സെൻട്രൽ ജയിൽ, കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ സെൻട്രൽ ജയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻട്രൽ ജയിൽ, കണ്ണൂർ
Central Prison Kannur 1.JPG
Locationപള്ളിക്കുന്ന്, കണ്ണൂർ, കേരളം, ഇന്ത്യ
Statusപ്രവർത്തിക്കുന്നു
Security classസെൻട്രൽ ജയിൽ
Opened1869 [1]
Managed byകേരള സർക്കാർ

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു ജയിലാണ് സെൻട്രൽ ജയിൽ, കണ്ണൂർ. കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിലായ ഇത് സ്ഥാപിതമായത് 1869-ൽ ആണ്[1]. 1062 തടവുകാരെ ഈ ജയിലിൽ തടവിലാക്കാനുള്ള അനുമതിയുണ്ട്[2]. കേരളത്തിലെ മൂന്നു സെൻട്രൽ ജയിലുകളിൽ ഒന്നാണിത്. വിയ്യൂർ, തിരുവനന്തപുരം എന്നിവയാണ് മറ്റു രണ്ടു സെൻട്രൽ ജയിലുകൾ.

ചരിത്രം[തിരുത്തുക]

സെൻട്രൽ ജയിൽ

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ തന്നെ കണ്ണൂർ ജില്ലയിലെ കണ്ണൂരിലും, തലശ്ശേരിയിലും തടവറകൾ ഉണ്ടായിരുന്നു. അക്കാലത്തു തന്നെ ഇത്തരം തടവറകളിൽ മെഡിക്കൽ സൗകര്യങ്ങളും ആരോഗ്യപരിപാലന സൗകര്യങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഈ തടവറകളിൽ കോളറ സ്മാൾ പോക്സ് തുടങ്ങിയ പകർച്ച വ്യാധികൾ പരക്കാൻ തുടങ്ങി. തുടർന്ന് 1855-ൽ തലശ്ശേരിയിലെ ജയിൽ പൊളിച്ചു കളഞ്ഞു. ഇന്നത്തെ അവസ്ഥയിലുള്ള കണ്ണൂർ സെൻട്രൽ ജയിൽ 1869-ലാണ് ആരംഭിച്ചത്. അന്ന് ഈ തടവറയിൽ 1062 ജയിൽപ്പുള്ളികൾക്ക് പാർക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അന്നത്തെ മലബാർ ജില്ലയിൽ ആകെയുണ്ടായിരുന്ന ജയിൽ ആയതിനാൽ തന്നെ മലബാർ ജില്ലയിലെ സമീപ ജില്ലകളിലെയും തടവു പുള്ളികളെ ഈ ജയിലിലേക്ക് കൊണ്ടു വരാൻ തുടങ്ങി. ഇതിനെത്തുടർന്ന് 1930-കളുടെ ആദ്യകാലത്ത് ജയിൽ വികസിപ്പിക്കുകയും 1684 തടവുപുള്ളികൾക്ക് പാർക്കാൻ ഉള്ള സ്ഥലം സൃഷ്ടിക്കുകയും ചെയ്തു[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെൻട്രൽ_ജയിൽ,_കണ്ണൂർ&oldid=2294858" എന്ന താളിൽനിന്ന് ശേഖരിച്ചത്