മഡാഡയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഡാഡയോ
പ്രമാണം:MADADAYO.JPG
കുറസോവയുടെ സ്വന്തം രചന
സംവിധാനംഅകിര കുറോസാവ
നിർമ്മാണം
രചന
സംഗീതംഷിനിചിറോ ഇകേബേ
ചിത്രസംയോജനംഅകിര കുറോസാവ
സ്റ്റുഡിയോഡായിയീ ഫിലിം
വിതരണംടോഹോ
റിലീസിങ് തീയതി
  • ഏപ്രിൽ 17, 1993 (1993-04-17)
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
ബജറ്റ്അമേരിക്കൻ$11,900,000
സമയദൈർഘ്യം134 മിനിട്ടുകൾ

മഡാഡയോ (まあだだよ Mādadayo?, "Not Yet") 1993-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ഭാഷാ കോമഡി-ഡ്രാമ ചലച്ചിത്രമാണ്. അകിര കുറോസാവ സംവിധാനം ചെയ്ത പതിമൂന്നാമത്തെ ചലച്ചിത്രമാണിത്. അകിര കുറോസാവയ്ക്ക് പൂർത്തിയാക്കാൻ സാധിച്ച അവസാന ചലച്ചിത്രവും ഇതാണ്. 1993-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ ഈ ചലച്ചിത്രം പ്രദർശിപ്പിച്ചിരുന്നു.[1] 66-ആമത് അക്കാദമി അവാർഡ് മത്സരത്തിലെ വിദേശഭാഷാ ചിത്ര വിഭാഗത്തിലെ ജാപ്പനീസ് ഭാഷാ ചിത്രമായിരുന്നു ഇത്. ഈ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടില്ല.[2][3] ജപ്പാനിലെ പണ്ഡിതനും എഴുത്തുകാരനുമായ ഹ്യാക്കൻ ഉചിഡയുടെ (1889–1971) ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചലച്ചിത്രം.

കഥ[തിരുത്തുക]

ഈ ചലച്ചിത്രത്തിലെ പ്രധാന കഥ ജപ്പാനിലെ പണ്ഡിതനും എഴുത്തുകാരനുമായ ഹ്യാക്കൻ ഉചിഡയുടെ (1889–1971) ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജർമൻ ഭാഷാ പ്രഫസർ സ്ഥാനം ഇദ്ദേഹം രാജിവയ്ക്കുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള കാലത്താണ് കഥ നടക്കുന്നത്. ഹ്യാക്കൻ ഉചിഡയും അദ്ദേഹത്തിന്റെ പഴയ വിദ്യാർത്ഥികളുമായുള്ള ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഉചിഡയുടെ വാർദ്ധക്യത്തിൽ അവർ അദ്ദേഹത്തെ പരിപാലിക്കുകയും സഹായിക്കുകയും ചെയ്യുന്നു.

മരിക്കാൻ സമ്മതമില്ലാത്ത ഒരു വൃദ്ധനെ സംബന്ധിച്ച ഒരു ജാപ്പനീസ് കഥ ഈ ചിത്രത്തിൽ ഒരു സീനിൽ പരാമർശിക്കുന്നുണ്ട്. നോട്ട് യെറ്റ് എന്ന ഇംഗ്ലീഷ് ടൈറ്റിൽ ഈ കഥയെ സൂചിപ്പിക്കുന്നു. ഈ കഥ നേരിട്ടല്ലാതെ ചലച്ചിത്രത്തിൽ പലതവണ പരാമർശിക്കുന്നുണ്ട്. എല്ലാ വർഷവും വൃദ്ധന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ഒരു പാർട്ടി നടത്തുകയും "മഡാ കായി?" ("താങ്കൾ തയ്യാറാണോ?") എന്ന് അദ്ദേഹത്തോട് ചോദിക്കുകയും ചെയ്യും. ഒരു വലിയ ഗ്ലാസ്സ് ബിയർ ഒരു ചടങ്ങെന്ന നിലയിൽ കുടിച്ചശേഷം "മഡാ ഡയോ!" ("ഇതുവരെ ഇല്ല!") എന്ന് മറുപടി കൊടുക്കുകയും ചെയ്യും. മരണം അടുത്താണെങ്കിലും ജീവിതം മുന്നോട്ട് പോകുന്നു എന്നാണ് ഈ സംഭാഷണത്തിൽ വ്യംഗ്യമായി സൂചിപ്പിക്കുന്നത്. ഈ ജന്മദിനങ്ങൾക്കിടയിൽ നടക്കുന്ന സംഭവങ്ങളും ഈ ചലച്ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു. ഒരു പുതിയ വീട്ടിലേയ്ക്ക് മാറുന്ന കാര്യം, ഒരു പൂച്ചയെ കണ്ടുപിടിക്കുന്നതും അതിനെ നഷ്ടപ്പെടുന്നതും പോലുള്ള സംഭവങ്ങളിലൂടെയാണ് ചലച്ചിത്രം മുന്നോട്ട് പോകുന്നത്. വർഷങ്ങൾ കഴിയുമ്പോൾ ഒരു വിദ്യാർത്ഥിക്കൂട്ടം എന്ന രീതിയിലുള്ള പാർട്ടികൾ കുടുംബങ്ങളുടെ സംഗമമായി മാറുന്നുണ്ട്. ഉചിഡ ഒരു ചടങ്ങെന്ന നിലയിൽ ബിയർ കുടിക്കുന്ന ഗ്ലാസ്സ് മാറുന്നുണ്ടെങ്കിലും അദ്ദേഹം എല്ലാ ഗ്ലാസ്സുകളും മുഴുവൻ കുടിക്കുന്നുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

