മെസ്സിയർ 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 21
Messier 21
Observation data (J2000.0 epoch)
റൈറ്റ് അസൻഷൻ18h 04.6m
ഡെക്ലിനേഷൻ−22° 30′
ദൂരം4.25 kly (1.3 kPc)
ദൃശ്യകാന്തിമാനം (V)6.5
ദൃശ്യവലുപ്പം (V)13.0′
ഭൗതികസവിശേഷതകൾ
കണക്കാക്കപ്പെട്ട പ്രായം46 ലക്ഷം വർഷം
മറ്റ് പേരുകൾNGC 6531
ഇതും കാണുക: തുറന്ന താരവ്യൂഹം

ധനു രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 21 (M21) അഥവാ NGC 6531. ചാൾസ് മെസ്സിയറാണ് 1764 ജൂൺ 5-ന് ഈ താരവ്യൂഹത്തെ ആദ്യമായി നിരീക്ഷിക്കുകയും തന്റെ പട്ടികയിലെ ഇരുപത്തിഒന്നാമത്തെ വസ്തുവായി രേഖപ്പെടുത്തുകയും ചെയ്തത്.

നിരീക്ഷണം[തിരുത്തുക]

ബൈനോകൂലറുകളുപയോഗിച്ചാൽ ഈ താരവ്യൂഹത്തെ കഷ്ടിച്ച് നിരീക്ഷിക്കാൻ സാധിക്കും. ഇടത്തരം ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണിക്കാനുമാകും. ഉയർന്ന വിക്ഷണകോണുള്ള ദൂരദർശിനികളിലൂടെ നിരീക്ഷിച്ചാൽ വളരെ സുന്ദരമായ ഒരു ജ്യോതിശാസ്ത്രവസ്തുവാണിത്. മെസ്സിയർ 20 ന് സമീപത്തായാണ് ഇതിന്റെ സ്ഥാനം.

സവിശേഷതകൾ[തിരുത്തുക]

46 ലക്ഷം വർഷം മാത്രം പ്രായമുള്ള M21 താരതമ്യേന പഴക്കം കുറഞ്ഞ തുറന്ന താരവ്യൂഹങ്ങളിലൊന്നാണ്. ഏതാണ്ട് 57 നക്ഷത്രങ്ങളുള്ള ഈ താരവ്യൂഹത്തിന്റെ നക്ഷത്രസാന്ദ്രത ഉയർന്നതാണ് - കേന്ദ്രത്തിലെ നക്ഷത്രങ്ങൾക്കിടയിൽ 1 പ്രകാശവർഷത്തോളം മാത്രമാണ് അകലം. ഈ താരവ്യൂഹത്തിലെ ഏറ്റവും പ്രകാശമേറിയ നക്ഷത്രങ്ങൾ B0 സ്പെക്ട്രൽ തരത്തിൽ പെട്ടവയാണ്. ഏതാനും നീല ഭീമന്മാരുണ്ടെങ്കിലും M21 ലെ നക്ഷത്രങ്ങളധികവും പ്രകാശം കുറഞ്ഞവയാണ്.

M21 ന്റെ സ്ഥാനം

നിർദ്ദേശാങ്കങ്ങൾ: Sky map 18h 04m 36s, +22° 30′ 00″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_21&oldid=1716147" എന്ന താളിൽനിന്ന് ശേഖരിച്ചത്