മെർസിഡെസ് ജെല്ലിനെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A black-and-white photographic portrait of a child, facing to her left.
മെർസിഡെസ് ജെല്ലിനെക്ക്

മെർസിഡെസ് അഡ്രിയെനെ റമോണ മാന്വെല ജെല്ലിനെക് (ജീവിതകാലം: സെപ്റ്റംബർ  16, 1889 – ഫെബ്രുവരി 23, 1929) ഒരു ആസ്ട്രിയൻ മോട്ടോർവാഹന വ്യവസായ സ്ഥാപകനായിരുന്ന എമിൽ ജെല്ലിനെക്കിന്റെയും അദ്ദേഹത്തിന്റെ പത്നി റേച്ചൽ ഗോഗ്ഗ്മാൻ സെൻറോബർട്ടിന്റെയും പുത്രിയായിരുന്നു. മെർസിഡെസ് ജനിച്ചത് വിയന്നയിലാണ്.[1] അവർ ലോകത്ത് കൂടുതൽ അറിയപ്പെടുന്നത് പിതാവിന് Daimler-Motoren-Gesellschaft (DMG) (ഡെയിംലർ മോട്ടോർ കോർപ്പറേഷൻ) കമ്പനിയുമായുള്ള ഇടപാടുകളിൽ ഈ ശ്രേണിയിൽ നിർമ്മിച്ചു പുറത്തിറങ്ങിയ മോട്ടോർ വാഹനങ്ങൾക്ക് തന്റെ പേരായ “മെർസിഡെസ്” എന്ന ഉൽപ്പന്ന നാമം നൽകപ്പെട്ടതിലൂടെയാണ്.[2] തുടക്കത്തിൽ 1901 മോഡൽ മെർസിഡസ് 35 hp വാഹനത്തിനാണ് ഈ പേരു നൽകിയത്. 1902 ൽ നടന്ന പാരിസ് ഓട്ടോമൊബൈൽ എക്സിബിഷനിൽ പിതാവ് മകളുടെ ഒരു വലിയ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Parting Shot". The Automobile. 30 (7): 98. September 2012.
  2. "Archived copy". മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-06.CS1 maint: Archived copy as title (link)