മുങ്ങാങ്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മുങ്ങാങ്കോഴി
Little Grebe
Zwergtaucher 060319 3.jpg
In breeding plumage
Tachybaptus ruficollis - Bueng Boraphet.jpg
Non-breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Podicipediformes
കുടുംബം: Podicipedidae
ജനുസ്സ്: Tachybaptus
വർഗ്ഗം: ''T. ruficollis''
ശാസ്ത്രീയ നാമം
Tachybaptus ruficollis
(Pallas, 1764)
Tachybaptus ruficollis-map-distribution.svg
Distribution of the Little Grebe
പര്യായങ്ങൾ

Podiceps ruficollis

ചെറിയ താറാവിനെ അനുസ്മരിപ്പിക്കുന്ന തവിട്ടുനിറമുള്ള പക്ഷിയാണ്‌ മുങ്ങാങ്കോഴി.[2] [3][4][5] ഇംഗ്ലീഷ്: Little Grebe. ശാസ്ത്രിയ നാമം പോഡിചെപ്സ് റൂഫികോളിസ് (Podiceps Ruficlis)എന്നാണ്‌. താറാവിനെ പോലെയാണ്‌ എങ്കിലും കൊക്ക് ഉരുണ്ടതും കൂർത്തതുമാണ്‌.[6] . പക്ഷെ താരാവിനെ പോലെ പാദങ്ങൾ താരാവിനെ പോലെയല്ല. പിൻഭാഗം വെള്ളത്തിനു മീതെ ഉയർന്ന് നിൽകുമ്പോൾ കൂർത്തിരിക്കുന്നതും താറാവുമായി വ്യത്യാസം വെളിവാക്കുന്നു. കേരളത്തിലെ കുളങ്ങളിൽ ആറേഴുമാസക്കാലം കുടിയേറിപ്പാർക്കുന്ന ഈ പക്ഷി ജലാശയങ്ങളിലേ കാണാറുള്ളൂ. മത്സ്യങ്ങളും ജലജീവികളുമാണ് പ്രധാന ആഹാരം.

മുങ്ങാങ്കോഴിയ്ക്ക് നന്നായി പറക്കാനും പറ്റും. ഒരു ജലാസയത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇവ പറക്കാറുണ്ട്. അഞ്ഞൂറിലധികം കി.മീറ്റർ വരെ പറക്കും.

കടുത്ത തവിട്ടു നിറമാണ്. തൊണ്ടയും കഴുത്തിന്റെ വശങ്ങളും ചെങ്കല്ലിന്റെ നിറമാണ്. ചിറകിലുള്ള വെളുത്ത നിറം പറക്കുമ്പോൾ മാത്രം കാണുന്നതാണ്.[7]

പേരിനു പിന്നിൽ[തിരുത്തുക]

പ്രജനനകാലത്തെ ശരീരപ്രകൃതി

മുങ്ങിയാൽ പത്തു മീറ്റർ അകലെയായിരിക്കും പൊങ്ങുക.

ശബ്ദം[തിരുത്തുക]

മുങ്ങാങ്കോഴിയുടെ ശബ്ദം രണ്ടുതരമാണ്. സാധാരണയായി ഉച്ചരിക്കുന്നത് 'ഫീറ്റ്' എന്നൊരു ചൂളംവിളിയാണ്. എന്നാൽ ഇണചേരുമ്പോൾ അവ നീണ്ട പാട്ടുപാടും. 'ക്ളീ-ലി-ലി--ലി-ലി'  ശബ്ദിക്കുന്നതാണ് പാട്ട്.

പ്രജനനം[തിരുത്തുക]

ജലാശയത്തിനോട് ചേർന്ന് ജലസസ്യങ്ങൾ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. ചീഞ്ഞ ഇലകളും ചണ്ടിയും  പുല്ലും ഉപയോഗിച്ചാണ് കൂടു നിർമ്മിക്കുന്നത്. വെള്ളത്തിൽ നിന്ന് അധികം പൊന്തിക്കിടക്കാത്ത കൂടു സദാസമയം നനഞ്ഞിരിക്കും.അടയിരിക്കുന്നത് ആൺ പക്ഷിയും പെൺപക്ഷിയും മാറി മാരിയാണ്. ജൂലായ്- ആഗസ്റ്റ് കാലത്ത് മുട്ടയിടുന്നു.ആഞ്ചുമുട്ടവരെയിടുന്നു.

അവലംബം[തിരുത്തുക]

Birds of periyar, R. sugathan- Kerala Forest & wild Life Department

  1. BirdLife International (2008). "Tachybaptus ruficollis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2008-11-01. 
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 484. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
  6. കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-067-2.  Unknown parameter |locat= ignored (സഹായം)
  7. Birds of periyar, R. sugathan- Kerala Forest & wild Life Department

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുങ്ങാങ്കോഴി&oldid=2814499" എന്ന താളിൽനിന്നു ശേഖരിച്ചത്