റോമനൈസേഷനും പ്രയോഗവും[തിരുത്തുക]

まあだだよ എന്ന എഴുത്തിന്റെ ഔദ്യോഗിക റോമനൈസേഷൻ മഡാഡയോ എന്നല്ല, മറിച്ച് മാഡാഡയോ എന്നാണ് (ま "മ" എന്ന അക്ഷരത്തിനേ ശേഷം അധികമായുള്ള あ "അ" എന്ന അക്ഷരം കൂട്ടി വായിക്കുമ്പോൾ 'മാ' എന്നാണ് വരേണ്ടാത്). രണ്ട് രീതിയിൽ എഴുതിയാലും അർത്ഥം ഒന്നുതന്നെയാണ്. ജപ്പാനിലെ കുട്ടികൾ ടാഗ് എന്ന കളി കളിക്കുമ്പോൽ ഉപയോഗിക്കുന്ന വാക്ക് മാഡഡയോ എന്നാണ്. ഉചിഡയുടെ നർമമാണ് ഈ പ്രയോഗത്തിലൂടെ വെളിവാകുന്നത്.

ചിത്രത്തിന്റെ അവസാന ക്രെഡിറ്റുകൾ[തിരുത്തുക]

അവസാന ക്രെഡിറ്റുകളിലെ കലാരചനകൾ അകിര കുറസോവ പെയിന്റ് ചെയ്തവയാണ്. അന്റോണിയോ വിവാൽഡിയുടെ ലെസ്ട്രോ ആർമോണിക്കോ ഓപ്. 3, കോൺസെർട്ടോ നമ്പർ. 9 ആണ് ഇതോടൊപ്പം കേൾക്കുന്ന സംഗീതം.

ഹോം വീഡിയോ[തിരുത്തുക]

ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുള്ള വീഡിയോകൾ വിൻസ്റ്റാർ, ക്രൈറ്റീരിയൺ കളക്ഷൻ എന്നീ കമ്പനികൾ അമേരിക്കൻ ഐക്യനാടുകളിൽ പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ മാഡ്മാൻ എന്റർടൈന്മെന്റ്, യുനൈറ്റഡ് കിംഗ്ഡത്തിലെ യുമേ പിക്ചേഴ്സ്, ഹോങ്ക് കോങിലെ മേയ് ആഹ് എന്റർട്ടൈന്മെന്റ് എന്നിവയും ഇംഗ്ലീഷ് ഭാഷാ വീഡിയോകൾ പുറത്തിറക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടാതെയുള്ള ഒരു ബ്ലൂ റേ എഡിഷൻ ജപ്പാനിൽ റാഷോമോൻ, റാൻ, ദ ക്വയറ്റ് ഡ്യൂവൽ എന്നീ ചലച്ചിത്രങ്ങളോടൊപ്പം ലഭ്യമാണ്..[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Festival de Cannes: Madadayo". festival-cannes.com. മൂലതാളിൽ നിന്നും 2012-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-25.
  2. Margaret Herrick Library, Academy of Motion Picture Arts and Sciences
  3. Frook, John Evan (30 November 1993). "Acad inks Cates, unveils foreign-language entries". Variety. ശേഖരിച്ചത് 25 August 2008.
  4. [1]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഡാഡയോ&oldid=3947909" എന്ന താളിൽനിന്ന് ശേഖരിച്ചത്