Jump to content

മാറ്റിൽഡാസ് ഹോൺഡ് വെപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാറ്റിൽഡാസ് ഹോൺഡ് വെപ്പർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
A. matildae
Binomial name
Atheris matildae
Menegon, Davenport & Howell, 2011

അണലി വർഗ്ഗത്തിലെ വളരെ ചെറിയ ഒരിനമാണ് മാറ്റിൽഡാസ് ഹോൺഡ് വെപ്പർ അഥവാ അതെറൈസ് മാറ്റിൽഡ. 2010-2011 കാലയളവിൽ നടന്ന ബയോളജിക്കൽ സർവേയിൽ കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയായിൽ നിന്നുമാണ് ഇവയെ കണ്ടെത്തിയത്[1]. ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് ഇവയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മഞ്ഞയും കറുപ്പും കലർന്ന നിറമാണ് ഇവയുടെ ശരീരത്തിന്. 60 സെന്റീമീറ്റർ (2.1 അടി) മാത്രമാണ് ഇവയുടെ നീളം. ഇവയുടെ കണ്ണുകൾക്കു മുകളിലായി കൊമ്പു പോലെ രണ്ടു ശൽകങ്ങൾ കാണപ്പെടുന്നു. ഉസമ്പറ ബുഷ് വൈപ്പറുമായി ഇവയ്ക്ക് സാമ്യമുണ്ട്[2].

അവലംബം

[തിരുത്തുക]
  1. "New viper snake species found". BBC News. Retrieved 10 January 2012.
  2. New large, horned viper discovered in Tanzania Archived 2012-05-25 at the Wayback Machine. The Citizen Retrieved 10 January 2012.