Jump to content

മുല്ലേറ പൂവയ്യ ഗണേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
M. P. Ganesh
Personal information
Full name Mollera Poovaiah Ganesh
Born (1946-07-08) 8 ജൂലൈ 1946  (78 വയസ്സ്)
Suntikoppa, Kodagu district, Karnataka, India
Height 5 അടി (1.52400000 മീ)*[1]
Senior career
Years Team Apps (Gls)
1965 - 1973 Services
1974 Bombay
National team
1969 - 1974 India 100+

മുൻ ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരമാണ് മുല്ലേറ പൂവയ്യ ഗണേഷ് '(ജനനം: ജൂലൈ 8, 1946) . ഇന്ത്യൻ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്നു. 1973 ൽ അദ്ദേഹം അർജുന അവാർഡ് കരസ്ഥമാക്കി.

വ്യക്തിജീവിതം

[തിരുത്തുക]

1946 ജൂലൈ 8-ന് കർണാടകത്തിലെ കൂർഗ് ജില്ലയിൽ കൊടഗ് ജില്ലയിൽ ജനിച്ചു. ഫുട്ബോളുമായി കായിക രംഗം ആരംഭിച്ച അദ്ദേഹം 1960 മുതൽ 1964 വരെ കൂർഗ് ജില്ലക്ക് വേണ്ടി കളിച്ചു. എന്നാൽ അദ്ദേഹം ഇന്ത്യൻ ആർമിയിൽ ചേരുകയും 1966 മുതൽ 1973 വരെ ഇന്ത്യൻ ഹോക്കി ടൂർണമെന്റിൽ കളിക്കുകയും ചെയ്തു.. ഗണേഷ് എം.എ., ഇംഗ്ലീഷ് പാസായതിനു ശേഷം ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിംഗ് പാട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സിൽ നിന്നും എടുത്തു. അതിനു ശേഷം ഫിസിക്കൽ എജ്യുക്കേഷനിൽ പിഎച്ച്.ഡി എടുത്തു.

കുടുംബം

[തിരുത്തുക]

ഗണേഷിന് അഞ്ച് സഹോദരങ്ങൾ ഉണ്ട് (ഒരു സഹോദരി, നാല് സഹോദരന്മാർ), അതിൽ 2 സഹോദരന്മാർ, എം പി പി സുബ്ബയ്യയും എം പി കാവേരിയപ്പാപ്പയും ദേശീയ ഫുട്ബോൾ, ഹോക്കി മത്സരങ്ങളിൽ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. [2]

ജീവിതം

[തിരുത്തുക]
എം പി. ഗണേഷ് (ഇടത്തുനിന്ന് ആറാം സ്ഥാനത്ത്) ഇന്ത്യൻ ഹോക്കി ടീമിനൊപ്പം, സോൾ ഒളിമ്പിക്സ്, 1988, കോച്ചായി പങ്കെടുത്തു

1965 മുതൽ 1973 വരെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ സർവീസസ്സിനെ ഗണേഷ് പ്രതിനിധീകരിച്ചു.1974 ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ബോംബെക്ക് വേണ്ടി കളിച്ചു. 1970 ൽ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ ഗണേഷ് മ്യൂണിച്ചിലെ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയ്ക്കായി കളിച്ചു. മോസ്കോയിലെ 1980 ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ കോച്ചുകളിൽ ഒരാളായിരുന്നു ഇദ്ദേഹം.[3]

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ രണ്ടു തവണ (1970 ൽ ബംഗ്ലാദേശിൽ, പിന്നീട് 1974 ൽ ടെഹ്റാനിൽ )പ്രതിനിധീകരിച്ചു. ഇന്ത്യ രണ്ടും സിൽവർ മെഡൽ കൊണ്ട് മടങ്ങിയെത്തി. 1971 ൽ ബാഴ്സലോണയിലെ ആദ്യ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന അദ്ദേഹം അടുത്ത ലോകകപ്പിൽ നായകനാവുകയും ആംസ്സ്റ്റർഡാമിൽ വെള്ളി നേടുകയും ചെയ്തു. മ്യൂണിക്കിൽ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി കളിച്ച അദ്ദേഹം വെങ്കലം നേടി. 1972 ൽ വേൾഡ് XI കളിലും 1970 മുതൽ 1974 വരെ ഏഷ്യൻ ഇലവനു വേണ്ടിയും കളിച്ചു. 1974 ൽ ഗണേശിന്റെ കാൽമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിരമിച്ചു[4] .

സോളിലെ 1988 ലെ ഒളിംപിക് ഗെയിംസിലും, 1989 ചാമ്പ്യൻസ് ട്രോഫി ബർലിനിൽ, 1990 ൽ ലക്നൗവിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ ഹോക്കി ടൂർണമെന്റിലും 1990 ലെ ലോകകപ്പിൽ ലാഹോറിലുമായി പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കോച്ചായിരുന്നു ഗണേഷ്. 1998 ലെ കോലാലംപൂർ കോമൺവെൽത്ത് ഗെയിംസിലും , 1998 ബാങ്കോങ്ക് ഏഷ്യൻ ഗെയിംസിലും ,ചെയർമാൻ, കോച്ചിംഗ് കമ്മറ്റി, ഇൻഡ്യൻ ഹോക്കി ഫെഡറേഷൻ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അർജ്ജുന അവാർഡ് - 1973 കർണാടകത്തിലെ സിൽവർ ജൂബിലി സ്പോർട്സ് അവാർഡ് - 1981

അവലംബം

[തിരുത്തുക]
  1. "Player's Profile". Archived from the original on 2020-04-18. Retrieved 2018-10-13.
  2. "M. P. Ganesh biodata" (PDF). coorgblossom. Archived from the original (PDF) on 2016-03-03. Retrieved 2013-01-20.
  3. "M. P. Ganesh". Karnataka.com. Retrieved 2013-01-20.
  4. "M.P. Ganesh: a man of many hats". The Hindu. 2010-11-25. Retrieved 2013-01-20.
"https://ml.wikipedia.org/w/index.php?title=മുല്ലേറ_പൂവയ്യ_ഗണേഷ്&oldid=3951810" എന്ന താളിൽനിന്ന് ശേഖരിച്ചത്