Jump to content

മരിയോ കെംപസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മരിയോ ആൽബെർട്ടോ കെംപസ്
Personal information
Full name മരിയോ ആൽബെർട്ടോ കെംപസ് ഷിയോദി
Date of birth (1954-07-15) 15 ജൂലൈ 1954  (70 വയസ്സ്)
Place of birth ബെൽ വില്ലെ, അർജന്റീന
Height 1.84 മീ (6 അടി 12 ഇഞ്ച്)
Position(s) സ്ട്രൈക്കർ
Youth career
ഇൻസ്റ്റിറ്റൂട്ടോ
Senior career*
Years Team Apps (Gls)
1970–1973 ഇൻസ്റ്റിറ്റൂട്ടോ 13 (11)
1974–1976 റൊസാരിയോ സെൻട്രൽ 107 (85)
1977–1981 വലൻസിയ 142 (95)
1981–1982 റിവർ പ്ലേറ്റ് 29 (15)
1982–1984 വലൻസിയ 42 (21)
1984–1986 ഹെർക്കുലീസ് 38 (10)
1986–1987 ഫസ്റ്റ് വിയന്ന 20 (7)
1987–1990 സെന്റ് പോൾട്ടൺ 96 (34)
1990–1992 ക്രെംസർ എസ്സി 39 (7)
1995 ഫെർണാണ്ടസ് വിയൽ 11 (5)
1999 പെലിറ്റ ജയ 15 (10)
Total 537 (290)
National team
1973–1982 അർജന്റീന 43 (20)
Teams managed
1996 പെലിറ്റ ജയ
1996 ലഷ്ഞ
1997–1998 മിനെറോസ് ഡി ഗയാന
1999 ദ സ്ട്രോംഗസ്റ്റ്
2000 ബ്ലൂമിംഗ്
2000–2001 ഇൻഡിപെന്റിയെന്റെ പെട്രോലെറോ
*Club domestic league appearances and goals

ഒരു മുൻകാല അർജന്റീനൻ ഫുട്ബോൾ കളിക്കാരനാണ് മരിയോ കെംപസ് എന്നറിയപ്പെടുന്ന മരിയോ ആൽബെർട്ടോ കെംപസ് ഷിയോദി (ജനനം 1954 ജൂലൈ 15ന് കൊർദോബയിലെ ബെൽ വില്ലെയിൽ). ഫുട്ബോൾ കളിക്കാരനായിരുന്ന അച്ഛൻ മരിയോയിൽ നിന്നുള്ള പ്രചോദനത്താൽ ചെറുപ്രായത്തിൽ തന്നെ കെംപസ് ഫുട്ബോൾ കളി തുടങ്ങി. ഏഴാം വയസ്സിൽ ജൂനിയർ ടീമിൽ അംഗമായ കെംപസ് 14ആം വയസ്സിൽ ടാലെറെസ് റിസർവ്വിൽ ചേർന്നു. അറിയപ്പെടുന്ന ഗോൾവേട്ടക്കാരിൽ ഒരാളായ കെംപസ് പ്രശസ്തനായത് വലൻസിയ ക്ലബ്ബിലൂടെയായിരുന്നു. 184 കളികളിൽ നിന്ന് 116 ഗോളുകൾ വലൻസിയക്കു വേണ്ടി നേടിയ കെംപസ് രണ്ടു തവണ ലാ ലിഗയിലെ മികച്ച ഗോൾവേട്ടക്കാരനായി.

1978ലെ ലോകകപ്പ് സ്വന്തമാക്കിയ അർജന്റീനൻ ഫുട്ബോൾ ടീമിലെ പ്രധാന കളിക്കാരൻ മരിയോ കെംപസ് ആയിരുന്നു. ഈ ലോകകപ്പിൽ ഫൈനലിൽ രണ്ട് ഗോൾ നേടിയ കെംപസ് മികച്ച കളിക്കാരനുള്ള സുവർണ്ണ പന്തും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള സുവർണ്ണ പാദുകവും സ്വന്തമാക്കി. ഗാരിഞ്ച (1962), പൗലോ റോസ്സി (1982) എന്നിവരാണ് ഈ മൂന്ന് പുരസ്കാരങ്ങളും നേടിയ മറ്റു കളിക്കാർ.

1978ൽ ദക്ഷിണ അമേരിക്കൻ മികച്ച ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം കെംപസിന് ലഭിച്ചു. ഫിഫയുടെ 100 ആം വാർഷികത്തിനോടനുബന്ധിച്ച് 2004ൽ പുറത്തിറക്കിയ എക്കാലത്തേയും മികച്ച 125 ഫുട്ബോൾ കളിക്കാരുടെ പട്ടികയിലും കെംപസ് ഇടം നേടി.[1] കളിയിൽ നി്ന്ന് വിരമിച്ച ശേഷം ചില ക്ലബ്ബുകളുടെ പരിശീലകനായും ഫുട്ബോൾ കമന്റേറ്ററായും കെംപസ് പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മരിയോ_കെംപസ്&oldid=4100474" എന്ന താളിൽനിന്ന് ശേഖരിച്ചത്