മണ്ണിന്റെ ഫലഭൂയിഷ്ടി
ദൃശ്യരൂപം
മണ്ണിന്റെ ഫലഭൂയിഷ്ടി എന്നത് കാർഷികാവശ്യങ്ങൾക്കുള്ള സസ്യവളർച്ച നിലനിർത്താനുള്ള മണ്ണിന്റെ കഴിവാണ്. അതായത്, സസ്യത്തിന് വാസസ്ഥലം നൽകുകയും നിലനിൽക്കുന്നതും സ്ഥിരമായതുമായ ഉയർന്ന ഗുണനിലവാരമുള്ള വിളവ് തരാനുള്ള കഴിവ്. [1] ഫലഭൂയിഷ്ടമായ ഒരു മണ്ണിന് താഴെതന്നിരിക്കുന്ന ഗുണഗണങ്ങൾ ഉണ്ട്: [2]
- സസ്യത്തിന്റെ വളർച്ചയ്ക്കും പ്രത്യുൽപ്പാദനത്തിനും ആവശ്യമായ അളവുകളിലും അനുപാതത്തിലും അത്യാവശ്യ സസ്യ പോഷകങ്ങളും ജലവും വിതരണം ചെയ്യാനുള്ള കഴിവ്
- സസ്യത്തിന്റെ വളർച്ചയെ കുറയ്ക്കുന്ന വിഷവസ്തുക്കളുടെ അഭാവം
താഴെപ്പറയുന്ന കാര്യങ്ങളാണ് ഭൂരിഭാഗം സാഹചര്യങ്ങളിലും മണ്ണിന്റെ ഫലഭൂയിഷ്ടിയെ സഹായിക്കുന്നത്:
- വേരുകളുടെ മതിയായ വളർച്ചയ്ക്കും ജലം സൂക്ഷിച്ചു വെയ്ക്കാനും ആവശ്യമായ മണ്ണിന്റെ ആഴം
- വേരിന്റെ നല്ല വളർച്ചയ്ക്ക് ആവശ്യത്തിന് വായുകടത്തി വിടുന്നതും ആന്തരികമായുള്ള മെച്ചപ്പെട്ട ജലനിർഗ്ഗമനസംവിധാനവും
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bodenfruchtbarkeit, Retrieved on 2015-11-09.
- ↑ "Soil Fertility". www.fao.org. Archived from the original on 2017-11-24. Retrieved 18 June 2016.