മുട്ടക്കറി
ദൃശ്യരൂപം
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും, സ്വാദിഷ്ഠവുമായ ഒരു വിഭവമാണ് മുട്ടക്കറി. ഇത് ചോറ്, ചപ്പാത്തി, അപ്പം എന്നിവയോടൊപ്പം കഴിക്കാൻ വളരെ ഉത്തമമാണ്.
ചേരുവകൾ
[തിരുത്തുക]- മുട്ട പുഴുങ്ങിയത് - 5
- സവാള - 2
- ഇഞ്ചി - ചെറിയത് രണ്ട് കഷണം
- വെളുത്തുള്ളി - നാല് അല്ലി
- ജീരകം - ആവശ്യത്തിന്
- പച്ചമുളക് - 4
- തക്കാളി - ചെറുതായി അരിഞ്ഞത് - 2
- മസാല - ഒരു ടേബിൾസ്പൂൺ
- മല്ലിപൊടി - ഒരു ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - കാൽ ടേബിൾസ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- തേങ്ങാപാൽ - ഒരു മുറി തേങ്ങയുടെ പാൽ
- എണ്ണ - ആവശ്യത്തിന്.
പാചകരീതി.
[തിരുത്തുക]സാമാന്യം വലിപ്പത്തിലുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിൽ എണ്ണ ഒഴിച്ച് ശേഷം , ചൂടായ എണ്ണയിലേക്ക് സവാള , ഇഞ്ചി . പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. നല്ലപോലെ വഴറ്റിയശേഷം അതിലേക്ക് മസാല, ഉപ്പ് , മഞ്ഞൾപ്പൊടി എന്നിവചേർക്കുക. നന്നായി കുറുകുമ്പോൾ ഈ മിശ്രിതത്തിലേക്ക് തേങ്ങാപാൽ ചേർക്കുക. ചെറു തീയിൽ കുറച്ചു നേരം വേവിക്കുക. പിന്നീട് ഇത് ചൂടോടെ വിളമ്പാവുന്നതാണ്.