മുന്ന
മുന്ന | |
---|---|
ജനനം | കെന്നി സൈമൻ മേയ് 1 |
തൊഴിൽ | അഭിനേതാവ്, ഫിസിയോതെറാപ്പിസ്റ്റ് |
സജീവ കാലം | 2003-മുതൽ |
ജീവിതപങ്കാളി(കൾ) | ബെറ്റി മേരി (2010) |
ഒരു മലയാളം, തമിഴ് ചലച്ചിത്രനടനാണ് മുന്ന. തമിഴിലാണ് കൂടുതൽ ശ്രദ്ധേയങ്ങളായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. മലയാളം അഭിനേത്രിയായ ജയഭാരതിയുടെ സഹോദരീപുത്രനാണ് മുന്ന.
ജീവിതരേഖ[തിരുത്തുക]
എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശികളായ മാതാപിതാക്കളിൽ ചെന്നൈയിൽ ജനിച്ചു. കെന്നി സൈമൺ എന്നാണ് യഥാർഥ നാമം. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ നിന്നും ഫിസിയോതെറാപ്പി പരിശീലനം പൂർത്തിയാക്കി. തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ച ശേഷം അശ്വിൻ എന്ന നാമം സ്വീകരിച്ചെങ്കിലും തുടർച്ചയായി നേരിട്ട പരാജയങ്ങൾ മൂലം തന്റെ ഓമനപ്പേരായ മുന്ന എന്ന പേര് സ്വീകരിച്ചു. 2010 ഫെബ്രുവരി 7-ന് തൃശ്ശൂർ സ്വദേശിനി ബെറ്റിയെ വിവാഹം ചെയ്തു[1].
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2003 | ഗൗരീശങ്കരം | ശങ്കരൻ | മലയാളം | |
പല്ലവൻ | തമിഴ് | |||
2004 | ജനനം | തമിഴ് | ||
2006 | ഉന്നൈ എനക്കു പുടിച്ചിരുക്ക് | തമിഴ് | ||
2008 | സിലന്തി | തമിഴ് | ||
ജനകൻ | മലയാളം | |||
2009 | കണ്ടേൻ കാതലൈ | ഗൗതം | തമിഴ് | |
2010 | രാവൺ | സക്കരൈ | തമിഴ് | |
മൊഹബത്ത് | മലയാളം |
അവലംബം[തിരുത്തുക]
- ↑ "Munna to marry on Feb. 7". മൂലതാളിൽ നിന്നും 2011-07-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-13.