മൈഥിലി പ്രകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mythili Prakash
ജനനംJuly 6, 1982
Los Angeles, California, U.S
തൊഴിൽChoreographer, Bharatanatyam Dancer
സജീവ കാലം2004-Present
Current groupMythili Prakash Dance Ensemble
വെബ്സൈറ്റ്www.mythiliprakash.com

ഭരതനാട്യത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു അമേരിക്കൻ നർത്തകിയും കൊറിയോഗ്രാഫറുമാണ് മൈഥിലി പ്രകാശ് [1] [2]. ഭരതനാട്യത്തിന്റെ ലോകത്തെ മുൻനിര യുവ വക്താക്കളിൽ ഒരാളായി മൈഥിലിയുടെ ശൈലി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലൈഫ് ഓഫ് പൈയിൽ, ടൈറ്റിൽ കഥാപാത്രത്തിന്റെ ഭാര്യയായും അവരുടെ കുട്ടികളുടെ അമ്മയായും സിനിമയുടെ സമാപനത്തിൽ മൈഥിലി അതിഥി വേഷം ചെയ്തിട്ടുണ്ട്. [3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

ഒരു ബാലപ്രതിഭയായി വാഴ്ത്തപ്പെട്ട മൈഥിലി 8 വയസ്സുള്ളപ്പോൾ ഭരതനാട്യം നർത്തകിയായി തന്റെ കരിയർ ആരംഭിച്ചു, കൂടാതെ ലോകമെമ്പാടും സഞ്ചരിച്ച്, പ്രശസ്ത വേദികളിലും ഉത്സവങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചു. മൈഥിലിയെ പരിശീലിപ്പിച്ചത് അവരുടെ അമ്മ ഭരതനാട്യം വിദഗ്ധ വിജി പ്രകാശാണ്, കൂടാതെ ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖപ്രതിഭകൾക്കൊപ്പം പഠിക്കാനുള്ള അവസരവും മൈഥിലിക്ക് ലഭിച്ചു. പ്രശസ്ത നർത്തകി മാളവിക സരുക്കൈയുടെ മാർഗദർശനത്തിലാണ് അവർ ഇപ്പോൾ പതനം തുടരുന്നത്. [4] മൈഥിലി പ്രകാശ് യുസി ബെർക്ക്‌ലിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയെങ്കിലും 2004- മുതൽ മുഴുവൻ സമയവും ഭരതനാട്യത്തിനായി നീക്കിവച്ചിരിക്കുകയാണ്.

ഭരതനാട്യം നൃത്തത്തിൽ കരിയർ[തിരുത്തുക]

ലോസ് ഏഞ്ചൽസിലും ചെന്നൈയിലും ആയി മൈഥിലി തന്റെ സമയം ചെലവഴിക്കുന്നു. മദ്രാസ് മ്യൂസിക് സീസണിലെ സ്ഥിരം അവതാരകയായ മൈഥിലി, മ്യൂസിക് അക്കാദമി, കൃഷ്ണ ഗാനസഭ, നാരദ ഗാനസഭ, കലാക്ഷേത്ര (ചെന്നൈ), ശ്രീ ഷൺമുഖാനന്ദ സഭ (മുംബൈ), ഇന്ത്യ ഇന്റർനാഷണൽ സെന്റർ (ഡൽഹി), ചൗഡിയ മെമ്മോറിയൽ ഹാൾ (ബാംഗ്ലൂർ) എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രശസ്തമായ നിരവധി നൃത്തവേദികളിൽ നൃത്തം അവതരിപ്പിക്കുന്നു. മൈഥിലി യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയതുകൂടാതെ മാഞ്ചസ്റ്ററിലെ ദി ലോറി, , സിംഗപ്പൂരിലെ ബേയിലെ മ്യൂസി ഗ്യൂമെറ്റ്, പാരീസ്, എസ്പ്ലനേഡ് തിയേറ്ററുകൾ തുടങ്ങിയ പ്രശസ്തമായ കലാവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ലിങ്കൺ സെന്റർ, വർത്താം സെന്റർ, ഹ്യൂസ്റ്റൺ ആൻഡ് ന്യൂജേഴ്‌സി പെർഫോമിംഗ് ആർട്‌സ് സെന്റർ, ന്യൂജേഴ്‌സി പോലുള്ള വേദികളിലും ലോസ് ഏഞ്ചൽസിലെ ശക്തി ഡാൻസ് കമ്പനിയുടെ പ്രധാന നർത്തകിയായും അവർ നൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്;

അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]

  • 2009 ജനുവരിയിൽ, അവരെ എൻബിസിയുടെ സൂപ്പർസ്റ്റാർസ് ഓഫ് ഡാൻസിൽ അവതരിപ്പിച്ചു
  • ഒരു ഭരതനാട്യം സോളോയിസ്റ്റായി, ലോകമെമ്പാടുമുള്ള മുഖ്യധാരാ പ്രേക്ഷകർക്ക് അവളുടെ കലാരൂപം പരിചയപ്പെടുത്തി. [5]
  • മൈഥിലി തന്റെ സോളോ, ഗ്രൂപ്പ് കൊറിയോഗ്രാഫിക്ക് നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
  • യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പ്, ഇന്ത്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തിയ ഇതിഹാസമായ രാമായണത്തിലെ ദുരന്ത നായികമാരായ സ്ത്രീ കഥ എന്ന അവരുടെ ഏറെ പ്രശംസ നേടിയ കൃതിക്ക് ഇർവിൻ ഡാൻസ് ഫൗണ്ടേഷനിൽ നിന്ന് ക്രിയേഷൻ ടു പെർഫോമൻസ് ഗ്രാന്റ് ലഭിച്ചു.
  • ശക്തി- സേക്രഡ് ഫോഴ്‌സ് എന്ന തന്റെ പ്രവർത്തനത്തിന് സെന്റർ ഫോർ കൾച്ചറൽ ഇന്നൊവേഷന്റെ ആർട്ടിസ്റ്റിക് ഇന്നൊവേഷൻ ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. [6]
  • മൈഥിലി, "ദേവദാസി ദേശീയ അവാർഡ്" (ഭുവനേശ്വര് 2011), [7] കാർത്തിക് ഫൈൻ ആർട്‌സിന്റെ "നടനമാമണി അവാർഡ്" (ചെന്നൈ 2009), ഭാരത് കലാചാരിൽ നിന്നുള്ള "യുവ കലാ ഭാരതി" (ചെന്നൈ 2007), "സംസ്‌കൃതി നൃത്തം" എന്നിവ നേടിയിട്ടുണ്ട്. സനാതൻ സംഗീത സംസ്‌കൃതിയുടെ പുരസ്‌കാരം (ഡൽഹി 2007), കൂടാതെ മ്യൂസിക് അക്കാദമിയിലെ ചന്ദ്രശേഖരൻ എൻഡോവ്‌മെന്റ് കച്ചേരി (ചെന്നൈ 2007) എന്നിവയിൽ ചിലത്.

അവലംബം[തിരുത്തുക]

  1. The Telegraph,, October 11, 2011, Of graceful moves, yogic connection-CHANDRIMA MAITRA
  2. Kothari, Sunil. "Footloose and Fancy Free - Globetrotting with Sunil Kothari".
  3. "About".
  4. "From US to India and the world" (PDF). Archived from the original (PDF) on 2012-12-22.
  5. "Mythili Prakash on NBC's Superstars of Dance". bharatanatya.
  6. "Mythili Prakash On Tour with Shakti- the Sacred Force". UCLA Center for Intercultural Performance. Archived from the original on 2011-10-07. Retrieved 2012-05-02.
  7. "Report: Mythili Prakash bags the Devdasi National Award". www.narthaki.com. Retrieved November 5, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈഥിലി_പ്രകാശ്&oldid=3949174" എന്ന താളിൽനിന്ന് ശേഖരിച്ചത്