ഉള്ളടക്കത്തിലേക്ക് പോവുക

മകാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Macaques[1]
Bonnet macaque
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Tribe:
Genus:
Macaca

Type species
Simia inuus
Species

See text

മകാക് പഴയലോക കുരങ്ങുകൾ എന്നറിയപ്പെടുന്നു. മകാക എന്ന ജനുസ്സിലാണ് ഇവ ഉൾപ്പെടുന്നത്. പ്രൈമേറ്റുകളിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഇവ ഏഷ്യ, സെൻട്രൽ യൂറേഷ്യ, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപിച്ചിരിക്കുന്നു.[2] 23 സ്പീഷീസുകൾ ലോകവ്യാപകമായി ഇന്നു കാണപ്പെടുന്നു.

വിവരണം

[തിരുത്തുക]

മനുഷ്യനിൽ നിന്ന് വ്യത്യസ്തമായി മകാകുകൾ പ്രൈമേറ്റ് ജീനസ്സിലെ ഏറ്റവും വ്യാപിച്ച കുരങ്ങുകളാണ്. ബാർബറി മകാക് വടക്കൻ ആഫ്രിക്കയും, തെക്കൻ യൂറോപ്പും വരെ വ്യാപിച്ചിരിക്കുന്നു. 22 മകാക് സ്പീഷീസുകൾ നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ ജന്തുശാസ്ത്രജ്ഞരല്ലാത്തവർക്ക് ഏറ്റവും കൂടുതലറിയുന്ന റീസസ് മകാക്, ബാർബറി മകാക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബാർബറി മകാകിന്റെ ഒരു കുടിയേറ്റ സംഘം ജിബ്രാൾട്ടർ പാറയിൽ ജീവിക്കുന്നു. എങ്കിലും അനേകം സ്പീഷീസുകൾകളെ വാലില്ലാത്തതിനാലും, അവയുടെ പൊതു പേരുകൾ കാരണവും എയ്പ്പുകളായി പരാമർശിക്കപ്പെടുന്നുണ്ട്. ഇവ യഥാർത്ഥ കുരങ്ങുകളാണ്. അവയ്ക്ക് മറ്റേതെങ്കിലും Old World കുരങ്ങുകളുമായുള്ളതിനേക്കാൾ വലിയബന്ധം യഥാർത്ഥ എയ്പ്പുകളോടില്ല.

സാമൂഹ്യസ്വഭാവം

[തിരുത്തുക]
The premotor cortex of macaques is widely studied.[3]

മകാകുകൾക്ക് ഒരു വളരെ ആഴത്തിലുള്ള സാമൂഹികഘടനയും, അധികാരക്രമവുമുണ്ട്. താഴ്ന്ന തലത്തിലെ സാമൂഹികചങ്ങലയിലെ ഒരു മകാക് ബെറികൾ തിന്നുകയും, ഉയർന്ന തലത്തിലെ മകാകിന് ബാക്കിവയ്ക്കാതിരിയ്ക്കുകയും ചെയ്താൽ സാമൂഹിക ഘടനയിൽ പദവിയിൽ ഉയർന്ന ഒന്ന് കുരങ്ങിന്റെ വായിൽ നിന്ന് ബെറികൾ നീക്കം ചെയ്യും. മകാക്കുകൾ വൈവിധ്യമാർന്ന ഭക്ഷണം കഴിക്കുന്ന ജീവികളാണ്. പഴങ്ങളാണ് പ്രധാന ഭക്ഷണം. കൂടാതെ ഇലകൾ, പ്രാണികൾ, ചിലപ്പോൾ നട്ടെല്ലുള്ള ചെറിയ ജീവികൾ എന്നിവയും ഭക്ഷിക്കുന്നു. ഇവ കൂടുതലും മരങ്ങളിലാണ് ജീവിക്കുന്നത്; നിലത്തുകൂടിയും സഞ്ചരിക്കാറുണ്ട്.

മിക്ക മക്കാക്കുകളും 20–50 അംഗങ്ങളുള്ള കൂട്ടങ്ങളായി ജീവിക്കുന്നു. ചില കൂട്ടങ്ങളിൽ 10 മുതൽ 100 വരെ അംഗങ്ങൾ ഉണ്ടായേക്കാം. കൂട്ടങ്ങളിൽ സാധാരണയായി ആൺമൃഗങ്ങളെക്കാൾ പെൺമൃഗങ്ങളാണ് കൂടുതലുള്ളത്.

പെൺമക്കാക്കുകൾ ജനിച്ച കൂട്ടത്തിൽ തന്നെ തുടരുകയും അമ്മ, സഹോദരിമാർ, അമ്മാവിമാർ, മുത്തശ്ശി തുടങ്ങിയ ബന്ധുക്കളോടൊപ്പം ജീവിക്കുകയും ചെയ്യുന്നു. പെൺമക്കാക്കുകളും കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ഇത്തരം ബന്ധുക്കളുടെ കൂട്ടങ്ങളെ മാതൃകേന്ദ്രിത യൂണിറ്റുകൾ (Matrifocal units) എന്ന് വിളിക്കുന്നു.

ആൺമക്കാക്കുകൾ വളർച്ചയെത്തിയ ശേഷം ജനിച്ച കൂട്ടം വിട്ട് മറ്റൊരു കൂട്ടത്തിൽ ചേരുന്നു. ഇവ താരതമ്യേന ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്; പെൺമക്കാക്കുകളുമായും മറ്റ് ആൺമക്കാക്കുകളുമായും ഇടയ്ക്കിടെ മാത്രമാണ് ഇടപഴകുന്നത്.

