Jump to content

അൽസാനോ മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Madonna with Child
കലാകാരൻGiovanni Bellini
വർഷംc. 1485
MediumOil on panel
അളവുകൾ83 cm × 66 cm (33 in × 26 in)
സ്ഥാനംAccademia Carrara, Bergamo

1485-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു എണ്ണ പാനൽചിത്രമാണ് അൽസാനോ മഡോണ.

ചരിത്രം

[തിരുത്തുക]

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അൽസാനോ ലോംബാർഡോയിലെ ആശ്രമത്തിൽ കന്യകാമഠാധികാരിണിയായിരുന്ന ലൂക്രെസിയ അഗ്ലിയാർഡിയുടെ സ്ത്രീധനത്തിന്റെ ഭാഗമായി ബെർഗാമോയിലെത്തിയപ്പോഴാണ് ഈ ചിത്രം ചിത്രീകരിച്ചത്. ഈ ചിത്രത്തിന്റെ ഉടമസ്ഥാവകാശം നിരവധി പേരുടെ ഭാഗമായതിനു ശേഷം, 1891-ൽ അക്കാദമിയ കരാര ഡി ബെല്ലെ ആർട്ടി ഡി ബെർഗാമോ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു.

വിവരണം

[തിരുത്തുക]

ഈ ചിത്രത്തിൽ, ബെല്ലിനി സമകാലിക സാധാരണ ജനങ്ങളുടെയിടയിലെ സാക്ര കോൺവർസിയോണിലെ (ഇറ്റാലിയൻ നവോത്ഥാന പെയിന്റിംഗിൽ വികസിപ്പിച്ചെടുത്ത ഒരു വിഭാഗമാണ്. താരതമ്യേന അനൗപചാരിക ഗ്രൂപ്പിംഗിലെ ഒരു കൂട്ടം വിശുദ്ധന്മാർക്കിടയിൽ കന്യകയുടെയും കുട്ടിയുടെയും (ശിശു യേശുവിനൊടൊപ്പമുള്ള കന്യകാമറിയം) ചിത്രീകരണം, മുമ്പത്തെ കാലഘട്ടങ്ങളിലെ കൂടുതൽ കർക്കശവും ശ്രേണിപരവുമായ രചനകൾക്ക് വിരുദ്ധമായി) മറിയയുടെയും കുട്ടിയായ ജീസസിന്റെയും പരമ്പരാഗത പ്രമേയത്തെ പ്രതിനിധീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന അർദ്ദകായചിത്രത്തിനു മുകളിൽ ബാൽഡാച്ചിൻ സിംഹാസനങ്ങളോട് സാമ്യമുള്ള ഒരു ചിത്രത്തിരശ്ശീല തൂക്കിയിരിക്കുന്നു.[1]വശങ്ങളിൽ ഗോപുരങ്ങൾ, കോട്ടകൾ, ചെറിയ രൂപങ്ങൾ എന്നിവയുള്ള ഒരു ഭൂപ്രകൃതിയും കാണിച്ചിരിക്കുന്നു. ചിത്രകാരന്റെ ചിത്രരചനകളിൽ ഇത് സാധാരണമാണ്.

മുൻവശത്ത് ചുവന്ന മാർബിൾ പരപ്പറ്റ് കാണപ്പെടുന്നു. ബെല്ലിനിയുടെ പതിവുള്ള ഒപ്പുള്ള കാർട്ടൂച്ച് അവിടെയാണ്. അവിടെ ഒരു ഫലവും കാണാം. ഒരുപക്ഷേ യഥാർത്ഥ പാപത്തെക്കുറിച്ചുള്ള ഒരു പരാമർശം, അല്ലെങ്കിൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നോ സ്തുതിഗീതങ്ങളിൽ നിന്നോ ലഭിച്ച കന്യകയുടെ ചിഹ്നം.

ഈ മഡോണയെ പിൽക്കാല ചിത്രങ്ങളുടെ ഒരു മാതൃകയായി കണക്കാക്കുന്നു. ഉദാഹരണത്തിന് മഡോണ ഓഫ് റെഡ് ചെറൂബിംസ് അല്ലെങ്കിൽ മഡോണ ഓഫ് ദ സ്മോൾ ട്രീസ്, ഇവ രണ്ടും അക്കാദമിയ കരാരയിൽ തൂക്കിയിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്

[തിരുത്തുക]

വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.

അവലംബം

[തിരുത്തുക]
  1. Bellini, G.; Russell, P. (2017). Delphi Complete Works of Giovanni Bellini (Illustrated). Delphi Masters of Art. Delphi Classics. p. 54. ISBN 978-1-78656-506-8. Retrieved 14 April 2019.
  • Olivari, Mariolina (2007). "Giovanni Bellini". Pittori del Rinascimento. Florence: Scala. ISBN 88-8117-099-X.
"https://ml.wikipedia.org/w/index.php?title=അൽസാനോ_മഡോണ&oldid=3964314" എന്ന താളിൽനിന്ന് ശേഖരിച്ചത്