മിഷേൽ ഒബാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഷേൽ ഒബാമ
Michelle Obama official portrait headshot.jpg
ജനനംമിഷേൽ ലാവാഗൻ റോബിൻസൺ
(1964-01-17) ജനുവരി 17, 1964 (പ്രായം 55 വയസ്സ്)
ഷിക്കാഗോ, ഇല്ലിനോയി
ദേശീയതഅമേരിക്കൻ
തൊഴിൽപ്രഥമവനിത, അഭിഭാഷകവൃത്തി
മുൻഗാമിലാറ ബുഷ്
രാഷ്ട്രീയപ്പാർട്ടി
ഡെമോക്രാറ്റിക് പാർട്ടി
ജീവിത പങ്കാളി(കൾ)ബറാക് ഒബാമ
കുട്ടി(കൾ)മാലിയ ഒബാമ, സാഷ ഒബാമ
ഒപ്പ്
Michelle Obama signature.svg

മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. ഷിക്കാഗോയിൽ വളർന്ന ഇവർ പ്രിൻസിട്ടൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം നേടുകയും,ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഷിക്കാഗോയിലെ മേയറായിരുന്ന റിച്ചാർഡ് ഡാലിയുടെ, ഷിക്കാഗോ സർവകലാശാലയുടെ ക്യാൻസർ വിഭാഗത്തിലും ജോലി ചെയ്തിട്ടുൻണ്ട്. 2007, 2008 വർഷങ്ങളിൽ ഭർത്താവിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുകയും, 2008-ലെ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. മാലിയ, സാഷ എന്നീ രണ്ടു പെൺകുട്ടികളുടെ അമ്മയാണവർ.ബാസ്ക്കറ്റ്ബോൾ പരിശീലകനായ ക്രൈഗ് റോബിൻസൺ ഇവരുടെ സഹോദരനാണ്. ഇവർ ദാരിദ്ര്യ നിർമാർജ്ജനത്തിനു വേണ്ടിയും, സ്ത്രീകൾക്കുവേണ്ടിയുമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മിഷേൽ_ഒബാമ&oldid=2780065" എന്ന താളിൽനിന്ന് ശേഖരിച്ചത്