ഫ്രീഡം ചപ്പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലബാർ ഫ്രീഡം ചപ്പാത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ ജയിലുകളിലെ തടവുകാർ ഉണ്ടാക്കി വിൽക്കുന്ന ചപ്പാത്തിയാണ് ഫ്രീഡം ചപ്പാത്തി.[1] പത്തെണ്ണമുള്ള പാക്കറ്റുകളിലായും ഇതു ലഭിക്കും .ഇരുപത് രൂപയാണ് പത്തെണ്ണത്തിന് വില . രണ്ടുതരം കറികളുമുണ്ടാകും. വെജിറ്റബിൾ കറിയും മുട്ടക്കറിയും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ലഭിക്കുന്ന ചപ്പാത്തി മലബാർ ഫ്രീഡം ചപ്പാത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ കവാടത്തിനരികിൽ ദേശീയപാതയോരത്തു പ്രത്യേക കൗണ്ടർ ഉണ്ടാക്കിയാണു വിൽപ്പന നടത്തി വരുന്നത്. പൂജപ്പുര, വിയ്യൂർ സെൻട്രൽ ജയിലുകൾക്കും കോഴിക്കോട് ജില്ലാ ജയിലിനും പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിലും ഈ പരിപാടി തുടങ്ങിയത്. പൂജപ്പുരയിൽനിന്ന് പൂജപ്പുര, വിയ്യൂരിൽനിന്ന് ഫ്രീഡം, കോഴിക്കോട്ടുനിന്ന് സാന്ത്വനം കൊച്ചിയിലെ ചിറ്റേത്തുകരയിൽ നിന്നും മെട്രോ[2] എന്നീ പേരുകളിലാണ് ചപ്പാത്തി വില്പനയ്‌ക്കെത്തിയിട്ടുള്ളത്. പൂജപ്പുര ജയിലിൽ നിന്നും കോഴിക്കറിയും ലഭ്യമാവുന്നു.[3]

അവലംബം[തിരുത്തുക]

  1. "'Freedom chappathi' counter". ദ ഹിന്ദു. 16 ജനുവരി 2012. Retrieved 25 ഡിസംബർ 2012.
  2. മനോരമ ദിനപത്രം, 2012 ജനുവരി 23, കൊച്ചി എഡിഷൻ, പേജ് 16, കോളം 6
  3. "'Freedom chapatis' from Kerala jails". സീ ന്യൂസ്. 3 ഫെബ്രുവരി 2012. Retrieved 25 ഡിസംബർ 2012.
"https://ml.wikipedia.org/w/index.php?title=ഫ്രീഡം_ചപ്പാത്തി&oldid=3089801" എന്ന താളിൽനിന്ന് ശേഖരിച്ചത്