മൈറ നോക്സ്
മൈറ നോക്സ് (ജീവിതകാലം: 1853 - ഒക്ടോബർ 30, 1915) കനേഡിയൻ വംശജയായ ഒരു അമേരിക്കൻ വൈദ്യനായിരുന്നു. വൈദ്യശാസ്ത്ര മേഖലയിലേയ്ക്കുള്ള പ്രവേശനത്തിന് മുമ്പ് അധ്യാപികയായിരുന്ന അവർ, കാലിഫോർണിയയിലെ ഒരു വിദ്യാഭ്യാസ ഭരണസമിതിയിലേയ്ക്ക് നിയമിക്കപ്പെട്ട ആദ്യ വനിതയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]1853-ൽ കാനഡയിലെ ന്യൂ ബ്രൺസ്‌വിക്കിലാണ് മൈറ നോക്സ് ജനിച്ചത്.[1] മിനിയാപൊളിസിൽ പ്രാഥമിക വിദ്യാഭ്യാസം നേടുകയും കുടുംബം അവിടെനിന്ന് നീക്കം ചെയ്യപ്പെട്ടതിനുശേഷം വിവാഹിതയാകുകയും ചെയ്തു. ഭർത്താവ് ക്ലിഫോർഡ് നോക്‌സിനും അവളുടെ രണ്ട് ചെറിയ കുട്ടികൾക്കുമൊപ്പം പടിഞ്ഞാറോട്ട് യാത്ര ചെയ്യുമ്പോൾ അദ്ദേഹം നെവാഡയിൽവച്ച് അപ്രതീക്ഷിതമായി മരണമടഞ്ഞതോടെ അവൾ പെട്ടെന്ന് ഒരു വിധവയായി. ഈ യുവ വിധവ കാലിഫോർണിയയിലേക്ക് പോകുകയും അവിടെ വൈദ്യശാസ്ത്ര പഠനം ആരംഭിക്കുകയും ചെയ്തു.[2] 1884-ൽ, അവൾ സാൻ ഫ്രാൻസിസ്കോയിലെ കൂപ്പർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് (ഇപ്പോൾ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ) ബിരുദം നേടുകയും അതിനുശേഷം ഓക്ക്ലാൻഡിൽ തന്റെ തൊഴിൽ പരിശീലനം ആരംഭിക്കുകയും ചെയ്തു.[3]
1890-കളുടെ തുടക്കത്തിൽ ഓക്ക്‌ലാൻഡ് ബോർഡിൽ പന്ത്രണ്ട് വർഷം സേവനമനുഷ്ഠിച്ച അവർ, വിദ്യാഭ്യാസ ഭരണസമിതിയിലേയ്ക്ക് നിയമിക്കപ്പെട്ട കാലിഫോർണിയയിലെ ആദ്യ വനിതയായിരുന്നു. ഓക്‌ലൻഡിലെ സ്‌റ്റേറ്റ് ഹോം ഫോർ ദി ബ്ലൈൻഡ്‌സിൽ വർഷങ്ങളോളം വൈദ്യനായിരുന്ന അവർ മെറിറ്റ് ഹോസ്പിറ്റൽ ബോർഡ് ഓഫ് ഫിസിഷ്യൻസിലും (ഇപ്പോൾ ആൾട്ട ബേറ്റ്‌സ് സമ്മിറ്റ് മെഡിക്കൽ സെന്റർ) സേവനമനുഷ്ഠിച്ചു.[2][4]
അവലംബം
[തിരുത്തുക]- ↑ "Dr. Myra Kox Noted Educational Expert, is Summoned by Death". Newspapers.com (Public domain ed.). Oakland Tribune. 1 November 1915. p. 3. Retrieved 8 February 2019.
- ↑ 2.0 2.1 Murdock 1915, p. 46.
- ↑ "Dr. Myra Knox Nominated as School Director". Newspapers.com (Public domain ed.). The San Francisco Call. 7 February 1895. p. 13. Retrieved 8 February 2019.
- ↑ "Dr. Myra Kox Noted Educational Expert, is Summoned by Death". Newspapers.com (Public domain ed.). Oakland Tribune. 1 November 1915. p. 3. Retrieved 8 February 2019.