മൃദുല വാര്യർ
ദൃശ്യരൂപം
മൃദുല വാര്യർ മൃദുല വാര്യർ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 3 May 1988 Kozhikode, Kerala, India | (36 വയസ്സ്)
വിഭാഗങ്ങൾ | Playback singing, Carnatic music, Hindustani music |
വർഷങ്ങളായി സജീവം | 2007–present |
മൃദുല വാര്യർ കേരളത്തിൽ നിന്നുള്ള ഒരു പിന്നണി ഗായികയാണ്. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് മൃദുല പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, കന്നഡ ഭാഷകളിലും അവരുടെ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 2010 ൽ ഐഡിയ സ്റ്റാർ സിംഗറിലെ ആദ്യ റണ്ണർ അപ്പ് ആയിരുന്നു..[1][2][3]
ജീവിതരേഖ
[തിരുത്തുക]പി.വി. രാമൻകുട്ടി വാര്യർ, എം.ടി. വിജയലക്ഷ്മി എന്നിവരുടെ മകളായി 1988 മെയ് 3 ന് കോഴിക്കോടാണ് മൃദുല ജനിച്ചത്. നാലാമത്തെ വയസിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മൃദുല സഹോദരൻ ജയ്ദീപ് വാര്യരോടൊപ്പം സംഗീത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. കെ.എം.സി.റ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിൽനിന്ന് ഇലക്ട്രോണിക് എൻജിനീയറിംഗിൽ ബിരുദം നേടിയിരുന്നു. 2013 ജനുവരി 7 ന് ഡോ. അരുൺ വാര്യരെ വിവാഹം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Article on Sify Movies". Archived from the original on 2011-09-29. Retrieved 2019-03-18.
- ↑ "Sparkling success". The Hindu. 2013-07-24. Retrieved 2013-10-28.
- ↑ Rotary award for singer