മെസ്സിയർ 23

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 23
Observation data (J2000 epoch)
നക്ഷത്രരാശിധനു
റൈറ്റ് അസൻഷൻ17h 56.8m
ഡെക്ലിനേഷൻ−19° 01′
ദൂരം2.15 kly (659 Pc)
ദൃശ്യകാന്തിമാനം (V)6.9
ദൃശ്യവലുപ്പം (V)27.0′
ഭൗതികസവിശേഷതകൾ
ആരം8
കണക്കാക്കപ്പെട്ട പ്രായം22 കോടി വർഷം
മറ്റ് പേരുകൾNGC 6494
ഇതും കാണുക: തുറന്ന താരവ്യൂഹം

ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 23 (M23) അഥവാ NGC 6494. ചാൾസ് മെസ്സിയറാണ് 1764 ജൂൺ 20-ന് ഈ താരവ്യൂഹത്തെ ആദ്യമായി നിരീക്ഷിച്ച് തന്റെ പട്ടികയിൽ ഇരുപത്തിമൂന്നാമത്തെ അംഗമായി ഉൾപ്പെടുത്തിയത്.

സവിശേഷതകൾ[തിരുത്തുക]

ഇടത്തരം ദൂരദർശിനികളുപയോഗിച്ച് ഈ താരവ്യൂഹത്തെ നിരീക്ഷിക്കാൻ സാധിക്കും. ഭൂമിയിൽ നിന്ന് 2150 പ്രകാശവർഷം ആണ് M23-ലേക്കുള്ള ദൂരം. 150 ഓളം നക്ഷത്രങ്ങൾ ഈ താരവ്യൂഹത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇവയിൽ ഏറ്റവും പ്രകാശം കൂടിയവയുടെ ദൃശ്യകാന്തിമാനം 9.2 ആണ്.

M23 ന്റെ സ്ഥാനം

നിർദ്ദേശാങ്കങ്ങൾ: Sky map 17h 56m 48s, +19° 01′ 00″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_23&oldid=1716149" എന്ന താളിൽനിന്ന് ശേഖരിച്ചത്