Jump to content

ദ ഹിഡൺ ഫോർട്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഹിഡൺ ഫോർട്രസ്
പോസ്റ്റർ 1968 റീ റിലീസ്
സംവിധാനംഅകിര കുറോസാവ
നിർമ്മാണംസാൻസുമി ഫ്യൂജിമോട്ടോ
അകിര കുറോസാവ
രചനഷിനോബു ഹാഷിമോട്ടോ
റയൂസോ കികുഷിമ
അകിര കുറോസാവ
ഹിഡിയോ ഒഗൂനി
അഭിനേതാക്കൾതോഷിറോ മിഫ്യൂണെ
മിസ യുവേഹര
മിനോരു ചിയാകി
കാമടാരി ഫ്യൂജിവാര
സംഗീതംമസാരു സാറ്റോ
ഛായാഗ്രഹണംകസോവു യാമസാകി
ചിത്രസംയോജനംഅകിര കുറോസാവ
സ്റ്റുഡിയോടോഹോ സ്റ്റുഡിയോസ്
വിതരണംടോഹോ കമ്പനി ലിമിറ്റഡ്
റിലീസിങ് തീയതി1958 ഡിസംബർ 28 (ജപ്പാൻ)
1962 ജനുവരി 23 (അമേരിക്കൻ ഐക്യനാടുകൾ)[1]
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം139 മിനിട്ടുകൾ; 90 മിനിട്ടുകൾ (1962 -ലെ അമേരിക്കൻ റിലീസ്)[1]

ദ ഹിഡൺ ഫോർട്രസ് (隠し砦の三悪人 കാകുഷി ടോറിഡേ നോ സാൻ അകുകിൻ?, അക്ഷരാർത്ഥത്തിൽ, "ഒളിഞ്ഞിരിക്കുന്ന കോട്ടയിലെ മൂന്ന് വില്ലന്മാർ") 1958 -ലെ ജിഡായ്ഗേകി ചലച്ചിത്രമാണ്. [2] അകിര കുറോസാവയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ജനറൽ മകാബെ റോകുറോട്ടയായും (真壁 六郎太?) മിസ യുവേഹാര യൂകി രാജകുമാരിയായും അഭിനയിക്കുന്നു.

കഥ[തിരുത്തുക]

താഹേയ്, മാറ്റാഷിചി (മിനോറു ചികായി, കമറ്റാരി ഫ്യൂജിവാര) എന്നീ രണ്ട് ദരിദ്ര കർഷകരാണ് കേന്ദ്രകഥാപാത്രങ്ങൾ. യമാന ക്ലാനിനോടൊപ്പം യുദ്ധം ചെയ്യാൻ ഇവർ ഉദ്ദേശിച്ചിരുന്നുവെന്നും പക്ഷേ എത്തിയപ്പോൾ താമസിച്ചുപോയെന്നും ഇവരുടെ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. പരാജയപ്പെട്ട അകിസൂകി ക്ലാനിന്റെ സൈനികരാണ് ഇവരെന്ന് തെറ്റിദ്ധരിച്ച വിജയികൾ ഇവരെക്കൊണ്ട് മൃതദേഹങ്ങൾ മറവുചെയ്യിച്ചു. കലഹിച്ച് പിരിഞ്ഞ ഇവരെ വീണ്ടും പിടികൂടി മറ്റ് തടവുകാരോടൊപ്പം അകിസൂകി കോട്ടയിൽ സ്വർണ്ണത്തിനായി കുഴിക്കുവാൻ നിയോഗിച്ചു.

തടവുകാരുടെ കലാപത്തിന് ശേഷം ടാഹേയിയും മറ്റാഷിചിയും രക്ഷപെടുന്നു. ഒരു നദിക്കരികിൽ ഇവർ അകിസൂകി ക്ലാനിന്റെ ചന്ദ്രക്കല മുദ്രയോട് കൂടിയ സ്വർണ്ണം കണ്ടെത്തുന്നു. ഇതിനുശേഷം പരാജയപ്പെട്ട അകിസൂകി ക്ലാനിന്റെ ജനറൽ മകാബെ റോകോടുരയോടൊപ്പമാണ് (തോഷിരോ മിഫ്യൂണെ) ഇവർ യാത്ര ചെയ്യുന്നത്. രാജകുമാരി യൂകി അകിസൂകി (മിസ യുവേഹാര) ഇവരോടൊപ്പമുണ്ട്. രഹസ്യം സൂക്ഷിക്കുവാനായി യൂകി ഒരു മൂകയായി അഭിനയിക്കുന്നു.

ഇതിനിടെ കർഷകർ സ്വർണ്ണം കൊണ്ടുപോകാനുള്ള പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഒരു കർഷകന്റെ പുത്രി (ടോഷികോ ഹിഗൂച്ചി) ഇവരോടൊപ്പം ചേരുന്നു. ഒരു അടിമ വ്യാപാരിയിൽ നിന്നാണ് ഇവർ ഈ സ്ത്രീയെ കൂടെ കൂട്ടുന്നത്. റോകുറോട്ടയുടെ ശത്രു ഒടുവിൽ ഇവരെ പിടികൂടുന്നു. അപ്രതീക്ഷിതമായി അയാൾ രാജകുമാരിയോടും റോകുറോട്ടയോടും ചേരാൻ തീരുമാനിക്കുന്നു.

