മുട്ടക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(MuttaCurry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുട്ടക്കറി
മുട്ടക്കറി
മുട്ടക്കറി

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും, സ്വാദിഷ്ഠവുമായ ഒരു വിഭവമാണ് മുട്ടക്കറി. ഇത് ചോറ്, ചപ്പാത്തി, അപ്പം എന്നിവയോടൊപ്പം കഴിക്കാൻ വളരെ ഉത്തമമാണ്.

ചേരുവകൾ[തിരുത്തുക]

  • മുട്ട പുഴുങ്ങിയത് - 5
  • സവാള - 2
  • ഇഞ്ചി - ചെറിയത് രണ്ട് കഷണം
  • വെളുത്തുള്ളി - നാല് അല്ലി
  • ജീരകം - ആവശ്യത്തിന്
  • പച്ചമുളക് - 4
  • തക്കാളി - ചെറുതായി അരിഞ്ഞത് - 2
  • മസാല - ഒരു ടേബിൾസ്പൂൺ
  • മല്ലിപൊടി - ഒരു ടേബിൾസ്പൂൺ
  • മഞ്ഞൾപൊടി - കാൽ ടേബിൾസ്പൂൺ
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • തേങ്ങാപാൽ - ഒരു മുറി തേങ്ങയുടെ പാൽ
  • എണ്ണ - ആവശ്യത്തിന്.


പാചകരീതി.[തിരുത്തുക]

സാമാന്യം വലിപ്പത്തിലുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിൽ എണ്ണ ഒഴിച്ച് ശേഷം , ചൂടായ എണ്ണയിലേക്ക് സവാള , ഇഞ്ചി . പച്ചമുളക് , കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. നല്ലപോലെ വഴറ്റിയശേഷം അതിലേക്ക് മസാല, ഉപ്പ് , മഞ്ഞൾപ്പൊടി എന്നിവചേർക്കുക. നന്നായി കുറുകുമ്പോൾ ഈ മിശ്രിതത്തിലേക്ക് തേങ്ങാപാൽ ചേർക്കുക. ചെറു തീയിൽ കുറച്ചു നേരം വേവിക്കുക. പിന്നീട് ഇത് ചൂടോടെ വിളമ്പാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=മുട്ടക്കറി&oldid=3446297" എന്ന താളിൽനിന്ന് ശേഖരിച്ചത്