ട്രിപ്പിൾ പോർട്രെയ്റ്റ് ഓഫ് ഹെൻറിയേറ്റ മരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Triple Portrait of Henrietta Maria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Detail of the portrait, showing the profile facing left.
Detail of the portrait, showing the full-on view.

1638-ൽ ആന്റണി വാൻ ഡിക് ചിത്രീകരിച്ച ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമന്റെ ഭാര്യ ഹെൻറിയേറ്റ മരിയയുടെ എണ്ണഛായാചിത്രമാണ് ട്രിപ്പിൾ പോർട്രെയ്റ്റ് ഓഫ് ഹെൻറിയേറ്റ മരിയ. ബെർണിനിക്ക് ചാൾസിന്റെ ഒരു അർദ്ധകായപ്രതിമ നിർമ്മിക്കുന്നതിലേയ്ക്ക് ഇറ്റലിയിലേക്ക് അയയ്‌ക്കുന്നതിന് ഒരു ട്രിപ്പിൾ ഛായാചിത്രം നിർമ്മിക്കാൻ ചാൾസ് മുമ്പ് വാൻ ഡിക്കിനെ നിയോഗിച്ചിരുന്നു. പ്രതിമ വന്നപ്പോൾ, രാജ്ഞി സ്വയം ഒരു അർദ്ധകായപ്രതിമക്ക് നിയോഗിച്ചുകൊണ്ട് സമാനമായ ട്രിപ്പിൾ പോർട്രെയ്റ്റ് നിർമ്മിക്കാൻ വാൻ ഡൈക്കിനെ ചുമതലപ്പെടുത്തി. ഇടതുവശത്തുള്ള പാർശ്വദർശനവും പൂർണ്ണ വലിപ്പവും ഉൾക്കൊള്ളുന്ന ചിത്രം റോയൽ ശേഖരത്തിൽ കാണപ്പെടുന്നു.[1] അതേസമയം വലതുവശത്തുള്ള പ്രൊഫൈൽ ഒരുപക്ഷേ മെംഫിസ് ബ്രൂക്ക്സ് മ്യൂസിയത്തിലെ ആർട്ടിൽ സൂക്ഷിച്ചിരിക്കുന്ന രാജ്ഞിയുടെ ഛായാചിത്രമായിരിക്കാം.[2]

അവലംബം[തിരുത്തുക]

  1. https://www.royalcollection.org.uk/collection/400159/queen-henrietta-maria-1609-1669
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-12-08. Retrieved 2019-11-30.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Gian Pietro Bellori, Vite de' pittori, scultori e architecti moderni, Torino, Einaudi, 1976.
  • Didier Bodart, Van Dyck, Prato, Giunti, 1997.
  • Justus Müller Hofstede, Van Dyck, Milano, Rizzoli/Skira, 2004.