മാർസിയ ഗേ ഹാർഡൻ
മാർസിയ ഗേ ഹാർഡൻ | |
---|---|
ജനനം | ലാ ജോല്ല, കാലിഫോർണിയ, യു.എസ്. | ഓഗസ്റ്റ് 14, 1959
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഓസ്റ്റിൻ (BA) ന്യൂയോർക്ക് യൂണിവേഴ്സിറ്റി (MFA) |
തൊഴിൽ | നടി |
സജീവ കാലം | 1979–ഇതുവരെ |
ജീവിതപങ്കാളി(കൾ) | തദ്ദേയസ് ഷീൽ
(m. 1996; div. 2012) |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | Full list |
മാർസിയ ഗേ ഹാർഡൻ (ജനനം ഓഗസ്റ്റ് 14, 1959)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ക്രിട്ടിക്‌സ് ചോയ്‌സ് മൂവി അവാർഡ്, മൂന്ന് പ്രൈംടൈം എമ്മി അവാർഡുകൾക്കുള്ള നോമിനേഷനുകൾ എന്നിവയ്ക്കു പുറമേ, അക്കാദമി അവാർഡും ടോണി അവാർഡും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്.
കാലിഫോർണിയയിലെ ലാ ജോല്ലയിൽ ജനിച്ച ഹാർഡൻ 1980കളിലുടനീലം ടെലിവിഷൻ പ്രോഗ്രാമുകളിൽ പ്രത്യക്ഷപ്പെട്ട് അഭിനയ ജീവിതം ആരംഭിച്ചു. 1986-ൽ, തന്റെ ആദ്യ ചലച്ചിത്ര വേഷത്തിൽ പ്രത്യക്ഷപ്പെടുകയും 1990-ൽ കോയൻ ബ്രദേഴ്‌സ് സംവിധാനം ചെയ്ത മില്ലേഴ്‌സ് ക്രോസിംഗ് അവളുടെ അഭിനയജീവിതത്തിൽ വഴിത്തിരിവാകുകയും ചെയ്തു. 2000-ൽ പുറത്തിറങ്ങിയ പൊള്ളോക്ക് എന്ന ജീവചരിത്ര സിനിമയിലെ കലാകാരിയായ ലീ ക്രാസ്നറെ അവതരിപ്പിച്ചതിൻറെ പേരിൽ, മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡും അവർ നേടി. മിസ്റ്റിക് റിവർ (2003) എന്ന നാടകീയ ചിത്രത്തിലെ സെലസ്റ്റ് ബോയ്‌ലായി അഭിനയിച്ചതിന് അവർക്ക് രണ്ടാമതൊരു അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചു. ദി ഫസ്റ്റ് വൈവ്‌സ് ക്ലബ് (1996), ഫ്ലബ്ബർ (1997), സ്‌പേസ് കൗബോയ്‌സ് (2000), മൊണാലിസ സ്‌മൈൽ (2003), ഫിഫ്റ്റി ഷേഡ്‌സ് സിനിമാ ത്രയം എന്നിവ അവളുടെ മറ്റ് ശ്രദ്ധേയമായ ചലച്ചിത്ര അംഗീകാരങ്ങളിൽ ഉൾപ്പെടുന്നു.
ഹാർഡൻ 1993-ൽ ടോണി കുഷ്‌നറുടെ ഇതിഹാസ നാടകമായ ഏഞ്ചൽസ് ഇൻ അമേരിക്ക: മില്ലേനിയം അപ്രോച്ചസ് / ആഞ്ചെല ഇൻ അമേരിക്ക: പെരെസ്‌ട്രോയിക്ക എന്ന നാടകത്തിലൂടെ ബ്രോഡ്‌വേയിൽ അരങ്ങേറ്റം കുറിക്കുകയും ഒരു നാടകത്തിലെ മികച്ച ഫീച്ചർ നടിക്കുള്ള ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. 2009-ൽ യാസ്മിന റെസയുടെ ഗോഡ് ഓഫ് കാർനേജ് എന്ന ഹാസ്യ നാടകത്തിലെ വെറോണിക്കയായി അവർ ബ്രോഡ്‌വേയിലേക്ക് മടങ്ങിയെത്തുകയും ഇതിലെ വേഷത്തിലൂടെ ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് നേടുകയും ചെയ്തു.
ഹാർഡന്റെ ടെലിവിഷൻ രംഗത്തെ അംഗീകാരങ്ങളിൽ എച്ച്ബിഒ പരമ്പര ദി ന്യൂസ് റൂം, സിബിഎസ് പരമ്പര കോഡ് ബ്ലാക്ക്, എബിസി പരമ്പര ഹൗ ടു ഗെറ്റ് എവേ വിത്ത് മർഡർ, ആപ്പിൾ ടിവി+ പരമ്പര ദി മോർണിംഗ് ഷോ എന്നിവ ഉൾപ്പെടുന്നു. ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് എന്ന ക്രൈം നാടക പരമ്പരയിലെ എഫ്ബിഐ സ്പെഷ്യൽ ഏജന്റ് ഡാന ലൂയിസിന്റെ വേഷം അവതരിപ്പിച്ചതിൻറെ പേരിൽ അവർക്ക് ആദ്യത്തെ പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും, കൂടാതെ ദ കറേജസ് ഹാർട്ട് ഓഫ് ഐറീന സെൻഡ്‌ലർ (2009) എന്ന ടെലിവിഷൻ സിനിമയിലെ ജനിന ക്രിസനോവ്സ്ക എന്ന കഥാപാത്രമായി അഭിനയിച്ചതിന് രണ്ടാമത്തെ പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശവും ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ "The Year I Turned..." People (in ഇംഗ്ലീഷ്). 72 (23). December 2, 2009.