Jump to content

മാൽക്കം മാർഷൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malcolm Marshall
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Malcolm Denzil Marshall
വിളിപ്പേര്Maco
ഉയരം1.80 m (5 ft 11 in)
ബാറ്റിംഗ് രീതിRight-hand batsman
ബൗളിംഗ് രീതിRight-arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 172)15 December 1978 v India
അവസാന ടെസ്റ്റ്8 August 1991 v England
ആദ്യ ഏകദിനം (ക്യാപ് 33)28 May 1980 v England
അവസാന ഏകദിനം8 March 1992 v New Zealand
പ്രാദേശിക തലത്തിൽ
വർഷംടീം
1992–1996Natal
1995Scotland
1979–1993Hampshire
1977–1991Barbados
1987MCC
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 81 136 408 440
നേടിയ റൺസ് 1,810 955 11,004 3,795
ബാറ്റിംഗ് ശരാശരി 18.85 14.92 24.83 16.86
100-കൾ/50-കൾ 0/10 0/2 7/54 0/8
ഉയർന്ന സ്കോർ 92 66 120* 77
എറിഞ്ഞ പന്തുകൾ 17,584 7,175 74,645 22,332
വിക്കറ്റുകൾ 376 157 1,651 521
ബൗളിംഗ് ശരാശരി 20.94 26.96 19.10 23.71
ഇന്നിംഗ്സിൽ 5 വിക്കറ്റ് 22 0 85 4
മത്സരത്തിൽ 10 വിക്കറ്റ് 4 0 13 0
മികച്ച ബൗളിംഗ് 7/22 4/18 8/71 5/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 25/– 15/– 145/– 68/–
ഉറവിടം: CricketArchive, 11 January 2009

മാൽക്കം മാർഷൽ (ഏപ്രിൽ 18, 1958 - നവംബർ 4, 1999) വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ച എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറായിരുന്നു. ഒരു ഫാസ്റ്റ് ബോളർക്കുവേണ്ട ശരീരഘടന ഇല്ലാതിരുന്നിട്ടും ടെസ്റ്റ് ക്രിക്കറ്റിൽ മാർഷൽ കൈവരിച്ച നേട്ടങ്ങൾ അനുപമമാണ്. ആറടിയിൽ താഴെയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. വെസ്റ്റ്ൻ‌ഡീസിന്റെ ഫാസ്റ്റ് ബോളിംഗ് ഇതിഹാസങ്ങളായ ജോയൽ ഗാർനർ, കട്ലി ആംബ്രോസ്, കോർട്ണി വാൽ‌ഷ് എന്നിവർക്കൊക്കെ ആറര അടിയിലേറെയായിരുന്നു ഉയരമെന്നോർക്കണം.

ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറു വിക്കറ്റുകളിലേറെ നേടിയിട്ടുള്ള കളിക്കാരിൽ ഏറ്റവും മികച്ച ശരാശരി ഇദ്ദേഹത്തിന്റേതാണ്(20.94). സാധാരണ ഫാസ്റ്റ് ബോളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവുതെളിയിച്ചിരുന്നു മാർഷൽ. വെസ്റ്റിൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1,810 റൺസും നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചശേഷം വെസ്റ്റിൻഡീസിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു. ക്യാൻസർ രോഗം മൂലം 1999 നവംബർ നാലിന് നാൽപ്പത്തൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=മാൽക്കം_മാർഷൽ&oldid=1766169" എന്ന താളിൽനിന്ന് ശേഖരിച്ചത്