മഡോണ ആന്റ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് (ബെല്ലിനി, ഇന്ത്യാനാപോളിസ്)
Madonna and Child with the Infant St. John the Baptist | |
---|---|
![]() | |
Artist | Giovanni Bellini |
Year | 1490-1495 |
Medium | oil on panel |
Dimensions | 76.2 cm × 58.4 cm (30.0 in × 23.0 in) |
Location | Indianapolis Museum of Art |
ഇറ്റാലിയൻ നവോത്ഥാന കലാകാരനും വെനീഷ്യൻ ചിത്രകാരനുമായിരുന്ന ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ്. അദ്ദേഹത്തിന്റെ പണിശാലയിലെ മറ്റു സഹചിത്രകാരന്മാരുടെ ചില കൂട്ടിച്ചേർക്കലുകളുമായി ഈ ചിത്രം ഇപ്പോൾ ഇൻഡ്യാനപൊളിസ് മ്യൂസിയം ഓഫ് ആർട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്.[1].
ചിത്രകാരനെക്കുറിച്ച്[തിരുത്തുക]
വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.