സ്വർണ്ണവുമായി രക്ഷപ്പെട്ടശേഷം കർഷകർ മറ്റുള്ളവരിൽ നിന്ന് വഴി പിരിയുന്നു. കർഷകർ സ്വർണ്ണം കണ്ടെത്തുന്നു. അകിസൂകി ക്ലാനിലെ അംഗങ്ങൾ ഇവരെ പിടികൂടുന്നു. യൂകി ആരാണെന്ന് അവർക്ക് അപ്പോഴാണ് മനസ്സിലാകുന്നത്. സ്വർണ്ണം അകിസൂകി കുടുംബത്തിന്റെ അധികാരം പുനഃസ്ഥാപിക്കാനാണ് ഉപയോഗിക്കുന്നത്. കർഷകരെ ഒരു റയോ നാണയവുമായി തിരികെ അയയ്ക്കുന്നു. അവസാന സീനിൽ ടഹേയ് ഇത് മാറ്റാഷിചിയ്ക്ക് നൽകുന്നു. പക്ഷേ മാറ്റാഷിചി ഇത് സ്വന്തമായി സൂക്ഷിക്കാൻ ടഹേയിയോട് പറയുന്നു.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.

1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ ഈ ചിത്രമായിരുന്നു കുറസോവയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം. .[2]

സ്വീകരണം[തിരുത്തുക]

1987-ൽ എഹ്രൻസ്റ്റൈൻ ഏറ്റവും മഹത്തായ സാഹസിക ആക്ഷൻ ചിത്രങ്ങളിലൊന്നാണിത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. വളരെ വേഗത്തിൽ നീങ്ങുന്നതും ബുദ്ധി ഉപയോഗിച്ചിട്ടുള്ളതും ഒരു ദൃശ്യവിസ്മയവുമായ " സമുറായി ചിത്രമാണ്" ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നു.[3] According to Ehrenstein:[3]

2001 -ൽ ആർനോൾഡ് വൈറ്റ് "ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രം 1939-ലെ ജോൺ ഫോർഡിന്റെ സ്റ്റേജ്കോച്ച് എന്ന ചിത്രത്തോട് സമാനമായ ചിത്രമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[2]

2002 -ൽ ബ്രിട്ടണിൽ ഈ ചിത്രം റിലീസ് ചെയ്തശേഷം ജാമി റസ്സൽ ബിബിസിയ്ക്ക് വേണ്ടി ആക്ഷനും ഡ്രാമയും ഹാസ്യവും ആയാസരഹിതമായി കൂട്ടിക്കലർത്തിയ ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി.[4]

പുരസ്കാരം[തിരുത്തുക]

ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ: സംവിധായകനുള്ള സിൽവർ ബെയർ[5]

സ്വാധീനം[തിരുത്തുക]

ജോർജ്ജ് ലൂക്കാസ് ദ ഹിഡൺ ഫോർട്രസ് എന്ന ചിത്രത്തിന് തന്റെ സ്റ്റാർ വാർസ് എന്ന ചിത്രത്തിൽ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞിരുന്നു.[6] സിനിമയിലെ ഏറ്റവും ചെറിയ കഥാപാത്രങ്ങളുടെ വീക്ഷണകോണിലൂടെ കഥ പറയുന്ന രീതിയാണ് ലൂക്കാസ് തന്റെ ചിത്രത്തിൽ ഉപയോഗിച്ചത്. സി-3പിഒ, ആർ2-ഡി2 എന്നിവരാണ് സ്റ്റാർ വാർസിൽ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.[7][8] ലൂക്കാസിന്റെ ആദ്യ കഥയിലും ദ ഹിഡൺ ഫോർട്രസുമായി സാമ്യമുണ്ടായിരുന്നു.[9] ദ ഫാന്റം മെനസ് എന്ന ചിത്രത്തിൽ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.

റീമേക്ക്[തിരുത്തുക]

കകൂഷി ടോറിഡേ നോ സാൻ-അകൂണിൻ: ദ ലാസ്റ്റ് പ്രിൻസസ് എന്ന ചലച്ചിത്രം ഷിൻജി ഹിഗൂച്ചി സംവിധാനം ചെയ്തിട്ടുണ്ട്. ഇത് 2008 മേയ് 10-നാണ് റിലീസ് ചെയ്തത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Crowther, Bosley (January 24, 1962). "Hidden Fortress From Japan: Kurosawa Resorts to Hollywood Effects". The New York Times. Retrieved 2012-08-09.
  2. 2.0 2.1 2.2 White, Armond (May 21, 2001). "The Hidden Fortress". Criterion Collection. Retrieved 2012-08-09.
  3. 3.0 3.1 Ehrenstein, David (October 12, 1987). "The Hidden Fortress". Criterion Collection. Retrieved 2012-08-09.
  4. Russell, Jamie (31 January 2002). "The Hidden Fortress (Kakushi Toride No San Akumin) (1958)". BBC. Retrieved 2012-08-09.
  5. "Berlinale: Prize Winners". berlinale.de. Archived from the original on 2014-05-01. Retrieved 2010-01-09.
  6. Kamiski, Michael (2007). The Secret History of Star Wars (PDF). p. 48. Archived from the original (PDF) on 2019-10-29. Retrieved 2011-01-31.
  7. Star Wars DVD audio commentary
  8. Kamiski, Michael (2007). The Secret History of Star Wars (PDF). p. 47. Archived from the original (PDF) on 2019-10-29. Retrieved 2011-01-31.
  9. Stempel, Tom; Dunne, Philip (2000). Framework: A History of Screenwriting in the American Film (3rd ed.). Syracuse, NY: Syracuse University Press. p. 154 & 204. ISBN 0815606540. Retrieved 27 March 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ദ ഹിഡൺ ഫോർട്രസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ദ_ഹിഡൺ_ഫോർട്രസ്&oldid=3787194" എന്ന താളിൽനിന്ന് ശേഖരിച്ചത്