മക്കാക്കുകളുടെ പ്രജനന സ്വഭാവം

[തിരുത്തുക]

മക്കാക്കുകളുടെ പ്രജനന സ്വഭാവത്തിൽ ഇനങ്ങൾക്കനുസരിച്ച് വലിയ വ്യത്യാസങ്ങളുണ്ട്. പൊതുവെ പെൺമക്കാക്കുകൾ ഒന്നിലധികം പ്രായപൂർത്തിയായ ആൺമക്കാക്കുകളുമായി ഇണചേരാറുണ്ട്. ചിലപ്പോൾ ഒരു കൂട്ടത്തിലെ എല്ലാ ആൺമക്കാക്കുകളുമായും ഇണചേരാം.[2]

പല മക്കാക്കുകളും കാലാനുസൃത പ്രജനനം നടത്തുന്നവയാണ്. അതായത് വർഷത്തിലെ പ്രത്യേക കാലയളവിൽ മാത്രമാണ് പെൺമക്കാക്കുകൾ പ്രജനനത്തിന് സന്നദ്ധരാകുന്നത്. ഈ സമയത്ത് പെൺമക്കാക്കുകൾ തന്നെ ആൺമക്കാക്കുകളെ സമീപിക്കുകയും ഇണചേരലിന് തയ്യാറാകുകയും ചെയ്യുന്നു.

ചില കൂട്ടങ്ങളിൽ ഉയർന്ന സ്ഥാനമുള്ള ആൺമക്കാക്കുകൾ പെൺമക്കാക്കുകളിലേക്കുള്ള മറ്റ് ആൺമക്കാക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നു. ‘Mate guarding’ എന്നറിയപ്പെടുന്ന ഈ സ്വഭാവത്തിൽ, താൻ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന പെൺമക്കാക്കിനോടൊപ്പം ആൺമക്കാക്ക് അടുത്തുതന്നെ തുടരുന്നു.

ജനിതകബന്ധങ്ങൾ പരിശോധിച്ച മക്കാക്ക് കൂട്ടങ്ങളിൽ പകുതിയിലധികം കൂട്ടങ്ങളിലും, കൂട്ടത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഉയർന്ന സ്ഥാനമുള്ള ആൺമക്കാക്കുകളാണ് ഭൂരിഭാഗം കുഞ്ഞുങ്ങളുടെയും പിതാക്കൾ എന്ന് കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യനോടുള്ള ബന്ധം

[തിരുത്തുക]

മകാകുവിന്റെ അനേകം സ്പീഷീസുകളെ സമഗ്രമായ മൃഗപരിശോധനയ്ക്ക് വിധേയമാക്കി. വിശേഷിച്ച് കാഴ്ച്ചയുടേയും, ദൃശ്യവ്യവസ്ഥയുടേയും നാഡീശാസ്ത്രത്തെ.

ഏകദേശം എല്ലാ വളർത്തുമൃഗങ്ങളും, കൂട്ടിലടയ്ക്കപ്പെട്ട മകാകുകളും ഹേർപ്പീസ് ബി വൈറസ് വഹിക്കുന്നു. ഈ വൈറസ് മകാകുകൾക്ക് ദോഷമുണ്ടാക്കുന്നില്ല. എന്നാൽ അപൂർവ്വമായി മനുഷ്യരിലുണ്ടാകുന്ന അണുബാധ മാരകമായേക്കാം. ഈ അപകടസാധ്യത മകാകുകളെ വളർത്തുമൃഗങ്ങളാക്കാൻ അനുയോജ്യമല്ലാതാക്കുന്നു.

2005 ലെ യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയുടെ പഠനം കാണിക്കുന്നത് നഗരജീവിതം നയിക്കുന്ന മകാകുകൾ സിമിയൻ ഫോമി വൈറസ്സുകൾ വഹിക്കുന്നുണ്ടെന്നും, റെട്രോവൈറസുകൾ പോലെ സീഷീസ്-ടു-സീഷീസ് ജംബ് മനുഷ്യരിലെത്തിയേക്കാം എന്നാണ്.

സ്പീഷീസുകൾ

[തിരുത്തുക]

Genus Macaca

Prehistoric (fossil) species:

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 161–165. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. 1 2 Robert L. Welsch, Luis A. Vivanco, Agustín Fuentes — Anthropology: മനുഷ്യന്റെ ഉത്ഭവം, വൈവിധ്യം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ. മൂന്നാം പതിപ്പ്.
  3. doi:10.1186/1471-2202-6-67
    This citation will be automatically completed in the next few minutes. You can jump the queue or expand by hand
  4. Li, C.; Zhao, C.; Fan, P. (25 Mar 2015). "White-cheeked macaque (Macaca leucogenys): A new macaque species from Modog, southeastern Tibet". American Journal of Primatology. doi:10.1002/ajp.22394.
  5. Hartwig, Walter Carl (2002). The primate fossil record. Cambridge University Press. p. 273. ISBN 0-521-66315-6.
"https://ml.wikipedia.org/w/index.php?title=മകാക്&oldid=4655163" എന്ന താളിൽനിന്ന് ശേഖരിച്ചത്