മാരേജ് എ-ലാ-മോഡ്: 6. ദി ലേഡീസ് ഡെത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Marriage A-la-Mode: 6. The Lady's Death
കലാകാരൻWilliam Hogarth
വർഷം1743
MediumOil on canvas
അളവുകൾ69.9 cm × 90.8 cm (27.5 in × 35.7 in)
സ്ഥാനംNational Gallery, London

വില്യം ഹോഗാർഥ് വരച്ച മാര്യേജ് എ-ലാ-മോഡ് എന്നറിയപ്പെടുന്ന ആക്ഷേപഹാസ്യ ചിത്രങ്ങളുടെ പരമ്പരയിലെ ആറാമത്തെയും അവസാനത്തെയും ചിത്രമാണ് ദി ലേഡീസ് ഡെത്ത്.

ഭർത്താവിന്റെ കൊലപാതകത്തിന് ശേഷം കൗണ്ടസ് പിതാവിന്റെ വീട്ടിലേക്ക് മടങ്ങുകയുണ്ടായി. ഭർത്താവിനെ കൊലപ്പെടുത്തിയതിന് കാമുകനെ ടൈബർണിൽ തൂക്കിലേറ്റിയ ശേഷം ആത്മഹത്യയിലൂടെ അവളുടെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് അവൾ നീങ്ങി.

കമന്ററി[തിരുത്തുക]

  • ആദ്യ രംഗത്തിലെ പഴയ എർലിന്റെ മാൻഷനിൽ നിന്ന് വ്യത്യസ്തമായി, കൗണ്ടസിന്റെ മിതമായി സജ്ജീകരിച്ച പിതാവിന്റെ വീട്ടിൽ അവസാന രംഗം നടക്കുന്നു.
  • കാമുകന്റെ മരണം കണ്ടെത്തിയതിനെത്തുടർന്ന് കുറ്റബോധവും നിരാശയും മൂലം കൗണ്ടസ് തന്റെ പിതാവിന്റെ ബുദ്ധിശക്തി മങ്ങിയ ദാസന് കൈക്കൂലി കൊടുത്തുകൊണ്ട് വിഷം കഴിച്ചു. ശൂന്യമായ വിഷകുപ്പി തറയിൽ കിടക്കുന്നു.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]