മെസ്സർഷ്മിറ്റ് ബി.എഫ്. 109
ദൃശ്യരൂപം
ബി.എഫ്. 109 | |
---|---|
തരം | പോർവിമാനം |
നിർമ്മാതാവ് | മെസ്സർഷ്മിറ്റ് എ.ജി. |
രൂപകൽപ്പന | വില്ലി മെസ്സർഷ്മിറ്റ് റോബർട്ട് ലസ്സർ |
ആദ്യ പറക്കൽ | 1935 മേയ് 29 |
അവതരണം | 1937 ഫെബ്രുവരി |
ഉപയോഗം നിർത്തിയ തീയതി | 1945 മേയ് 9, ലുഫ്റ്റ്വാഫ 1965 ഡിസംബർ 27, സ്പാനിഷ് വായുസേന |
പ്രാഥമിക ഉപയോക്താക്കൾ | ലുഫ്റ്റ്വാഫ ഹംഗേറിയൻ വായുസേന അയേറൊനോറ്റിക്ക നാസിയൊനാലെ റെപ്പുബ്ലിക്കാന രാജകീയ റൊമാനിയൻ വായുസേന |
നിർമ്മിച്ച എണ്ണം | 33,984[1] |
രണ്ടാം ലോകമഹായുദ്ധത്തിൽ, നാസി ജർമ്മനി പ്രധാനമായി ഉപയോഗിച്ചിരുന്ന ഒരു പോർവിമാനമായിരുന്നു മെസ്സർഷ്മിറ്റ് ബി.എഫ്. 109. മെസ്സർഷ്മിറ്റ് എ.ജി. എന്ന കമ്പനിയിന് വേണ്ടി ജോലി ചെയ്ത വില്ലി മെസ്സർഷ്മിറ്റും റോബർട്ട് ലസ്സരും ആയിരുന്നു 1930-കളിൽ ഈ വിമാനത്തിൻ്റെ രൂപകൽപ്പന ചെയ്തത്.[2] സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലായിരുന്നു ആദ്യമായി ബി.എഫ്. 109 ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ഏറ്റവും പുരോഗമിച്ച വിമാനങ്ങളിൽ ഒന്നായിരുന്നു ഈ വിമാനം. രണ്ടാം ലോകമഹായുദ്ധത്തിൽ, ജർമ്മനി കൂടാതെ മറ്റ് പല രാജ്യങ്ങളും ബി.എഫ് 109 ഉപയോഗിച്ചിരുന്നു, യുദ്ധത്തിൻ്റെ ശേഷവും പല രാജ്യങ്ങൾ ബി.എഫ്. 109 ഉപയോഗിക്കുന്നുണ്ടായിരുന്നു.
ഉപയോക്താക്കൾ
[തിരുത്തുക]- ഇസ്രയേൽ
- ഇറ്റലി
- ഇറ്റാലിയൻ സോഷ്യൽ റിപ്പബ്ലിക്
- എൻ.ഡി.എച്ച്.
- ചെക്കോസ്ലോവാക്യ
- ജപ്പാൻ
- ജർമനി
- ഫിൻലാൻ്റ്
- ബൾഗേറിയ
- യുഗോസ്ലാവിയ
- സ്പെയിൻ
- സ്ലോവാക്യ
- സ്വിറ്റ്സർലാൻ്റ്
- ഹംഗറി
- റൊമാനിയ
സാങ്കേതിക വിശദാംശങ്ങൾ
[തിരുത്തുക]വിവരങ്ങൾ കിട്ടിയത് "The Great Book of Fighters"-ൽ നിന്നും "Finnish Air Force Bf 109 Manual"-ൽ നിന്നും
സാധാരണ വിശദാംശങ്ങൾ
- വൈമാനികരുടെ എണ്ണം: ഒന്ന്
- നീളം: 8.95 മീ. (29 അടി 7 ഇഞ്ച്)
- ചിറകിൻ്റെ നീളം: 9.925 മീ. (32 അടി 6 ഇഞ്ച്)
- ഉയരം: 2.60 മീ. (8 അടി 2 ഇഞ്ച്)
- ചിറകിന്റെ വിസ്തീർണ്ണം: 16.05 ച.മീ. (173.3 ച.അടി)
- ഒഴിഞ്ഞിരിക്കുമ്പോളുളള ഭാരം: 2,247 കി.ഗ്രാം (5,893 പൗണ്ട്)
