Jump to content

മാലാ ഫട്ര ദേശീയോദ്യാനം

Coordinates: 49°12′50″N 19°04′51″E / 49.213969°N 19.080785°E / 49.213969; 19.080785
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Malá Fatra National Park
Národný park Malá Fatra
Locationപടിഞ്ഞാർ സ്ലോവാക്യ
Coordinates49°12′50″N 19°04′51″E / 49.213969°N 19.080785°E / 49.213969; 19.080785
Area226.3 km2 (87.37 mi2)
Established1 April 1988
Governing bodySpráva Národného parku Malá Fatra (Malá Fatra National Park administration)
The summit of Malý Kriváň (1,671 m) in the foreground
Šútovo Waterfall

മാലാ ഫട്ര ദേശീയോദ്യാനം (Slovak: Národný park Malá Fatra) സ്ലോവാക്യയിലെ ക്രിവാൻസ്ക മാലാ ഫട്ര എന്നു വിളിക്കപ്പെടുന്ന മാലാ ഫട്ര മലനിരകളുടെ വടക്കൻ ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

226.3 ചതുരശ്ര കിലോമീറ്റർ (87.37 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൻറെ ബഫർ സോൺ, 232.62 ചതുരശ്ര കിലോമീറ്ററാണ്കി (89.81 ചതുരശ്ര മൈൽ). 1988 ലാണ് ഈ ദേശീയോദ്യാനം പ്രഖ്യാപിച്ചത്. 1967 നും 1988 നുമിടയിലുള്ള കാലഘട്ടത്തിൽത്തന്നെ ഇതൊരു സംരക്ഷിതമായ ഭൂപ്രകൃതിയടങ്ങിയ പ്രദേശമായിരുന്നു. ഈ പർവ്വത മേഖലയിൽ പ്രധാനമായും മിശ്രിത ബീച്ച് വനങ്ങളാണ്. ഉയർന്ന പ്രദേശങ്ങളിൽ ഫിർ, സ്പ്രൂസ് എന്നിവയും വളരുന്നു. പൈൻ മരങ്ങളും പുൽമേടുകളും ഉയർന്ന പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ദേശീയോദ്യാനത്തിൻറെ 83 ശതമാനം ഭാഗങ്ങളും വനത്താൽ മൂടപ്പെട്ടിരിക്കുന്നു.

സസ്യജാലങ്ങൾ

[തിരുത്തുക]

ഇവിടെ കാണപ്പെടുന്ന സസ്യജാലങ്ങളുടെ വൈവിധ്യവും സൗന്ദര്യവും അനുസരിച്ച് താഴെപ്പറയുന്ന സസ്യജാലങ്ങൾ വളരെ ശ്രദ്ധേയമാണ്:

  • ജെൻറിയൻ (Gentiana clusii)
  • ഔറിക്കുള (Primula auricula)
  • ഡയാന്തം നിറ്റിഡസ്
  • റൌണ്ട്-ലീവ്‍ഡ് സൺഡ്യൂ (Drosera rotundifolia)
  • ലേഡീസ് സ്ലിപ്പർ ഓർക്കിഡ് (Cypripedium calceolus)

ജന്തുജാലങ്ങൾ

[തിരുത്തുക]

ജന്തുജാലങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു :

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാലാ_ഫട്ര_ദേശീയോദ്യാനം&oldid=3695271" എന്ന താളിൽനിന്ന് ശേഖരിച്ചത്