മാളവിക സരുക്കായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാളവിക സരുക്കായ്
Malavika Sarukkai 5949193331 a383147dc2 o (cropped).jpg
ജനനം1959
തമിഴ്നാട്
തൊഴിൽഭരതനാട്യം നർത്തകി
അറിയപ്പെടുന്നത്ഭരതനാട്യം
പുരസ്കാരങ്ങൾപത്മശ്രീ
വെബ്സൈറ്റ്web site

ഭാരതീയയായ ഭരതനാട്യം നർത്തകിയും കോറിയോഗ്രാഫറുമാണ് മാളവിക സരുക്കായ് .[1][2][3] 2002 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും,[4] 2003-ൽ പത്മശ്രീ പുരസ്കാരവും ലഭിച്ചു.[5]

ജീവിതരേഖ[തിരുത്തുക]

1959-ൽ തമിഴ്നാട്ടിൽ ജനിച്ചു.[6] ഏഴു വയസു മുതൽ തഞ്ചാവൂർ ശൈലി പിൻതുടർന്നിരുന്ന കല്യാണ സുന്ദരം പിള്ളയുടെയും രാജരത്തിനത്തിന്റെയും പക്കൽ നൃത്തം പഠിച്ചു തുടങ്ങി.[7][8][9] കേളു ചരൺ മഹാപാത്രയുടെയും രമണി രഞ്ജൻ ജേനായുടെയും അടുത്ത് ഒഡീസിയും പരിശീലിച്ചു.[7][8][9] 12 ആം വയസിൽ മുംബൈയിൽ അരങ്ങേറ്റം കുറിച്ചു.[7][10] ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചു.[11][12] [13][14] ലിങ്കൺ സെന്റർ ഫോർദ പെർഫോമിംഗ് ആർട്സ്, ന്യൂയോർക്ക്, ജോൺ ഓഫ് കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് തുടങ്ങിയ ഇടങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു.[15] [16][17] ഇവരുടെ ജീവിതം 'സമർപ്പണം' എന്ന പേരിൽ ഡോക്യുമെന്ററിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [7][8][13] ഡാൻസിംഗ് എന്ന പേരിൽ ബി.ബി.സി. യും ഒൻപതു മണിക്കൂർ ദൈർഘ്യമുള്ള ടെലിവിഷൻ ചിത്രം നിർമ്മിച്ചിട്ടുണ്ട്. [7][8][10] 'ദ അൺസീൻ സീക്വൻസ് - എക്സ്പ്ലോറിംഗ് ഭരതനാട്യം ത്രൂ ദ ആർട്ട് ഓഫ് മാളവിക സരുക്കായ്'എന്ന പേരിൽ മറ്റൊരു ഡോക്യുമെന്ററിയും ഇവരെക്കുറിച്ചിട്ടുണ്ട്.[10]

പുരസ്കാരങ്ങൾ[തിരുത്തുക]

2002 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും തമിഴ്നാട് സർക്കാരിൽ നിന്ന് കലൈമാമണി പുരസ്കാരവും ലഭിച്ചു.[4][7] മൃണാളിനി സാരാഭായ് പുരസ്കാരം,[13] നൃത്ത്യചൂഡാമണി ബിരുദം, സൻസ്കൃതി അവാർഡ്, ഹരിദാസ് സമ്മേളൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട് .[2][7] 2003 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2][5][7]

അവലംബം[തിരുത്തുക]

 1. "INK Talks". INK Talks. 2015. ശേഖരിച്ചത് February 8, 2015.
 2. 2.0 2.1 2.2 "Kennedy Center". Kennedy Center. 2015. ശേഖരിച്ചത് February 8, 2015.
 3. "Walk The Talk with Malavika Sarukkai". NDTV. February 2006. ശേഖരിച്ചത് February 8, 2015.
 4. 4.0 4.1 "Sangeet Natak AKademi Award". Sangeet Natak AKademi. 2015. മൂലതാളിൽ നിന്നും 2015-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Sangeet Natak AKademi Award" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 5. 5.0 5.1 "Padma Awards" (PDF). Padma Awards. 2015. ശേഖരിച്ചത് February 6, 2015.
 6. Vijaya Ramaswamy (2007). Historical dictionary of the Tamils. Lanham, Md. : Scarecrow Press. ISBN 9780810853799.
 7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 "Indian Arts". Indian Arts. 2015. ശേഖരിച്ചത് February 8, 2015.
 8. 8.0 8.1 8.2 8.3 "Bengal Foundation". Bengal Foundation. 2015. ശേഖരിച്ചത് February 8, 2015.
 9. 9.0 9.1 Malavika Sarukkai (2015). Interview. Interview with Veejay Sai. http://www.artindia.net/veejay9.html. ശേഖരിച്ചത് February 8, 2015. 
 10. 10.0 10.1 10.2 "Blouin Art Info". Blouin Art Info. 2015. മൂലതാളിൽ നിന്നും 2015-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2015. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Blouin Art Info" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Blouin Art Info" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 11. "Malavika Sarukkai: A tribute to Thimmakka". INKTalks. 13 November 2013. ശേഖരിച്ചത് February 8, 2015.
 12. "Padmashri Malavika Sarukkai Performs Bharatanatyam - Yaksha 2014". Isha Foundation. 21 February 2014. ശേഖരിച്ചത് February 8, 2015.
 13. 13.0 13.1 13.2 "Canary Promo". Canary Promo. 2015. ശേഖരിച്ചത് February 8, 2015.
 14. "TOI India performance". TOI. 27 June 2012. ശേഖരിച്ചത് February 8, 2015.
 15. "Huffington Post". Huffington Post. 21 December 2013. ശേഖരിച്ചത് February 8, 2015.
 16. "New York Times". New York Times. 18 November 2012. ശേഖരിച്ചത് February 8, 2015.
 17. "Pulse Connects". Pulse Connects. 2015. മൂലതാളിൽ നിന്നും 2015-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 8, 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാളവിക_സരുക്കായ്&oldid=3673000" എന്ന താളിൽനിന്ന് ശേഖരിച്ചത്