മേരി റൊണാൾഡ് ബിസ്സെറ്റ്
ഒരു ഫിസിഷ്യനും മിഷനറിയുമായിരുന്നു മേരി റൊണാൾഡ് ബിസെറ്റ് (10 ഏപ്രിൽ 1876 - 20 ജനുവരി 1953).[1] മെഡിക്കൽ ബിരുദം നേടിയ ശേഷം അവർ ഇന്ത്യയിലെ പഞ്ചാബിലെ ഭിവാനിയിലേക്ക് ഒരു മെഡിക്കൽ മിഷനറിയായി പോയി. അവിടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരിചരണം നൽകുകയും ഭിവാനിയിൽ സ്ത്രീകൾക്കായി ഒരു ആശുപത്രി സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. പകർച്ചവ്യാധികൾക്കിടയിൽ രോഗികളെ ചികിത്സിക്കുകയും പ്രസവസമയത്തെ മരണനിരക്ക് കുറയ്ക്കുകയും ചെയ്തു. 1931 ൽ മേരിക്ക് ഇന്ത്യയിലെ പൊതുസേവനത്തിനുള്ള കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു.
മുൻകാലജീവിതം
[തിരുത്തുക]റവ. അലക്സാണ്ടർ ബിസെറ്റിന്റെ മകളായി, [2]1876 ഏപ്രിൽ 11-ന് ജനിച്ച മേരി റൊണാൾഡ് ബിസെറ്റ്, [3] 1865 ൽ ആബർഡീൻ സർവകലാശാലയിൽ നിന്ന് എംഎ ബിരുദം നേടി. [4] അവളുടെ ജനനസമയത്ത് പിതാവ് ആബർഡീൻഷെയറിലെ പീറ്റർഹെഡിലും 1883 ൽ കിർകാൽഡിയിലും 1886 ഓടെ ആബർഡീനിലും പള്ളിയിൽ ശുശ്രൂഷകനായിരുന്നു. 1842 ൽ ഗാരിയോക്ക് ചാപ്പലിൽ ജനിച്ച അദ്ദേഹം അലക്സാണ്ടർ ബിസെറ്റിന്റെ മകനായിരുന്നു.
മെഡിക്കൽ, മിഷനറി ജീവിതം
[തിരുത്തുക]1905 ൽ ആബർഡീൻ സർവകലാശാലയിൽ നിന്ന് ബിസെറ്റ് മെഡിക്കൽ ബിരുദം (എംബി.) നേടി. [2][5] അതിന് ശേഷം ആബർഡീനിൽ നിന്നും ചിഎച്ച്.ബി, സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ നിന്ന് ലേഡി ലിറ്ററേറ്റ് ആർട്സ് ബിരുദം എന്നിവ നേടി. [6] അവർ ഒരു നേത്ര ശസ്ത്രക്രിയാ വിദഗ്ധയും പ്രസവചികിത്സകയുമായിരുന്നു. [3]
1907 ൽ ബിസെറ്റ് ഇന്ത്യയിലെ പഞ്ചാബിലെ ഭിവാനിയിലേക്ക് പോയി. [6][7] ഇന്ത്യയിൽ മെഡിക്കൽ മിഷനറിയായി ജോലി ചെയ്ത ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. ആശുപത്രിയിലെ പുതിയ വിഭാഗത്തിൽ ചേരുന്നതിനാണ് അവർ എത്തിയത്. നേത്രരോഗങ്ങൾ, പ്രസവ കേസുകൾ എന്നിവയുള്ളവരെ പരിചരിക്കുന്നതിനു പുറമേ, ബ്യൂബോണിക് പ്ലേഗ് പൊട്ടിപ്പുറപ്പെട്ട സമയത്ത് അവർ രോഗികളെ ചികിത്സിച്ചു. [8] 1910 മുതൽ 1911 വരെ പൽവാലിൽ ഫാഗെഡെനിക് അൾസർ എന്ന പകർച്ചവ്യാധി ഉണ്ടായിരുന്നു. 600 ഓളം രോഗികൾക്ക് ചികിത്സ നൽകാൻ ബിസെറ്റ് പൽവാളിലെ വിമൻസ് ഹോസ്പിറ്റലിലെ ഡോ. യംഗിനൊപ്പം പ്രവർത്തിച്ചു. രണ്ട് പേരും സെനാന മെഡിക്കൽ മിഷനറിമാരായിരുന്നു. [9]
പ്രസവസമയത്തെ അസുഖത്തിന്റെയും മരണത്തിന്റെയും തോത് കുറയ്ക്കാൻ അവർ ശ്രമിച്ചു. വൃത്തിഹീനമായ കിടക്കകളും പ്രസവസമയത്ത് ഉപയോഗിക്കുന്ന തുണികളും പോലുള്ള വൃത്തിയില്ലാത്ത അവസ്ഥകൾ കാരണം പ്യൂർപെറൽ സെപ്സിസ് സാധാരണമാണെന്ന് ബിസെറ്റ് എഴുതി. വായുസഞ്ചാരം മോശമാണെന്ന് വിശ്വസിച്ച്, സ്ത്രീകളെ മുറികളിൽ അടച്ചിട്ട് കാലാവസ്ഥ കണക്കിലെടുക്കാതെ മുറി ചൂടാക്കാൻ തീ കത്തിച്ചു, വായു സഞ്ചരിക്കാനുള്ള എല്ലാ അവസരങ്ങളും തടഞ്ഞു. അതുപോലെ പ്യൂർപെറൽ സെപ്‌സിസ് വന്ന സ്ത്രീകൾക്ക് ഡിസ്ചാർജ് ഒഴിവാക്കാൻ കുടിവെള്ളവും പാലും നിക്ഷേധിച്ചിരുന്നു. [10]
