മഡോണ ആന്റ് ചൈൽഡ് (വാൻ ഡിക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1621-1627 നും ഇടയിൽ ആന്റണി വാൻ ഡിക് വരച്ച പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ ഗാലേരിയ നസിയോണലെ ഡി പാർമയിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഫ്ലെമിഷ് ചിത്രകാരനായിരുന്നു ആന്റണി വാൻ ഡിക് 17-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു. അവസാന കാലത്ത് ലണ്ടനിൽ താമസമുറപ്പിച്ച ഡിക് ചാൾസ് ഒന്നാമന്റെ സേവനത്തിലായിരുന്നു. ചാൾസ് ഇദ്ദേഹത്തിന് നൈറ്റ് ഹുഡ് പദവി നൽകി ആദരിച്ചു. ചാൾസിന്റെ രാജസദസ്സ് അത്യാകർഷകമായി ഡിക് വരച്ചിട്ടുണ്ട്. രാജാവിന്റേയും ബന്ധുക്കളുടേയും ചിത്രങ്ങൾ ഡിക് വരച്ചത് കൊട്ടാരത്തിൽ സൂക്ഷിച്ചുവരുന്നു. ലണ്ടനിലെ നാഷണൽ ഗ്യാലറിയിൽ ഡിക് വരച്ച ചാൾസിന്റെ വലിപ്പമേറിയ ചിത്രം സന്ദർശകരെ ആകർഷിക്കുന്നു. മതപരവും ചരിത്രപരവുമായ ചിത്രരചനകളും ജലച്ചായ പ്രകൃതിദൃശ്യങ്ങളും ഡിക് സൃഷ്ടിച്ചിട്ടുണ്ട്. ഈ കലാകാരൻ 1641-ൽ അന്തരിച്ചു.

ഗ്രന്ഥസൂചിക[തിരുത്തുക]

  • G. Allegri Tassoni, "La Madonna col Bambino dormiente di A. van Dyck”, in AP, I, 1981, pp. 51–54.
  • S.J. Barnes, Van Dyck in Italy: 1621–1628, New York University, New York, 1986
  • Van Dyck, Riflessi italiani; Catalogo della mostra a Palazzo Reale, a cura di Maria Grazia Bernardini, Milano, 2004
  • E. Larsen, Apparato Critico: l’Opera completa di van Dyck, Classici dell’Arte Rizzoli, Milano, 1980
  • E. Larsen, Van Dyck. The paintings, Freren, 1988