മഡോണ ഓഫ് ദ സ്മാൾ ട്രീസ്
Madonna of the Small Trees | |
---|---|
കലാകാരൻ | Giovanni Bellini |
വർഷം | 1487 |
Medium | Oil on panel |
അളവുകൾ | 74 cm × 58 cm (29 ഇഞ്ച് × 23 ഇഞ്ച്) |
സ്ഥാനം | Gallerie dell'Accademia, Venice |
1487-ൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ ജിയോവന്നി ബെല്ലിനി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ഓഫ് ദ സ്മാൾ ട്രീസ്. (Italian: Madonna degli Alberetti)വെനീസിലെ ഗാലറി ഡെൽ അക്കാദമിയയിലാണ് ഈ ചിത്രം സ്ഥാപിച്ചിരിക്കുന്നത്. [1]പശ്ചാത്തല വിഭജനം പോലുള്ള സ്റ്റൈലിസ്റ്റിക് ഘടകങ്ങൾ സൂചിപ്പിക്കുന്നത് "അക്കാദമിയ കറാര ഡി ബെല്ലെ ആർട്ടി ഡി ബെർഗാമോയിലെ ബെല്ലിനിയുടെ അൽസാനോ മഡോണയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.
വിവരണം
[തിരുത്തുക]സമകാലിക വിശുദ്ധ സംഭാഷണങ്ങളുടെ ഒരു സാധാരണ ഘടകമായ അൽസാനോ മഡോണയിലും ദൃശ്യമാകുന്ന ചിത്രത്തിരശ്ശീല മഡോണയ്ക്കും കുട്ടിക്കും പിന്നിലുള്ള പശ്ചാത്തലത്തിൽ ഉൾപ്പെടുന്നു. വശങ്ങളിൽ ഭൂപ്രകൃതിയുടെ രണ്ട് ഭാഗങ്ങളിൽ ബലമില്ലാത്ത രണ്ട് വൃക്ഷങ്ങളും കാണപ്പെടുന്നു. ഇതിൽ നിന്നും ചിത്രത്തിന്റെ ശീർഷകം ലഭിച്ചിരിക്കുന്നു. താഴത്തെ മുൻഭാഗത്ത്, ബെല്ലിനി ചിത്രങ്ങളിൽ പതിവുപോലെ, പച്ച മാർബിളിൽ അദ്ദേഹത്തിന്റെ ഒപ്പ് ചേർത്തിരിക്കുന്നു.
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]വെനീഷ്യൻ ചിത്രകാരന്മാരുടെ കൂട്ടത്തിൽ ബെല്ലിനി കുടുംബത്തിൽ നിന്നും ഏറ്റവും നന്നായി അറിയപ്പെടുന്ന ഒരു ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു ജിയോവന്നി ബെല്ലിനി. അദ്ദേഹത്തിന്റെ പിതാവ് ജാക്കോപോ ബെല്ലിനി, സഹോദരൻ ജെന്റൈൽ ബെല്ലിനി (അദ്ദേഹത്തിന്റെ ജീവിതകാലത്ത് ജിയോവാനിയേക്കാൾ കൂടുതൽ ബഹുമാനിക്കപ്പെട്ടിരുന്നു.), ഒരു ഇറ്റാലിയൻ ചിത്രകാരൻ, റോമൻ പുരാവസ്തു വിദ്യാർത്ഥി, ജാക്കോപോ ബെല്ലിനിയുടെ മരുമകൻ എന്നിവയായിരുന്ന ആൻഡ്രിയ മാന്റെഗ്ന അദ്ദേഹത്തിന്റെ സഹോദരൻ ആയിരുന്നു. കൂടുതൽ വിഷയാസക്തവും വർണ്ണാഭമായതുമായ ശൈലിയിലേക്ക് മാറ്റംവരുത്തിയതിനാൽ വെനീഷ്യൻ ചിത്രകലയിൽ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം കണക്കാക്കപ്പെടുന്നു. വ്യക്തവും സാവധാനം ഉണങ്ങുന്ന എണ്ണഛായങ്ങളുടെ ഉപയോഗത്തിലൂടെ ജിയോവന്നി ആഴത്തിലുള്ളതും സമൃദ്ധവുമായ നിറങ്ങളും വിശദമായ ഷേഡിംഗുകളും സൃഷ്ടിച്ചു. വെനേഷ്യൻ പെയിന്റിംഗ് സ്കൂളിൽ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ ജോർജിയോണിനെയും ടിഷ്യനെയും, അദ്ദേഹത്തിന്റെ വർണ്ണാഭമായ കളറിംഗും, പ്രകൃതിദൃശ്യങ്ങളും വളരെയധികം സ്വാധീനിച്ചു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Bellini, G.; Russell, P. (2017). Delphi Complete Works of Giovanni Bellini (Illustrated). Delphi Masters of Art. Delphi Classics. p. 54. ISBN 978-1-78656-506-8. Retrieved 14 April 2019.
- Olivari, Mariolina (2007). "Giovanni Bellini". Pittori del Rinascimento. Florence: Scala. ISBN 88-8117-099-X.