- നിറഞ്ഞിരിക്കുമ്പോളുളള ഭാരം: 3,148 കി.ഗ്രാം (6,940 പൗണ്ട്)
- പറന്നുയരാൻ സാധിക്കുന്ന പരമാവധി ഭാരം: 3,400 കി.ഗ്രാം (7,495 പൗണ്ട്)
- എഞ്ചിൻ: 1× ഡേംലർ-ബെൻസ് ഡി.ബി. 605 എ.-1 ദ്രാവകം കൊണ്ട് തണുപ്പിച്ച തലതിരിഞ്ഞ വി.12 എഞ്ചിൻ, 1,085 കി.വാട്ട് (1,455 ഹോഴ്സ് പവർ)
- പ്രൊപ്പല്ലരുകൾ: വി.ഡി.എം. 9-12087 മൂന്ന് ബ്ലേഡുകളുള്ള കനംകുറഞ്ഞ ലോഹസങ്കരം കൊണ്ട് ഉണ്ടാക്കിയ പ്രൊപ്പല്ലർ
- പ്രൊപ്പല്ലരുടെ വ്യാസം: 3 മീ. (9 അടി 10 ഇഞ്ച്)
പ്രകടനം
- പരമാവധി വേഗത: 640 കി.മീ./മണിക്കൂറിൽ (398 മൈൽ/മണിക്കൂറിൽ) 6,300 മീ. ഉയരത്തിൽ (20,669 അടി ഉയരത്തിൽ)
- സുഖമായി പറക്കാവുന്ന വേഗത: 590 കി.മീ./മണിക്കൂറിൽ (365 മൈൽ/മണിക്കൂറിൽ) 6,000 മീ. ഉയരത്തിൽ (19,680 അടി ഉയരത്തിൽ)
- പരിധി: 850 കി.മീ. (528 മൈൽ) 1,000 കി.മീ. (621 മൈൽ) ഡ്രോപ്പ്ടാങ്കിൻ്റെ കൂടെ
- സാധാരണ പറക്കുന്ന ഉയരം: 12,000 മീ. (39,370 അടി)
- കയറിപ്പോകുന്നതിൻ്റെ നിരക്ക്: 17.0 മീ./സെ. (3,345 അടി/മിനിറ്റിൽ)
- ചിറകിൻ മേലുള്ള ഭാരം: 196 കി.ഗ്രാം/ച.മീ. (40 പൗണ്ട്/ച.അടി)
- ശക്തി/പിണ്ഡം: 344 വാട്ട്/കി.ഗ്രാം (0.21 ഹോഴ്സ് പവർ/പൗണ്ട്)
ആയുധങ്ങൾ
- തോക്കുകൾ:
- 2 × 13 മി.മീ. (.51 ഇഞ്ച്) സമന്വിതമായ എം.ജി. 131 മെഷീൻ ഗണ്ണുകൾ (300 വെടിയുണ്ടകൾ ഒരു തോക്കിൽ)
- 1 × 20 മി.മീ. (.78 ഇഞ്ച്) എം.ജി. 151/20 യാന്ത്രികമായ പീരങ്കി തോക്ക് (200 വെടിയുണ്ടകൾ ഒരു തോക്കിൽ)
- റോക്കറ്റുകൾ: 2 × 21 സെ.മീ. (8 ഇഞ്ച്) ഡബ്ല്യു.എഫ്.ആർ. ജി.ആർ. 21 റോക്കറ്റുകൾ
- ബോംബുകൾ: 1 × 250 കി.ഗ്രാം (551 പൗണ്ട്) ബോംബ് അല്ലെങ്കിൽ 4 × 50 കി.ഗ്രാം (110 പൗണ്ട്) ബോംബുകൾ അല്ലെങ്കിൽ 1 × 300-ലിറ്റർ (79 യു.എസ്. ഗാലൻ) ഡ്രോപ്പ്ടാങ്ക്
ഏവിയോണിക്സ്
അവലംബം
[തിരുത്തുക]- ↑ U.S. Strategic Bombing Survey, Aircraft Division Industry Report, Exhibit I – German Airplane Programs vs Actual Production.
- ↑ ഗ്രീൻ, വില്യം (1980). Messerschmitt Bf 109: The Augsburg Eagle; A Documentary History. ലണ്ടൻ: Macdonald and Jane's Publishing Group Ltd. pp. 7, 13. ISBN 0-7106-0005-4.