മാറ്റ് ഡാമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റ് ഡാമൺ
Head shot of Damon looking into the camera smiling slightly.
മാറ്റ് ഡാമൺ 66-ആമത് വെനീസ് അന്തർദേശീയ ചലച്ചിത്രോൽസവത്തിൽ, സെപ്റ്റംബർ 7, 2009
ജനനം മാത്യു പേയ്ജ് ഡാമൺ
(1970-10-08) ഒക്ടോബർ 8, 1970 (വയസ്സ് 45)
കേംബ്രിഡ്ജ്, മസ്സാചുസെറ്റ്സ്, യു.എസ്
പഠിച്ച സ്ഥാപനങ്ങൾ ഹാർവാർഡ് യൂണിവേഴ്സിറ്റി (പൂർത്തിയാക്കിയില്ല)
തൊഴിൽ actor, screenwriter, producer, philanthropist
സജീവം 1988–തുടരുന്നു
ജീവിത പങ്കാളി(കൾ) ലൂസിയാന ബരോസോ (2005–തുടരുന്നു)
കുട്ടി(കൾ) 4
പുരസ്കാര(ങ്ങൾ) അക്കാഡമി അവാർഡ് (തിരക്കഥ), ഗോൾഡൻ ഗ്ലോബ്(തിരക്കഥ)

അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമാണ് മാറ്റ് ഡാമൺ (ജനനം: 8 ഒക്റ്റോബർ 1970). ബെൻ ആഫ്ലെക്കുമായി ചേർന്നു രചിച്ച ഗുഡ് വിൽ ഹണ്ടിംഗ് (1997) എന്ന ചിത്രത്തിലൂടെ തിരക്കഥക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ഓസ്ക്കാർ അവാർഡും നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

സേവിംഗ് പ്രൈവറ്റ് റയാൻ, ഓഷ്യൻസ് ഇലവൻ, ബൗൺ ഐഡന്റിറ്റി തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റുകൾക്കൊപ്പം സിറിയാനാ, ദി ഗുഡ് ഷെപ്പേർഡ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ നിരൂപകപ്രശംസയും നേടി. 2007-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം-ൽ ഒരു താരകം സമ്മാനിക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=മാറ്റ്_ഡാമൺ&oldid=2189865" എന്ന താളിൽനിന്നു ശേഖരിച്ചത്