മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് മാർട്ടിൻ ആന്റ് സെന്റ് കാതറിൻ
ദൃശ്യരൂപം
(Madonna and Child with Saint Martin and Saint Catherine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1530-ൽ മോറെറ്റോ ഡാ ബ്രെസിയ വരച്ച ഒരു ക്യാൻവാസ് ചിത്രം ആണ് മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് മാർട്ടിൻ ആന്റ് സെന്റ് കാതറിൻ. ഇപ്പോൾ ബ്രെസിയ പ്രവിശ്യയിലെ പോർസാനോയിലെ സാൻ മാർട്ടിനോ പള്ളിയിലെ ഉയർന്ന ബലിപീഠത്തിൽ ഈ ചിത്രം സ്ഥാപിച്ചിരിക്കുന്നു. ചിത്രകാരന്റെ ആദ്യത്തെ പക്വതയാർന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ കൊറോണേഷൻ ഓഫ് ദി വിർജിൻ അൾത്താരപ്പീസ് എന്ന ചിത്രത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ ചിത്രം.[1][2].