മുതിയൽ ലീലാവതി അമ്മ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുതിയൽ ലീലാവതി അമ്മ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934 ഫെബ്രുവരി 15 ചെറുപ്പുള്ളശ്ശേരി, പാലക്കാട് ജില്ല, കേരളം |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, സി.പി.ഐ. |
വസതി | മുതിയൽ തറവാട് |
ജോലി | സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യ പ്രവർത്തനത്തിലും പങ്കെടുത്തത് |
സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത സ്ത്രീ പ്രവർത്തകരിൽ ഒരാളാണ് മുതിയൽ ലീലാവതി അമ്മ. ദേശസ്നേഹപരമായ ഗീതങ്ങൾ ആലപിച്ച് അവർ വള്ളുവനാട്ടിലെ ഗ്രാമങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ സന്ദേശമെത്തിച്ചു. [1]
ജീവിതരേഖ
[തിരുത്തുക]
ചെർപ്പുള്ളശ്ശേരിക്കടുത്ത് വീട്ടിക്കാട് ദേശത്ത് മുതിയൽ തറവാട്ടിൽ 1934 ഫെബ്രുവരി 15 -ന് ലീലാവതി അമ്മ ജനിച്ചു. കോട്ടക്കലിനടുത്ത് ചേങ്ങോട്ടൂർ അധികാരിയായിരുന്ന പുല്ലാനിക്കാട്ട് ഇല്ലത്ത് അക്കിരാമൻ നമ്പൂതിരിയായിരുന്നു അച്ഛൻ. 'അമ്മ മുതിയൽ കാർത്യായനി 'അമ്മ. കാറൽമണ്ണ സ്‌കൂളിലും ചെർപ്പുള്ളശ്ശേരി ഹൈസ്‌കൂളിലും പഠിച്ചു. ജ്യേഷ്ഠന്മാർ എം.എസ്. നാരായണൻ, എം. പ്രഭാകരൻ, മുതിയൽ സുകുമാരൻ നായർ എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിരുന്നവരാണ്. [2]
ലീലാവതി 'അമ്മ കാറൽമണ്ണ പ്രൈമറി സ്‌കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ജവഹർലാൽ നെഹ്‌റുവിന്റെ ചെർപ്പുളശ്ശേരി സന്ദർശനം. ചെർപ്പുളശ്ശേരി ഹൈസ്‌കൂളിലെ സ്വീകരണം കഴിഞ്ഞ് നെഹ്‌റു ഒരു തുറന്ന ജീപ്പിൽ കാറൽമണ്ണയിലെത്തി. ആനക്കര വടക്കത്ത് കുട്ടിമ്മാളു അമ്മയും നെഹ്‌റുവിനെ അനുഗമിച്ചിരുന്നു. തന്നെ അണിയിച്ച പുഷ്പഹാരങ്ങൾ നെഹ്‌റു കുട്ടികൾക്കു നല്കി. ഒരു മാല ലീലാവതിയുടെ കഴുത്തിലും വന്നുവീണു. അത് വളരെക്കാലം അവർ സൂക്ഷിച്ചുവെക്കുകയും ചെയ്തു. ഇതി അവരിൽ ദേശസ്നേഹമുണ്ടാക്കി. പ്രസംഗത്തിനു മുമ്പ് സ്റ്റേജിൽ ദേശസ്നേഹപരമായ ഗീതങ്ങൾ ആലപിക്കലായിരുന്നു ലീലാവതിയുടെ കർത്തവ്യം. ഗ്രാമങ്ങളിലൂടെ നടന്ന് അനേകം വേദികളിൽ അവർ ഗീതങ്ങൾ ആലപിച്ചു.