എൻത്രോൺഡ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ജെയിംസ് ദി ഗ്രേറ്റ് ആന്റ് സെന്റ് ജെറോം
ദൃശ്യരൂപം
(Enthroned Madonna and Child with Saint James the Great and Saint Jerome എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1517-ൽ മൊറേറ്റോ ഡാ ബ്രെസിയ വരച്ച ക്യാൻവാസ് പെയിന്റിംഗാണ് എൻത്രോൺഡ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ജെയിംസ് ദി ഗ്രേറ്റ് ആന്റ് സെന്റ് ജെറോം. ഇപ്പോൾ അറ്റ്ലാന്റയിലെ ഹൈ മ്യൂസിയം ഓഫ് ആർട്ടിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു ചിത്രകാരന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നാണിത്.
1824 ലും 1837 ലും ബ്രെസിയയിലെ ടിയോഡോറോ ലെച്ചിയുടെ ശേഖരത്തിന്റെ പട്ടികകൾ ആദ്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.[1]1814 ന് ശേഷം അദ്ദേഹം അത് സ്വന്തമാക്കി. കാരണം ആ വർഷം നടത്തിയ ശേഖരത്തിന്റെ മറ്റൊരു കാറ്റലോഗിൽ ഇത് കാണുന്നില്ല. 1845-ൽ ലണ്ടനിൽ ഈ ചിത്രം വിറ്റു. പിന്നീട് റിച്ച്മണ്ട്-അപോൺ-തേംസിലെ കുക്ക് ശേഖരത്തിൽ കാണപ്പെട്ടു.[2]