മൊകാമ

Coordinates: 25°23′23.28″N 85°55′08.75″E / 25.3898000°N 85.9190972°E / 25.3898000; 85.9190972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊകാമ

Mokama
Town
മൊകാമ is located in Bihar
മൊകാമ
മൊകാമ
Location in Bihar, India
Coordinates: 25°23′23.28″N 85°55′08.75″E / 25.3898000°N 85.9190972°E / 25.3898000; 85.9190972
Country India
StateBihar
RegionMagadh
DistrictPatna
ഉയരം
38 മീ(125 അടി)
ജനസംഖ്യ
 (2011)
 • ആകെ2,02,411
Languages
 • OfficialHindi, Magahi
സമയമേഖലUTC+5:30 (IST)
PIN
803302
Telephone code+91-6132
Sex ratio1000/892 /
Literacy96.4%
Lok Sabha constituencyMunger
Vidhan Sabha constituencyMokama(183)
ClimateETh (Köppen)
Precipitation1,000 millimetres (39 in)
വെബ്സൈറ്റ്http://mokamaonline.com

മൊകാമ ബീഹാർ സംസ്ഥാനത്തെ പറ്റ്ന ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. ഇതു സ്ഥിതിചെയ്യുന്നത് പറ്റ്നയ്ക്ക് 90 കിലോമീറ്റർ (56 മൈൽ) കിഴക്കായി ഗംഗാ നദിയുടെ തെക്കൻ തീരത്തായാണ്. വടക്ക്-തെക്ക് ബീഹാറുകളെ ബന്ധിപ്പിക്കുന്ന പട്ടണമാണ് മൊകാമ. ഇന്ത്യയിലെ പയർ വർഗ്ഗങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ രണ്ടാം സ്ഥാനമുള്ള പട്ടണമാണ് മൊകാമ.

ഭൂമിശാസ്ത്രം[തിരുത്തുക]

ഗംഗാ നദിയുടെ വടക്കൻ തീരത്തിനു സമാന്തരമായിക്കിടക്കുന്ന ഇവിടുത്തെ ഭൂമിയ്ക്കു നാടോടി ഭാഷയിൽ ദിയറ എന്നറിയപ്പെടുന്നു. ദിയറ ഭൂമി മൺസൂൺ കാലത്ത് ഗംഗാജലത്തിൽ മുങ്ങിക്കിടക്കുന്നു. മൊകാമ പട്ടണത്തിനു തെക്കുഭാഗം താൽ ഈർപ്പനിലങ്ങളാണ്. ഈ താൽ ഈർപ്പനിലങ്ങൾ മൺസൂണ് കാലത്ത് ഉയരുന്ന ഗംഗാജലത്തിൽ മുങ്ങിയാണു കിടക്കുന്നത്.

മൊകാമ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ചില പ്രധാന പ്രദേശങ്ങളിൽ ലഖൻചന്ദ്, സാകർവാർ ടോള, മോൾഡ്യർ ടോള, ലഹരിയ ടോല, ധിയോറാണി ടോള, കോവാഭോംഗ്, ചിന്താമണി ചക്ക്, സഹ്വേപൂർ, ശിഖാരിചക്, പഞ്ച്മഹാല, തത്ത്വാ ടോലി, ഡോ.തോളി, ഫാർസി മുഹല്ല, ഇന്ദിരാ നഗർ, ഭഗവാൻ പൂർ മൊഡാൻ‌ ഗാച്ചി, ചന്ദ്വാരി, ചട്ടർപുര, മൊഡാൻ ടോള, കച്ച്‍റാ മുഹല്ല ഔന്റാ ഗ്രാം എന്നിവ ഉൾപ്പെടുന്നു. C.R.P.F. ഗ്രൂപ്പ് സെന്റർ, ഗംഗയുടെ തീരങ്ങളിലും R.PF. ട്രെയിനിംഗ് സെന്റർ അതിനു സമീപത്തുമായി കിടക്കുന്നു.