1921 അവസാനത്തോടെ ഭിവാനിയിലെ സ്ത്രീകൾക്കായി ഒരു ആശുപത്രിയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ബിസെറ്റ് സഹായിച്ചു. [11] 1931 ൽ അവർ ഭിവാനി സെനാന ബാപ്റ്റിസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്തു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും വൈദ്യസഹായം നൽകാൻ ഡോ. എല്ലെൻ ഫാററെ സഹായിച്ചു. അവർ രണ്ടുപേർക്കും വെള്ളി സ്വർണ്ണം കൈസർ-ഇ-ഹിന്ദ് മെഡൽ ലഭിച്ചു.[1] 1931 ജനുവരി 1 ന് ആണ് ബിസെറ്റിന് അവാർഡ് ലഭിച്ചത്. [12]
പിന്നീടുള്ള വർഷങ്ങളും മരണവും
[തിരുത്തുക]ലണ്ടനിലെ 37 ബാങ്ക്ഹർസ്റ്റ് റോഡിലാണ് അവർ താമസിച്ചിരുന്നത്. 1953 ജനുവരി 20 ന് 77 ആം വയസ്സിൽ അവർ അന്തരിച്ചു. [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Missionaries in the Honours List". The Guardian. 2 January 1931. p. 12. Retrieved May 23, 2020.
- ↑ 2.0 2.1 2.2 Aberdeen University Review (in ഇംഗ്ലീഷ്). Aberdeen University Press. 1954. p. 208.
- ↑ 3.0 3.1 Oldfield, Sybil (2001). Women Humanitarians: A Biographical Dictionary of British Women Active Between 1900 and 1950 : 'doers of the Word' (in ഇംഗ്ലീഷ്). Continuum. p. 23. ISBN 978-0-8264-4962-7.
- ↑ University of Aberdeen; Johnston, William (1906). Roll of the Graduates of the University of Aberdeen, 1860-1900 (in ഇംഗ്ലീഷ്). University at the Aberdeen University Press. p. 41.
- ↑ Murray, Janet Horowitz; Stark, Myra (2017-01-06). The Englishwoman's Review of Social and Industrial Questions: 1905 (in ഇംഗ്ലീഷ്). Routledge. p. PT220. ISBN 978-1-315-39524-1.
- ↑ 6.0 6.1 129th Annual Report of the Baptist Missionary Society, London: The Society at the Carey Press, 31 March 1921, p. 78
- ↑ Aberdeen University Review (in ഇംഗ്ലീഷ്). Aberdeen University Press. 1914. p. 100.
- ↑ Causton, Mary I.M. (1951). For the Healing of the Nations (PDF). London: The Carey Kingsgate Press Ltd. p. 96.
- ↑ Causton, Mary I.M. (1951). For the Healing of the Nations (PDF). London: The Carey Kingsgate Press Ltd. pp. 93–94.
- ↑ Moorshead, R. Fletcher (1926). The Way of the Doctor: A Study in Medical Missions (PDF). London: The Carey Press. pp. 132–134.
- ↑ 129th Annual Report of the Baptist Missionary Society, London: The Society at the Carey Press, 31 March 1921, p. 58
- ↑ "Supplement to the London Gazette" (PDF). London Gazette. 1 January 1931. Retrieved 23 May 2020.