പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ (ബെല്ലിനി)
Presentation at the Temple | |
---|---|
കലാകാരൻ | Giovanni Bellini |
വർഷം | c. 1460 |
Medium | Tempera on panel |
അളവുകൾ | 80 cm × 105 cm (31 ഇഞ്ച് × 41 ഇഞ്ച്) |
സ്ഥാനം | Fondazione Querini Stampalia, Venice |
1460-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനും വെനീഷ്യൻ ചിത്രകാരനുമായ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ. ഇറ്റലിയിലെ വെനീസിലെ ഫോണ്ടാസിയോൺ ക്വറിനി സ്റ്റാമ്പാലിയയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[1]
ചരിത്രം
[തിരുത്തുക]ചിത്രീകരണകാലം അജ്ഞാതമാണ് എന്നിരുന്നാലും ഈ ചിത്രം ആൻഡ്രിയ മാന്റെഗ്നയുടെ (ബെർലിൻ, സി. 1455) പ്രെസെന്റേഷൻ അറ്റ് ദ ടെമ്പിൾ (മാന്റെഗ്ന) ചിത്രത്തിന്റെ അവതരണത്തിന് ശേഷം ചിത്രീകരിച്ചതായി കണക്കാക്കപ്പെടുന്നു. അതിൽ നിന്ന് ബെല്ലിനിയുടെ പ്രതിരൂപങ്ങൾക്ക് മാന്റെഗ്നയുടെ ചിത്രത്തിന് സമാനമായ രൂപം നൽകി. രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണത്തിന് ഏർപ്പാടാക്കിയതാരാണെന്ന് അജ്ഞാതമാണ്. അതുപോലെ തന്നെ ചിലപ്പോൾ മാന്റെഗ്ന, ബെല്ലിനി കുടുംബങ്ങളിലെ അംഗങ്ങളാരെങ്കിലും ചിത്രീകരണത്തിനേർപ്പാടാക്കിയിട്ടുണ്ടാകാം.
വിവരണവും ശൈലിയും
[തിരുത്തുക]പ്രധാന കഥാപാത്രങ്ങൾ മാന്റെഗ്നയുടെ ചിത്രങ്ങളുടേതിന് സമാനമാണ്. കന്യക കുട്ടിയെ പിടിച്ചിരിക്കുന്നു. അതേസമയം സിമിയോണിന്റെ താടിയുള്ള രൂപം അവനെ എടുക്കാൻ വരുന്നു. മുൻവശത്ത് സെന്റ് ജോസഫിനെയും കാണാം. ചില പണ്ഡിതരുടെ അഭിപ്രായത്തിൽ, ബെല്ലിനിയുടെ പിതാവ് ജാക്കോപോയുടെ ഛായാചിത്രമായിരിക്കാമത്. വശങ്ങളിൽ ചിത്രകാരൻ രണ്ട് പ്രതിരൂപങ്ങൾ കൂടി ചേർത്തു. ഇത് ചിത്രം തിങ്ങിനിറഞ്ഞിരിക്കുന്നതാക്കി തീർക്കുന്നു. പിതാവിനുപുറമെ, മറ്റ് തിരിച്ചറിയലുകളിൽ രചയിതാവിന്റെ സ്വന്തം ഛായാചിത്രവും വലതുവശത്തുള്ള രണ്ടുപേർക്ക് വേണ്ടി മാന്റെഗ്നയും (അല്ലെങ്കിൽ സഹോദരൻ ജെന്റൈൽ ബെല്ലിനി) ഉൾപ്പെടുന്നു. ജിയോവാനിയുടെയും ജെന്റൈലിന്റെയും സഹോദരി നിക്കോളോസിയയും മാന്റെഗ്നയുടെ ഭാര്യയും അവരുടെ അമ്മ അന്നയും ഇടതുവശത്തുള്ള സ്ത്രീകളായി ചിത്രീകരിച്ചിരിക്കുന്നു.
മാന്റേഗ്നയുടെ വെങ്കല ഫ്രെയിമിന് പകരം ഒരു പരേപ്പ് ഉപയോഗിച്ച് ബെല്ലിനി, കഥാപാത്രങ്ങളെ നിരീക്ഷകനോട് കൂടുതൽ അടുപ്പിക്കുകയും അവരുടെ ദീപ്തിവലയം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു. ), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.
അവലംബം
[തിരുത്തുക]- ↑ "Art in Tuscany | Andrea Mantegna and Giovanni Bellini | Presentation at the Temple | Podere Santa Pia, Casa Vacanze in Maremma, Toscana". www.travelingintuscany.com. Retrieved 2019-10-15.
ഇതും കാണുക
[തിരുത്തുക]ഉറവിടങ്ങൾ
[തിരുത്തുക]- Olivari, Mariolina (2007). "Giovanni Bellini". Pittori del Rinascimento. Florence: Scala. 888117099X.