സമ്പദ്‌വ്യവസ്ഥ[തിരുത്തുക]

കൃഷി മുഖ്യ തൊഴിലായ ഈ പട്ടണത്തെ വലയം ചെയ്ത് കൃഷിഭൂമികൾ സ്ഥിതിചെയ്യുന്നു. പയറ്, വെള്ളക്കടല, കടുക് എന്നിവയാണ് ഇവിടുത്തെ പ്രധാന വിളകൾ. വിവിധയിനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. പപ്പായ, പേരയ്ക്ക, മാങ്ങ എന്നിവയാണ് ഇവിടെ സാധാരണയായി കൃഷി ചെയ്യാറുള്ള ചില പഴവർഗ്ഗങ്ങൾ. എന്നിരുന്നാലും, ദിയറ, താൽ ഭൂമികളിലെ പ്രധാന തുണ്ടുകൾ വർഷത്തിൽ മൂന്നു മാസത്തേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു മക്ഡവൽസിന്റ ബാറ്റാ ഷൂസിന്റെയും ഫാക്ടറികൾ, സ്പിന്നിംഗ് മിൽ എന്നിവയോടൊപ്പം ഭാരത് വാഗൺ ആന്റ് എൻജിനീയറിങ് എന്നിവയും ഇവിടെയുള്ള ഫാക്ടറികളിൽ ഉൾപ്പെടുന്നു.

ജനസംഖ്യാ കണക്കുകൾ[തിരുത്തുക]

2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, മോക്കാമ ബ്ലോക്കിലെ ആകെ ജനസംഖ്യ 84129 ആയിരുന്നു.[1] പുരുഷന്മാരുടെ അനുപാതം 52.2 ശതമാനവും സ്ത്രീകളുടേത് 47.8 ശതമാനവുമാണ്. ഈ പട്ടണത്തിലെ സാക്ഷരതയായ 96.4 ശതമാനം സംസ്ഥാന ശരാശരിയായ 61.80% എന്നതിനേക്കാൾ അധികമാണ്.

ഐതിഹ്യം[തിരുത്തുക]

രേശ്മ, ചൂഹർമൽ എന്നിവരുടെ കാല്പനിക നാട്യകഥ ഒരു വാർഷിക മേളയായി ഇവിടെ അനുസ്മരിക്കുന്നു.[2] എല്ലാ വർഷവും ഡിസംബറിൽ മേരി മാതാവിന്റെ ഓർമ്മപ്പെരുന്നാൾ നസ്രത്ത് പള്ളിയിൽ നടത്താറുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം[തിരുത്തുക]

വിപ്ലവ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പ്രഫുല്ല ചാക്കി രക്തസാക്ഷിത്വം വഹിച്ച സ്ഥലം ഷാഹീദ് ഗേറ്റ് ആയി അടയാളപ്പെടുത്തിയിരിക്കുന്നു. എല്ലാ വർഷവും അദ്ദേഹത്തിന്റെ മരണത്തിന്റെ വാർഷികം പട്ടണവാസികൾ ആചരിക്കുന്നു. മൊകാമയിൽനിന്നു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മറ്റൊരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ലാൽദ്ദീൻ സാഹബ്. ബ്രിട്ടീഷ് ഭരണകാലത്ത് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തന്റെ ജീവിതം മുഴുവൻ മൊഹാമയിലെ ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനത്തിന്റെ ഉറവിടമായ ഭാരത വാഗൺ എഞ്ചിനീയറിങ് കമ്പനി മോക്കാമയിൽ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.census2011.co.in/data/town/801383-mokameh-bihar.html
  2. Archaeological Survey of India, Reports, Volume 8. Office of the Superintendent of Government Printing. 1878. p. 101. Retrieved 19 February 2012.
"https://ml.wikipedia.org/w/index.php?title=മൊകാമ&oldid=3086837" എന്ന താളിൽനിന്ന് ശേഖരിച്ചത്