മെസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെനാഫ്
Hibiscus cannabinus0.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. cannabinus
Binomial name
Hibiscus cannabinus

ചണം പോലെയുള്ള ഒരു നാരും അതുണ്ടാകുന്ന സസ്യവുമാണ് മെസ്റ്റ അഥവാ കെനാഫ് (ശാസ്ത്രീയനാമം: Hibiscus cannabinus) . സുഡാൻ ആണ് ഈ ചെടീയുടെ ജന്മദേശം. ഇതിന്റെ നൂല് ചണത്തിന്റെ അപേക്ഷിച്ച് കട്ടി കൂടിയതാണ്. ചണത്തേക്കാളും കാഠിന്യമുള്ള നൂലായ മെസ്റ്റയുടെ ചെടി, കുറഞ്ഞ വളക്കൂറുള്ള മണ്ണിലും, കല്ല് നിറഞ്ഞ മണ്ണിലും ചണത്തെ അപേക്ഷിച്ച് വളരെ നന്നായി വളരുന്നു. വെള്ളപ്പൊക്കം പോലെയുള്ള പ്രാകൃതികദുരന്തങ്ങളേയും മെസ്റ്റ നന്നായി പ്രതിരോധിക്കുന്നു. ഇതിന്റെ കൃഷിയും സംസ്കരണവും ഉല്പാദനവും ചണത്തിന്റേതിനു സമാനമാണ്.

കനം കുറഞ്ഞ വസ്തുക്കൾ നിർമ്മിക്കാൻ ഈ നാര് പര്യാപ്തമല്ലെങ്കിലും നല്ല ബലമുള്ള ചരടുകളും, ചാക്കുകൾഊം ക്യാന്വാസുകളും ഇതിൽ നിന്നു നിർമ്മിക്കുന്നു. പൊതിയുന്നതിനുള്ള കടലാസ് നിർമ്മിക്കുന്നതിനും ബംഗാളിൽ മെസ്റ്റ ഉപയോഗിക്കുന്നു.

ഇന്ത്യയിൽ, ചണം ധാരാളമായി കൃഷി ചെയ്തിരുന്ന പൂർ‌വ്വബംഗാൾ, 1947-ലെ വിഭജനത്തിനു ശേഷം പാകിസ്താന്റെ ഭാഗമായപ്പോൾ, പശ്ചിമബംഗാളിൽ കൊൽക്കത്തയിലെ ചണമില്ലുകൾക്ക് ചണം കിട്ടാൻ വളരെ പ്രയാസം നേരിട്ടു. ഇക്കാലത്ത് പശ്ചിമബംഗാളിൽ മെസ്തയുടെ കൃഷിയും ഉല്പാദനവും ഏറ്റാണ്ട് 20 ഇരട്ടിയോളം വർദ്ധിച്ചു. ഇതിന്റെ കുറഞ്ഞ പരിരക്ഷണച്ചിലവ്, കൂടിയ വിളവ് എന്നീ ഗുണങ്ങൾ, പശ്ചിമബംഗാളിലെ കർഷകരുടെയിടയിൽ ഒരു നാണ്യവിള എന്നനിലയിൽ ഈ വിളയുടെ പ്രിയം വർദ്ധിപ്പിക്കാൻ ഇടയാക്കി[1]‌.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. പുറങ്ങൾ. 155–156.
"https://ml.wikipedia.org/w/index.php?title=മെസ്റ്റ&oldid=3671753" എന്ന താളിൽനിന്ന് ശേഖരിച്ചത്