ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്. ദീപാവലി തുടങ്ങിയ വിശേഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം ഏതാനും ദിവസങ്ങൾ കേടുകൂടാതിരിക്കും. കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം.
പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തികൊണ്ട് മുറിക്കുക. പത്ത് മിനിറ്റ് തണുക്കാൻ വച്ച് കഴിഞ്ഞ് മുറിച്ച് വിളമ്പാം.[1]