മനില സി. മോഹൻ
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2020 ഒക്ടോബർ) |
പത്രപ്രവർത്തകയും ഡോക്യുമെന്ററി സംവിധായികയുമാണ് മനില സി. മോഹൻ. മലയാള മാധ്യമരംഗത്ത് ഇരുപത് വർഷമായി പ്രവർത്തിക്കുന്നു.
വിദ്യാഭ്യാസ ജീവിതം
[തിരുത്തുക]തൃശൂർ കേരള വർമ കോളജിൽ നിന്നും ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ജേർണലിസത്തിൽ ഡിപ്ലോമയുണ്ട്.
പത്രപ്രവർത്തന ജീവിതം
[തിരുത്തുക]2002 മുതൽ 2006 വരെ കൈരളി ടി.വിയിലും 2008 മുതൽ 2018 വരെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും പ്രവർത്തിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കോപ്പി എഡിറ്ററായിരിക്കെ സംഘപരിവാർ രാഷ്ട്രീയത്തോട് വഴങ്ങികൊടുക്കുന്ന മാതൃഭൂമിയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു.[1] ശേഷം ആറു മാസത്തോളം ഡൂൾന്യൂസിന്റെ കോർഡിനേറ്റിംഗ് എഡിറ്ററായി പ്രവർത്തിച്ചു.[2][third-party source needed] നിലവിൽ ട്രൂ കോപ്പി തിങ്കിന്റെ എഡിറ്റർ ഇൻ ചീഫ് ആണ്.[3][third-party source needed]
പശ്ചിമഘട്ട സംരക്ഷണവും മാധവ് ഗാഡ്ഗിലും എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്[4][third-party source needed]. കൂടാതെ കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തെ കുറിച്ചുള്ള അണുഗുണ്ട് (The atom bomb) എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.[5]
അവലംബം
[തിരുത്തുക]- ↑ "'ഹിന്ദുത്വ അജണ്ടയ്‌ക്കൊപ്പം നിൽക്കാനാവില്ല'; മാതൃഭൂമിയിൽനിന്നു രാജിവെച്ചതായി മനില സി മോഹൻ". Retrieved 2020-10-04.
- ↑ DoolNews. "ഡൂൾന്യൂസ് കോർഡിനേറ്റിങ് എഡിറ്ററായി മനില സി മോഹൻ ചുമതലയേറ്റു". Retrieved 2020-10-04.
- ↑ "മനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ്, കെ. കണ്ണൻ എക്സിക്യൂട്ടീവ് എഡിറ്റർ | Think | TrueCopy Think". Archived from the original on 2020-10-07. Retrieved 2020-10-04.
{{cite web}}
: zero width space character in|title=
at position 73 (help) - ↑ മനില സി. മോഹൻ; Manila C. Mohan (2014). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും (2nd ed ed.). കോഴിക്കോട്: മാതൃഭൂമി ബുക്സ്. ISBN 978-81-8266-199-8.
{{cite book}}
:|edition=
has extra text (help) - ↑ "Manila C Mohan- Speaker in Kerala literature Festival KLF –2020| Keralaliteraturefestival.com". Archived from the original on 2020-09-21. Retrieved 2020-10-04.