന്ന രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു കൊട്ടാരമാണ് മോട്ടി ബാഗ് കൊട്ടാരം (Moti Bagh Palace) (പഞ്ചാബി: ਮੋਤੀ ਬਾਗ਼ ਮਹਲ. 1940 -കളുടെ അവസാനം വരെ പാട്ട്യാല രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇത്.

The old quarters were built in 1840s byഇതിന്റെ പഴയഭാഗം പട്ട്യാല മഹാരാജാവ് 1940 -കളിൽ ആണ് ഇത് പണികഴിപ്പിച്ചത്. മഹാരാജ ഭൂപീന്ദർ സിംഗിന്റെ കാലത്ത് 1920 -കളിൽ സർ ഗംഗാ റാമിന്റെ നേതൃത്വത്തിൽ ഇതു വികസിപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഈ കൊട്ടാരം ഏറ്റെടുക്കുകയും അതൊരു മ്യൂസിയവും മറ്റു സ്ഥാപനങ്ങളും ആക്കി മാറ്റുകയും ചെയ്തു.

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (NIS), പട്ട്യാല ഇപ്പോൾ ഇതിന്റെ കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്നു.[1] ഇവിടെയാണ് വർഷംതോറും പാട്ട്യാല ഹെറിടേജ് ഫെസ്റ്റിവൽ നടക്കുന്നത്. പുതിയ മോട്ടിബാഗ് കൊട്ടാരത്തിലാണ് പട്ട്യാല മഹാരാജാവ് ക്യാപ്റ്റൻ അമരിന്ദർ സിംഗ് താമസിക്കുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "About us". National Institute of Sports. ശേഖരിച്ചത് 2014-08-13.


"https://ml.wikipedia.org/w/index.php?title=മോട്ടി_ബാഗ്_കൊട്ടാരം&oldid=3459051" എന്ന താളിൽനിന്ന് ശേഖരിച്ചത്