ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടി ബാഗ് കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moti Bagh Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോട്ടി ബാഗ് കൊട്ടാരം
പഴയ മോത്തി ബാഗ് കൊട്ടാരം
Typeroyal palace
LocationPatiala, Punjab, India[1]
Built1847[2]
Original useResidence of the Maharaja of Patiala
Current useHeadquarters of the North Zone Cultural Centre; Office of the National Institute of Sports; museum.
Architectural style(s)സിഖ് വാസ്തുവിദ്യ
പട്ട്യാലയിലെ പുതിയ മോട്ടി ബാഗ് കൊട്ടാരം

ലോകത്തെ തന്നെ ഏറ്റവും വലിപ്പമുള്ള താമസസ്ഥലമെന്ന രീതിയിൽ[3] പണികഴിപ്പിച്ചിട്ടുള്ള ഒരു കൊട്ടാരമാണ് മോട്ടി ബാഗ് കൊട്ടാരം (Moti Bagh Palace) (പഞ്ചാബി: ਮੋਤੀ ਬਾਗ਼ ਮਹਲ.[4][5] 1940 -കളുടെ അവസാനം വരെ പാട്ട്യാല രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായിരുന്നു ഇത്.

മഹാരാജ ഭൂപീന്ദർ സിങ്ങിന്റെ മുതുമുത്തച്ഛനായ മഹാരാജ നരീന്ദർ സിംഗ് 1847 ൽ[6] അര ദശലക്ഷം രൂപ ചെലവിൽ[7] ഈ കൊട്ടാരം നിർമ്മിച്ചു.. മഹാരാജ ഭൂപീന്ദർ സിംഗിന്റെ കാലത്ത് 1920 -കളിൽ സർ ഗംഗാ റാമിന്റെ നേതൃത്വത്തിൽ ഇതു വികസിപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഈ കൊട്ടാരം ഏറ്റെടുക്കുകയും അതൊരു മ്യൂസിയവും മറ്റു സ്ഥാപനങ്ങളും ആക്കി മാറ്റുകയും ചെയ്തു.

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് (NIS), പട്ട്യാല ഇപ്പോൾ ഇതിന്റെ കിഴക്കുഭാഗത്ത് പ്രവർത്തിക്കുന്നു.[8] ഇവിടെയാണ് വർഷംതോറും പാട്ട്യാല ഹെറിടേജ് ഫെസ്റ്റിവൽ നടക്കുന്നത്. പുതിയ മോട്ടിബാഗ് കൊട്ടാരത്തിലാണ് പട്ട്യാല മഹാരാജാവ് ക്യാപ്റ്റൻ അമരിന്ദർ സിംഗ് താമസിക്കുന്നത്.[9] ഏഷ്യയിലെ ഏറ്റവും വലിയ വസതികളിൽ ഒന്നായ പഴയ കൊട്ടാരത്തിൽ നിലവിൽ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (എൻഐഎസ്) പ്രവർത്തിക്കുന്നു.[10][11]

ചരിത്രം

[തിരുത്തുക]

പഴയ മോതി ബാഗ് കൊട്ടാരവും പുതിയ മോതി ബാഗ് കൊട്ടാരവും യഥാക്രമം മഹാരാജ നരീന്ദർ സിംഗ് (ഭരണകാലം 1845–62) മഹാരാജ യാദവീന്ദ്ര സിംഗ് (ഭരണകാലം 1938-47) എന്നിവർ നിർമ്മിച്ചതാണ്.[12][13] അവിഭക്ത ഇന്ത്യയിലെ ലാഹോറിലെ ഷാലിമാർ ഗാർഡനിലെ മുഗൾ കൊട്ടാരത്തെ അടിസ്ഥാനമാക്കി 1847 ൽ മഹാരാജ നരീന്ദർ സിങ്ങിന്റെ കീഴിലാണ് യഥാർത്ഥ സമുച്ചയം നിർമ്മിച്ചത്.[14]

1920-കളിൽ മഹാരാജ ഭൂപീന്ദർ സിംഗിന്റെ ഭരണകാലത്ത് സർ ഗംഗാ റാമിന്റെ മേൽനോട്ടത്തിൽ ഇത് വികസിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യൻ സർക്കാർ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കുകയും പിന്നീട് ഒരു മ്യൂസിയം, ടാക്സിഡെർമി ഗാലറി, നോർത്ത് സോൺ കൾച്ചറൽ സെന്റർ എന്നിവയാക്കി മാറ്റുകയും ചെയ്തു.

പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് (എൻഐഎസ്) സ്ഥിതി ചെയ്യുന്ന അതിന്റെ കിഴക്കൻ വിഭാഗത്തിലാണ് വാർഷിക പട്യാല പൈതൃക ഉത്സവം ആഘോഷിക്കുന്നത്.[15] 1959 ൽ നിർമ്മിക്കപ്പെട്ട[16] ന്യൂ മോത്തി ബാഗ് പാലസ് എന്നറിയപ്പെടുന്ന മറ്റൊരു കെട്ടിടം അമരീന്ദർ സിങ്ങിന്റെ വസതിയാണ്.[17] പട്യാലയുടെ ഇപ്പോഴത്തെ കുടുംബ അവകാശികൾ ന്യൂ മോത്തി ബാഗ് പാലസിലാണ് താമസിക്കുന്നത്.[18]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ DK Eyewitness Travel Guide: India. DK Publishing. 1 September 2011. pp. 802–. ISBN 978-0-7566-8444-0.
  2. ↑ The Sikh Courier. Sikh Cultural Society of Great Britain. 1977.
  3. ↑ George Michell; Philip H. Davies (1989). The Penguin Guide to the Monuments of India: Islamic, Rajput, European. Viking. ISBN 9780670808472.
  4. ↑ K. Natwar-Singh (1998). The magnificent maharaja. Harper-Collins Publishers, India. ISBN 978-81-7223-289-4.
  5. ↑ Yvonne Alice Gertrude Fitz Roy; Yvonne Fitzroy (1926). Courts and Camps in India: Impressions of Viceregal Tours, 1921-1924. Methuen.
  6. ↑ Manjit Singh (1992). Political Socialization of Students. Deep & Deep Publications. ISBN 9788171004041.
  7. ↑ Jaspreet Kaur Sandhu (2000). Sikh ethos: eighteenth century perspective. Vision & Venture. ISBN 978-81-86769-12-6.
  8. ↑ "About us". National Institute of Sports. Retrieved 2014-08-13.
  9. ↑ Vishal Rambani.Holi, Diwali come together at New Moti Bagh palace in Patiala.Hindustan Times Mar 12, 2017.
  10. ↑ Disvoer Punajb. Parminder Singh Grover. pp. 146–. GGKEY:LDGC4W6XWEX.
  11. ↑ High Definition Books. UGC-NET/SET: Physical Education (Paper II & III) JRF and Assistant Professor Exam Guide: UGC NET Physical education. High Definition Books. pp. 158–. GGKEY:UA1T1393YEU.
  12. ↑ Gupta, Trisha (September 10, 2014). "A royal stay in a palace in Patiala". Outlook (Indian magazine).
  13. ↑ Outlook Publishing (November 2008). Outlook Traveller. Outlook Publishing. pp. 20–.
  14. ↑ ANNE-COLOMBE “SAT KAUR” LAUNOIS. “Essence Du Pouvoir de Pattâlâ: Les Estrades Royales Du Qila Mubârak.” Arts Asiatiques, vol. 62, 2007, p. 55. JSTOR, http://www.jstor.org/stable/43486550. Accessed 11 June 2026.
  15. ↑ "About us". National Institute of Sports. Retrieved 2014-08-13.
  16. ↑ George Michell; Philip H. Davies (1989). Guide to Monuments of India 2: 2islamic, Rajput, European. Viking. ISBN 978-0-670-80847-2.
  17. ↑ Mohinder Singh (1 January 2001). Punjab 2000: political and socio-economic developments. Anamika Publishers & Distributors. ISBN 978-81-86565-90-2.
  18. ↑ ANNE-COLOMBE “SAT KAUR” LAUNOIS. “Essence Du Pouvoir de Pattâlâ: Les Estrades Royales Du Qila Mubârak.” Arts Asiatiques, vol. 62, 2007, pp. 58. JSTOR, http://www.jstor.org/stable/43486550. Accessed 11 June 2026.


"https://ml.wikipedia.org/w/index.php?title=മോട്ടി_ബാഗ്_കൊട്ടാരം&oldid=4631556" എന്ന താളിൽനിന്ന് ശേഖരിച്ചത്