മഡോണ ആന്റ് ചൈൽഡ് വിത് ഫോർ സെയിന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1543-ൽ മൊറേറ്റോ ഡാ ബ്രെസിയ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് മഡോണ ആന്റ് ചൈൽഡ് വിത് ഫോർ സെയിന്റ്സ്. ഇപ്പോൾ മിലാനിലെ പിനാകോട്ടെക്ക ഡി ബ്രെറയിൽ ഈ ചിത്രം തൂക്കിയിരിക്കുന്നു. 1808-ൽ നെപ്പോളിയൻ പിടിച്ചെടുക്കലിനിടെ ഈ ചിത്രം മാറ്റിയിരുന്നു.[1].ഗാർഡോൺ വാൽ ട്രോംപിയയിലെ സാന്താ മരിയ ഡെഗ്ലി ഏഞ്ചലിയുടെ പള്ളിക്കുവേണ്ടിയാണ് ഈ ചിത്രം വരച്ചത്. ചിത്രത്തിന്റെ മുൻവശത്ത് ജെറോം, ഫ്രാൻസിസ് ഓഫ് അസീസി, ആന്റണി ദി ഗ്രേറ്റ് എന്നിവരാണ്.

അവലംബം[തിരുത്തുക]

  1. "Catalogue entry" (in ഇറ്റാലിയൻ).