മയോസ് ഹോർമോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതാണ്ട് ക്രി.മു. 3-ആം നൂറ്റാണ്ടിൽ ചെങ്കടൽ തീരത്ത് ടോളമികൾ നിർമ്മിച്ച ഒരു തുറമുഖമാണ് മയോസ് ഹോർമോസ്'. അടുത്തകാലത്ത് സതാമ്പ്ടൺ സർവകലാശാലയിലെ ഡേവിഡ് പീക്കോക്ക്, ലൂസി ബ്ലൂ എന്നിവർ നടത്തിയ ഗവേഷണത്തിന്റെ ഫലമായി, ഈ തുറമുഖം ഇന്നത്തെ ഈജിപ്തിലെ ക്വിസേർ പട്ടണത്തിന് 8 കിലോമീറ്റർ വാടക്കായി, ഇന്നത്തെ ക്വിസേർ അൽ-ഖാദിം (പഴയ ക്വിസേർ) എന്ന സ്ഥലത്ത് ആണെന്ന് അനുമാനിക്കുന്നു. [1]

ഈ തുറമുഖവുമായി വ്യാപാരം നടത്തിയിരുന്ന മറ്റ് തുറമുഖങ്ങൾ സിന്ധൂ നദീതടം, മുസിരിസ്, ഇന്ത്യയിലെ കത്തിയവാർ ഉപദ്വീപ്, എന്നിവയായിരുന്നു. സ്ട്രാബോ (II.5.12) അനുസരിച്ച്, അഗസ്റ്റസിന്റെ കാലത്ത്, ഓരോ വർഷവും മയോസ് ഹോർമോസിൽ നിന്നും ഇന്ത്യയിലേയ്ക്ക് 120 കപ്പലുകൾ വരെ സഞ്ചരിച്ചിരുന്നു:

"ഏത് അളവിൽ ആയാലും, ഗാലസ് ഈജിപ്തിന്റെ ഭരണാധികാരി ആയിരുന്നപ്പോൾ, ഞാൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച് നൈൽ നദിയിലൂടെ സയേൻ വരെയും എത്യോപ്യയുടെ അതിരുകൾ വരെയും പോയി, മയോസ് ഹോർമോസിൽ നിന്നും ഇന്ത്യയിലേയ്ക്ക് നൂറ്റി ഇരുപതു കപ്പലുകൾ വരെ സഞ്ചരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി, എന്നാൽ മുൻപ്, ടോളമികളുടെ കാലത്ത്, ഏതാനും കപ്പലുകൾ മാത്രമേ ഇന്ത്യൻ വ്യാപാര വസ്തുക്കളുടെ കച്ചവടത്തിനായി പോയിരുന്നുള്ളൂ."
—സ്ട്രാബോ II.5.12. [1]

അവലംബം[തിരുത്തുക]

  1. "Cane (Qana')". നാവിക കച്ചവട മാർഗ്ഗ. ശേഖരിച്ചത് 7 Dec 2008. 
"https://ml.wikipedia.org/w/index.php?title=മയോസ്_ഹോർമോസ്&oldid=1693961" എന്ന താളിൽനിന്നു ശേഖരിച്ചത്