മരിയ ജോർജീന ഗ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മരിയ ജോർജീന ഗ്രേ
Maria-Grey college foundeer died 1906.jpg
ജനനം
മരിയ ജോർജീന ഷിറെഫ്

7 March 1816[1]
മരണം19 September 1906[2]
വിദ്യാഭ്യാസംപാരീസ്
തൊഴിൽEducationist
ജീവിതപങ്കാളി(കൾ)വില്യം ഗ്രേ

ബ്രിട്ടീഷ് വിദ്യാഭ്യാസ വിദഗ്ദ്ധയും എഴുത്തുകാരിയുമായിരുന്നു മരിയ ജോർജീന ഗ്രേ (മുമ്പ്, ഷിറെഫ്; ജീവിതകാലം: 7 മാർച്ച് 1816 - 19 സെപ്റ്റംബർ 1906). സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ഗേൾസ് ഡേ സ്കൂൾ ട്രസ്റ്റായി മാറിയ സംഘടനയുടെ സ്ഥാപകരിലൊരാളുമായിരുന്നു. അവരുടെ ബഹുമാനാർത്ഥം അവർ സ്ഥാപിച്ച കോളേജ് മരിയ ഗ്രേ ട്രെയിനിംഗ് കോളേജിന് അവരുടെ പേര് നൽകി.

ജീവിതരേഖ[തിരുത്തുക]

മരിയ ജോർജീന ഷിറെഫ് 1816 മാർച്ച് 7 ന് ലണ്ടനിലെ ബ്ലാക്ക് ഹീത്തിൽ ജനിച്ചു.[3] അഡ്മിറൽ വില്യം ഹെൻറിയുടെയും എലിസബത്ത് ആൻ ഷിറഫിന്റെയും മൂന്നാമത്തെ മകളായിരുന്നു.[4] അവരുടെ മൂന്ന് സഹോദരിമാരിൽ കരോലിൻ (ജനനം: 1812), എമിലി (ജനനം: 1814), കാതറിൻ (ജനനം: 1818), എന്നിവരിൽ മരിയ തന്റെ മൂത്ത സഹോദരി എമിലി ഷിറെഫുമായി വളരെ അടുപ്പത്തിലായിരുന്നു. പിന്നീട് അവരുടെ രചനകളിലും പ്രചാരണങ്ങളിലും സഹകാരിയായി. അവർക്ക് രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. ഇരുവരും ചെറുപ്രായത്തിൽ തന്നെ മരിച്ചു.[4] 1820 കളിൽ ഈ കുടുംബം ഫ്രാൻസിൽ താമസിച്ചു. അവിടെ പിതാവ് പാരീസിനടുത്തുള്ള സെന്റ് ജെർമെയ്ൻ എൻ ലെയ്യിലും പിന്നീട് നോർമാണ്ടിയിലും താമസിച്ചു.[4] പരിമിതമായ വിദ്യാഭ്യാസം നേടിയ ഒരു ഫ്രഞ്ച്-സ്വിസ് ഗൃഹാദ്ധ്യാപികയാണ് നാല് ഷിറെഫ് സഹോദരിമാരെയും ആദ്യം വീട്ടിൽ പഠിപ്പിച്ചത്.[5]

അവലംബം[തിരുത്തുക]

  1. London, England, Church of England Births and Baptisms, 1813-1917
  2. England & Wales, National Probate Calendar (Index of Wills and Administrations), 1858-1966, 1973-1995
  3. "In Memoria. Mrs William Grey". The Guardian. 26 September 1906.
  4. 4.0 4.1 4.2 Levine, Philippa (October 2004). "Grey, Maria Georgina (1816–1906)". Oxford Dictionary of National Biography. Oxford University Press. ശേഖരിച്ചത് 2007-11-23.
  5. Kamm, Josephine (1971). Indicative Past: A Hundred Years of the Girl's Public Day School Trust. London: George Allen & Unwin. p. 16.
"https://ml.wikipedia.org/w/index.php?title=മരിയ_ജോർജീന_ഗ്രേ&oldid=3539740" എന്ന താളിൽനിന്ന് ശേഖരിച്ചത്