മലൈക അറോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലൈക അറോറ ഖാൻ
Malaika Arora Khan.jpg
മലൈക അറോറ ഖാൻ തന്റെ മകനോടൊപ്പം ഒരു പാർട്ടിയിൽ
ജനനം മലൈക അറോറ
തൊഴിൽ അഭിനേത്രി, മോഡൽ, വീഡിയോ ജോക്കി, ടെലിവിഷൻ അവതാരക
സജീവം 1997 - ഇതുവരെ
മതം റോമൻ കത്തോലിക്
ജീവിത പങ്കാളി(കൾ) അർബാസ് ഖാൻ (1998-ഇതുവരെ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ എന്നറിയപ്പെടുന്ന മലൈക അറോറ ഖാൻ(ജനനം: ഒക്ടോബർ 23, 1973).

ആദ്യ ജീവിതം[തിരുത്തുക]

മലൈകയുടെ മാതാവ് ഒരു മലയാളിയും, പിതാവ് ഒരു പഞ്ചാബി നേവി ഉദ്യോഗസ്ഥനുമാണ്. തന്റെ ഇളയ സഹോദരി അമൃത അറോറ ഒരു ബോളിവുഡ് നടിയാണ്. മുംബൈയിലെ ചെമ്പൂരിലാണ് ആദ്യവിദ്യഭ്യാസം പൂർത്തീകരിച്ചത്.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു. പല പ്രധാന പരിപാടികളും എം.ടിവിയിൽ മലൈക അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു.

ആദ്യമായി ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച ദിൽ സേ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ ആൺ. ചൈയ്യ ചൈയ്യ എന്ന് തുടങ്ങുന്ന ഈ ഗാ‍നം ചൽച്ചിത്ര ആസ്വാദകർക്കിടയിൽ വളരെ പ്രസിദ്ധമായി. പിന്നീടും പല ചിത്രങ്ങളിലും ഗാന രംഗങ്ങളിൽ അഭിനയിച്ചു. ഹിന്ദി കൂടാതെ തെലുങ്കിലും ഗാനരംഗങ്ങലിൽ മലൈക അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

ബോളിവുഡ് രംഗത്തെ തന്നെ നടനായ അർബാസ് ഖാൻ ആണ് മലൈകയുടെ ഭർത്താവ്. ഇവർക്ക് അർഹാൻ എന്ന മകനുണ്ട്. തന്റെ ഭർത്തൃസഹോദരന്മാരായ സൽമാൻ ഖാൻ, സൊഹേൽ ഖാൻ എന്നിവരും ബോളിവുഡ് രംഗത്ത് അഭിനേതാക്കളാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Malaika Arora

"https://ml.wikipedia.org/w/index.php?title=മലൈക_അറോറ&oldid=2332813" എന്ന താളിൽനിന്നു ശേഖരിച്ചത്